/indian-express-malayalam/media/media_files/2025/11/19/bigg-boss-oneal-sabuman-and-binny-2025-11-19-20-20-57.jpg)
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഹൗസിലെ കിച്ചണിലെ പ്രധാനിയായിരുന്നു എഫ്സി ബോയ് ഒനീൽ. പാചകം വലിയ പിടിയില്ലെങ്കിലും ഫുഡ് എക്സ്പ്ലോറർ ആയ സാബുമാൻ ഒനീലിനൊപ്പം കൂടിയാൽ പിന്നെ എന്താവും അവസ്ഥ. ബിഗ് ബോസ് ഹൗസിന് പുറത്ത് ഇരുവരും ഒന്നിച്ച് വരുന്ന വിഡിയോ ആരാധകരുമായി പങ്കുവയ്ക്കുമ്പോൾ ഇവർക്ക് മുൻപിൽ ഫുഡും ഉണ്ടാവും എന്ന് ഉറപ്പല്ലേ. ഫോർട്ട് കൊച്ചിയിൽ വന്നപ്പോൾ എഫ്സി ബോയ്ക്കൊപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് വിഡിയോ പങ്കുവയ്ക്കുകയാണ് സാബുമാൻ.
ഉപ്പിൽ വേവിച്ച ബീഫും ബ്രഡ്ഡും ആണ് സാബുമാന് മുൻപിലേക്ക് ഒനീൽ വെച്ചത്. അടിപൊളി ബ്രേക്ക്ഫാസ്റ്റ് എന്നാണ് ഇത് കഴിച്ച സാബുമാൻ പറയുന്നത്. ഒനീലിന്റെ അമ്മയാണ് ഈ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയത്. ബിഗ് ബോസിലെ ഫാമിലി വീക്കിൽ എത്തി സ്റ്റാറായ ഒനീലിന്റെ അമ്മയേയും വിഡിയോയിൽ കാണാം.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
നേരത്തെ ബിഗ് ബോസ് മത്സരാർഥിയായ ബിന്നിക്കൊപ്പം ഉള്ള ഫുഡ് വ്ലോഗും സാബുമാൻ പങ്കുവെച്ചിരുന്നു. ബിന്നിക്കൊപ്പം മട്ടൻ വിഭവങ്ങളിലായിരുന്നു ഇവർ പ്രധാനമായും ശ്രദ്ധ കൊടുത്തത്.ബിന്നിക്കൊപ്പമുള്ള സാബുമാന്റെ വിഡിയോ 30 ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടത്.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
വൈൽഡ് കാർഡ് ആയി ഈ സീസണിൽ എത്തിയ സാബുമാന് ടോപ് 10ൽ ഇടം നേടാൻ സാധിച്ചിരുന്നു. സീസണിൽ എട്ടാം സ്ഥാനത്താണ് സാബുമാൻ. ബിന്നിക്ക് ടോപ് 10ൽ ഇടം പിടിക്കാനായില്ല. 70ാം ദിവസം ബിന്നി പുറത്തായി. 62 ദിവസം ആണ് ഒനീൽ ഹൗസിൽ തുടർന്നത്.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു ബിന്നിയും സാബുമാനും കൂടി ഫുഡ് എക്സ്പ്ലേർ ചെയ്തത്. അക്ബർ, ബിന്നി, നെവിൻ, ഒനീൽ, പ്രവീൺ, സിജോ, ജാസ്മിൻ, റസ്മിൻ, റിയാസ് ഉൾപ്പെടെയുള്ളവർ ആണ് നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. ബിന്നിയും സാബുമാനുമെല്ലാം നൂറയുടെ ജന്മദിനാഘോഷത്തിന്റെ വ്ളോഗ് ആരാധകരുമായി പങ്കുവെച്ചു.
Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us