scorecardresearch

Bigg Boss; നെവിന്റെ ബെഡ്ഡിൽ വെള്ളമൊഴിച്ച് ജീവൻ; അനുമോൾക്കായി പകരം വീട്ടിയതാണോ എന്ന് ആരാധകർ

Nevin Bigg Boss Malayalam; ഇതുവരെ ഹാപ്പി കപ്പിൾസ് എന്ന ഈ പരമ്പര കണ്ടിട്ടില്ലെന്നും നെവിൻ വരുന്നത് കൊണ്ട് ഇത് കാണുമെന്നുമാണ് പലരും കമന്റ് ബോക്സിൽ പറയുന്നത്

Nevin Bigg Boss Malayalam; ഇതുവരെ ഹാപ്പി കപ്പിൾസ് എന്ന ഈ പരമ്പര കണ്ടിട്ടില്ലെന്നും നെവിൻ വരുന്നത് കൊണ്ട് ഇത് കാണുമെന്നുമാണ് പലരും കമന്റ് ബോക്സിൽ പറയുന്നത്

author-image
Television Desk
New Update
Bigg Boss Malayalam Contenstant Nevin Happy Couples

ഹാപ്പി കപ്പിൾസ് പരമ്പരയിലൂടെ ചിരിപ്പിക്കാൻ ബിഗ് ബോസ് താരമായ നെവിൻ

Nevin Bigg Boss malayalam; ബിഗ് ബോസ് സീസൺ ഏഴിലെ എന്റർടെയ്നർ എന്ന ടാഗും സ്വന്തമാക്കിയാണ് നെവിൻ ടോപ് 5ൽ ഇടം പിടിച്ചത്. പാട്ടും പാചകവും തമാശയും പടംവരയും എല്ലാമായി നെവിൻ തന്റെ കഴിവെല്ലാം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു. അഭിനയവും തനിക്ക് നന്നായി വഴങ്ങും എന്ന് തെളിയിക്കുകയാണ് നെവിൻ ഇപ്പോൾ. ഏഷ്യാനെറ്റിലെ ഒരു പരമ്പരയിൽ ആണ് നെവിൻ അഭിനയിച്ചത്. 

Advertisment

ഹാപ്പി കപ്പിൾസ് എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിൽ നെവിൻ വരുന്ന പ്രൊമോ സോഷ്യൽ മീഡിയയിലെത്തി. നെവിന്റെ ട്രേഡ്മാർക്കായ ഹല്ലേയ് ഈ പരമ്പരയിലും കേൾക്കാം. പ്രൊമോയിലെ നെവിന്റെ പെർഫോമൻസ് കണ്ടതോടെ പോസിറ്റീവ് പ്രതികരണങ്ങൾ ആണ് വരുന്നത്. 

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

ഇതുവരെ ഈ പരമ്പര കണ്ടിട്ടില്ലെന്നും നെവിൻ വരുന്നത് കൊണ്ട് ഇത് കാണുമെന്നുമാണ് പലരും കമന്റ് ബോക്സിൽ പറയുന്നത്. ഹാപ്പി കപ്പിൾ പൊളിച്ചടുക്കാൻ ബിഗ് ബോസ് മച്ചാൻ എത്തുന്നു എന്ന് പറഞ്ഞാണ് ഏഷ്യാനെറ്റ് പ്രൊമോ പങ്കുവെച്ചത്. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

പരമ്പരയിലെ ഈ ടോം ആൻഡ് ജെറി പോരിന് ഇടയിൽ നെവിൻ കിടക്കുന്ന ബെഡ്ഡിൽ ജീവൻ വെള്ളം ഒഴിക്കുന്നുണ്ട്. പ്രൊമോയിലെ ഈ രംഗം കണ്ട് നെവിനോട് ജീവൻ പകരം വീട്ടിയതാണോ എന്നാണ് ആരാധകരുടെ ചോദ്യം. ബിഗ് ബോസിൽ വെച്ച് അനുമോളുടെ ബെഡ്ഡിൽ നെവിൻ വെള്ളം ഒഴിച്ചിരുന്നു. ഒരു സമയത്ത് അനുമോളും ജീവനും അടുത്ത സുഹൃത്തുക്കളായിരുന്നു. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

നെവിൻ വന്നതോടെ പരമ്പരയുടെ റേറ്റിങ് കൂടും എന്നും കമന്റുകൾ വരുന്നുണ്ട്. ബിഗ് ബോസ് ഏഴാം സീസണിൽ അഞ്ചാം സ്ഥാനത്ത് എത്താൻ നെവിന് സാധിച്ചിരുന്നു. ബിബി ഹൗസിനുള്ളിൽ പല രസകരമായ നിമിഷങ്ങളും സൃഷ്ടിച്ചാണ് നെവിൻ ആരാധകരെ കൈക്കലാക്കിയത്. 

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ബിന്നിക്കു നൂബിനും ഒപ്പമാണ് നെവിൻ കൂടുതൽ സമയവും. അടുത്തിടെ ലുലു മാളിൽ ഫെയ്സ് മാസ്ക്കും കണ്ണടയും വെച്ച് നെവിൻ എത്തിയ വ്ളോഗ് ഇവർ പങ്കുവെച്ചിരുന്നു. സ്റ്റാർ സിംഗർ റിലോഞ്ച് എപ്പിസോഡിൽ എത്തി പാട്ടും തമാശയുമായും നെവിൻ എല്ലാവരുടേയും കയ്യടി വാങ്ങി. 

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: