scorecardresearch

"ബിഗ് ബോസ് നെഗറ്റീവ് ഷോ; പണത്തിന് വേണ്ടിയാണ് ഞാൻ പോയത്; ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല"; Bigg Boss Malayalam

Bigg Boss Malayalam; സാമ്പത്തിക ആവശ്യമുള്ളത് കൊണ്ടാണ് ഞാൻ ബിഗ് ബോസിൽ പോയത്. ബിഗ് ബോസ് ഞാൻ കണ്ടിട്ടേയില്ല. ഞാൻ പോയ സീസൺ പോലും കണ്ടിട്ടില്ലെന്ന് റോൺസൻ

Bigg Boss Malayalam; സാമ്പത്തിക ആവശ്യമുള്ളത് കൊണ്ടാണ് ഞാൻ ബിഗ് ബോസിൽ പോയത്. ബിഗ് ബോസ് ഞാൻ കണ്ടിട്ടേയില്ല. ഞാൻ പോയ സീസൺ പോലും കണ്ടിട്ടില്ലെന്ന് റോൺസൻ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Conestant Ronson

Bigg Boss malayalam; ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിനെതിരെ വിമർശനവുമായി ബിഗ് ബോസ് സീസൺ അഞ്ചിലെ മത്സരാർഥിയായിരുന്ന റോൺസൻ. നെഗറ്റീവ് ഷോ ആണ് ബിഗ് ബോസ് എന്നും സാമ്പത്തികമായ ആവശ്യം വന്നത് കൊണ്ട് മാത്രമാണ് ബിഗ് ബോസിൽ പോയത് എന്നും റോൺസൻ പറഞ്ഞു.

Advertisment

"മറ്റ് റിയാലിറ്റി ഷോകൾ പോലെ ഒന്ന് മാത്രം ആണ് ബിഗ് ബോസും. പിആർ കൊണ്ടാണ് ബിഗ് ബോസിന് ഇത്രയും ഹൈപ്പ് കിട്ടുന്നത്. മറ്റ് റിയാലിറ്റി ഷോകൾ പിആർ ചെയ്ത് ഹൈപ്പ് ഉണ്ടാക്കുന്നില്ല. ബിഗ് ബോസ് കഴിഞ്ഞ് വരുന്നവർ ആ ലോകത്ത് തന്നെയാണ് ജീവിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്,"യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് റോൺസന്റെ വാക്കുകൾ. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

"ബിഗ് ബോസ് ടോട്ടലി എ നെഗറ്റീവ് ഷോ ആണെന്ന് തന്നെ പറയാം. മറ്റ് ചാനലുകളിൽ കാണുന്ന റിയാലിറ്റി ഷോകൾ പോലെ അല്ല. ഈ നെഗറ്റീവ് ഷോ നിങ്ങൾ എന്തിന് കാണുന്നു എന്ന് ചിന്തിക്കണം. രണ്ട് പേര് വീട്ടിൽ അടികൂടുന്നതിനെ എന്റർടെയ്ൻമെന്റ് എന്ന് പറയാൻ പറ്റില്ല. അത് പൂർണമായും നെഗറ്റീവ് എനർജിയാണ്." 

"സാമ്പത്തിക ആവശ്യമുള്ളത് കൊണ്ടാണ് ഞാൻ ബിഗ് ബോസിൽ പോയത്. ബിഗ് ബോസ് കണ്ടിട്ടേയില്ല. ഞാൻ പോയ സീസൺ പോലും കണ്ടിട്ടില്ല. ആവശ്യമില്ലാത്ത ടെൻഷൻ ആണ് അത് നൽകുന്നത്. എനിക്ക് സാമ്പത്തികമായി ആവശ്യമുള്ളത് കൊണ്ട് ഞാൻ പോയി. ഇത് വീട്ടിലിരുന്ന കാണുന്നവർക്ക് എന്താണ് ഗുണം? വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാവും, അതല്ലാതെ വേറെ ഗുണമില്ല."

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

"ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തേക്ക് വന്ന് കഴിഞ്ഞാൽ നമ്മളെ ആദ്യം രണ്ട് ദിവസം മുറിയിൽ പൂട്ടിയിടും. അതിന് ശേഷമേ ഫോൺ നൽകുകയുള്ളു. എന്റെ കയ്യിൽ ഫോൺ കിട്ടി കഴിഞ്ഞപ്പോൾ അതിലേക്ക് ആദ്യം വന്നത് ഒരു പിആർ ഏജൻസിയുടെ കോൾ ആണ്. നിങ്ങൾ എപ്പോഴാണ് നാട്ടിലേക്ക് വരുന്നത്, എയർപോട്ടിൽ വേണ്ട സംഭവങ്ങൾ എല്ലാം സെറ്റ് ചെയ്യാം എന്ന് പറഞ്ഞു."

Also Read; സുധി ചേട്ടന്റെ ആത്മാവാണ് ഉണർത്തിയത്; യാത്രയ്ക്കിടയിലെ അനുഭവം പറഞ്ഞ് രേണു സുധി

"എത്ര ബസിൽ ആൾക്കാരെ വേണമെന്ന് പറഞ്ഞാൽ കൊണ്ടുവരാം. അവർ നിങ്ങൾക്ക് വേണ്ടി ജയ് വിളിക്കും. അതിന് ഇത്ര രൂപയാവും. മാലയിട്ട് സ്വീകരിക്കാൻ സെലിബ്രിറ്റിയെ കൊണ്ടുവരും എന്നെല്ലാം പറഞ്ഞു. ഇത്രയും ദിവസം ബിഗ് ബോസിൽ കഷ്ടപ്പെട്ട് നിന്നത് പണത്തിന് ആവശ്യമുള്ളത് കൊണ്ടാണ്. അത് ഇങ്ങനെ കാറ്റിൽ പറത്താനല്ല എന്നാണ് ആ പിആർ ഏജൻസിക്ക് ഞാൻ മറുപടി നൽകിയത്," റോൻസൺ പറഞ്ഞു.

Read More: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: