Latest News

അന്നിറങ്ങി ഓടിയതുകൊണ്ട് ഞാനും മകനും സുരക്ഷിതരാണ്; മനസു തുറന്ന് ദിയ സന

“വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മോൾക്ക് തന്ന് പറഞ്ഞു വിട്ടു. സ്വർണവും മൊതലുകളും ഒക്കെ അവർ കൊണ്ടോയി. വിവരം കെട്ട പ്രായത്തിൽ തലകുനിച്ചു കൊടുക്കേണ്ടി വന്ന ഈ ദിവസത്തെ ആലോചിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല”

Diya Sana, Diya Sana Bigg boss, vismaya, death case, kalidas jayaram facebook note, വിസ്മയ, Suresh gopi response

ഗാർഹിക പീഡനങ്ങളെ കുറിച്ചും സ്ത്രീധന വ്യവസ്ഥയെ കുറിച്ചുമൊക്കെയുള്ള വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമാണ് വിസ്മയയുടെ മരണം വഴിവെച്ചിരിക്കുന്നത്. ദാമ്പത്യജീവിതത്തിൽ നിന്നും ഏൽക്കേണ്ടി വന്ന ചൂഷണങ്ങളെയും പീഡനങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് പലരും രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് താരവും ആക്ടീവിസ്റ്റുമായ ദിയ സനയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് ദിയയുടെ കുറിപ്പ്.

“അങ്ങനെ ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത 15 കൊല്ലങ്ങൾക്ക് മുൻപുള്ള ഒരു ദിവസം. വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മോൾക്ക് തന്ന് പറഞ്ഞു വിട്ടു. സ്വർണവും മൊതലുകളും ഒക്കെ കൊണ്ടോയി… അയാളുടെ സഹോദരിയും അവളുടെ ഭർത്താവും കെട്ടിയവന്റെ ഉമ്മയും ചേർന്ന് ശാരീരിക മാനസിക ഉപദ്രവം തുടങ്ങിയപ്പോ ഓടി വീട്ടിലെത്തി. അപ്പോഴത്തേക്കും എനിക്കെന്റെ പ്രിയപ്പെട്ട മോനേ കിട്ടി… അന്നിറങ്ങി ഓടിയത് കൊണ്ട് എന്റെ മോനും ഞാനും സുരക്ഷിതമായി ഇരിക്കുന്നു. വിവരം കെട്ട പ്രായത്തിൽ തലകുനിച്ചു കൊടുക്കേണ്ടി വന്ന ഈ ദിവസത്തെ ആലോചിക്കാൻ പോലും ഇഷ്ടപ്പെടാതെ നാളെ ഒരു പെണ്ണും ഇങ്ങനെ അക്രമത്തിനു ഇരയാക്കരുത് എന്നുറക്കെ പറഞ്ഞുകൊണ്ട് പെണ്ണുങ്ങളെ രക്ഷപ്പെടൂ. പ്രതികരിക്കൂ പ്രതിഷേധിക്കൂ,” എന്നാണ് ദിയ കുറിക്കുന്നത്.

ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്നു ദിയ സന. ദിയയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റികൾ രേഖപ്പെടുത്തുന്നത്.

Read more: വീണയെ എനിക്കറിയാം, അവൾ സ്വരുക്കൂട്ടിയതാണ് ആ ആഭരണങ്ങൾ; വിമർശകരോട് ലക്ഷ്മി പ്രിയ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 1 contestant diya sana about her divorce

Next Story
ഐശ്വര്യയിൽ എന്നെ ആകർഷിച്ചത്; പ്രണയ കഥ പറഞ്ഞ് അനൂപ് കൃഷ്ണൻanoop krishnan, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com