/indian-express-malayalam/media/media_files/2025/12/20/bigg-boss-akbar-adhila-noora-dance-video-2025-12-20-16-46-09.jpg)
Bigg Boss malayalam;ബിഗ് ബോസ് താരങ്ങളായ നൂറയും ആദിലയും നോറയും റെനാ ഫാത്തിമയുമെല്ലാം ഒരുമിച്ചുള്ള വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഒരുമിച്ച് ലൈവിൽ വന്നും ഡാൻസ് റീലുകളിലൂടേയും നാല് പേരും തകർത്താഘോഷിക്കുകയാണ്.
ടാഗ് യുവർ ഡോൺ എന്ന ക്യാപ്ഷനോടെ നോറ പങ്കുവെച്ച നാല് പേരും ഒരുമിച്ചുള്ള ഡാൻസ് റീൽ ഒരു ദിവസം കൊണ്ട് തന്നെ 50 ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടത്. ആദിലയുടേയും നൂറയുടേയും ആരാധകരാണ് വിഡിയോയ്ക്കടിയിൽ കമന്റുമായി കൂടുതലും വരുന്നത്.
Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ
മുൻപിൽ നിന്ന് കളിക്കുന്ന നൂറയുടെ കോൺഫിഡൻസിനാണ് കയ്യടിയെല്ലാം. നൂറയുടെ പിന്നിൽ ആണ് ആദില. നൂറയുടേത് പോലെ അത്ര കോൺഫിഡൻസിൽ അല്ല ആദിലയുടെ ഡാൻസ്. ആരും കണ്ടില്ല എന്നാവും ആദില വിചാരിക്കുന്നത്. പക്ഷേ എല്ലാവരുടേയും ഫോക്കസ് ആദിലയിലാണ് എന്നാണ് ഒരു ആദില ആരാധകന്റെ കമന്റ്. ആദിലയെ ഫോക്കസ് ചെയ്യൂ എന്ന് പറഞ്ഞ് കമന്റുമായി ബിഗ് ബോസ് താരമായ അക്ബറും എത്തി.
Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ
നൂറയുടേത് പോലെ ആത്മവിശ്വാസമാണ് ഞാൻ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്നത് എന്നാണ് ഒരാൾ കുറിച്ചത്. ഹബീബി എന്ന ക്യാപ്ഷനോടെ നാല് പേരുടേയും ഡാൻസിന്റെ മറ്റൊരു രസകരമായ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയും കമന്റ് ബോക്സും ആദില തൂക്കി എന്നാണ് അഭിപ്രായങ്ങൾ.
Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും
പുലർച്ചെ മൂന്ന് മണിക്ക് കോഴിക്കോട് എല്ലാവരും കൂടി കറങ്ങാനിറങ്ങിയ വിഡിയോയും ഇവർ ഷെയർ ചെയ്തിരുന്നു. ആദില ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ് എന്നെല്ലാം പറഞ്ഞാണ് ഇവിടേയും ആദില ഫാൻസ് നിറയുന്നത്. കോഴിക്കോട്ടെ ഇവരുടെ കറക്കത്തിന്റെ വിഡിയോ 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.
Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us