/indian-express-malayalam/media/media_files/2025/12/12/kidilan-firoz-bigg-boss-2025-12-12-21-22-18.jpg)
ബിഗ് ബോസ് ഷോയ്ക്കെതിരെ കിടിലൻ ഫിറോസിന്റെ വെളിപ്പെടുത്തലുകൾ
Kidilan Firoz Bigg Boss malayalam: ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്ന കിടിലൻ ഫിറോസിന്റെ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നു. അൻപതാമത്തെ എപ്പിസോഡിലേക്ക് എത്തിയപ്പോഴേക്കും തന്നെ പുറത്താക്കും എന്ന് പറഞ്ഞതായി ഫിറോസ് പറയുന്നു. മാത്രമല്ല അടുത്ത ആഴ്ച നല്ല ഇമേജ് നൽകാം എന്ന വാഗ്ദാനവുമായി ഷോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നൊരാൾ തന്റെ കുടുംബാംഗങ്ങളോട് മോശമായി സംസാരിക്കുകയും മോശം ഓഫറുകൾ വയ്ക്കുകയും ചെയ്തതായി ഫിറോസ് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ വാക്കുകൾ.
"ബിഗ് ബോസിന്റെ ഔട്ട്ക്കം എപ്പോഴും നെഗറ്റീവ് ആയിരിക്കും. പണം ഉണ്ടാക്കുക മാത്രമാണ് ഷോയുടെ ലക്ഷ്യം. ലാലേട്ടന് 18-19 കോടി രൂപയൊക്കെ കിട്ടുന്നു എന്നാണ് പറഞ്ഞ് കേൾക്കുന്നത്. ലാലേട്ടന് നെഗറ്റീവ് വരുന്നില്ലേ? ബിഗ് ബോസിന്റെ എൻഡ് ഫാക്ടർ പണം ആണ്. കാശ് കിട്ടുന്ന, പ്രശസ്തി കിട്ടുന്ന ഒരിടത്തേത്ത് ആളുകൾ പോകുന്നു, യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫിറോസ് പറഞ്ഞു.
Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം
"ഞാൻ പോയ സീസണിൽ ഒരു അൻപതാമത്തെ എപ്പിസോഡ് ആയപ്പോൾ അവർ എന്നെ വിളിച്ചിരുത്തി പുറത്താക്കും എന്ന് പറഞ്ഞു. 50ാമത്തെ എപ്പിസോഡ് വരെ നന്നായി കളിച്ചു, പക്ഷേ റേറ്റിങ് ഇല്ല. ഞാൻ ക്യാപ്റ്റനായ ടൈമിലാണ് ഏറ്റവും കൂടുതൽ വിമർശനം ഞാൻ നേരിട്ടത്. ആ ആഴ്ചയിൽ ഹൗസിൽ വഴക്കുണ്ടായില്ല. അതുകൊണ്ട് തന്നെ ആ ആഴ്ച റേറ്റിങ് കുറഞ്ഞു. ഒരാൾക്കും സമാധാനം ആവശ്യമില്ല. വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ വന്നും എന്നെ ചീത്ത വിളിച്ചു."
Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!
"എന്നിട്ടും എന്നെ പുറത്താക്കുന്നതിൽ അവർക്ക് ചിലപ്പോൾ ഒരു സങ്കടം ഉള്ളത് കൊണ്ടാവണം എന്നെ പിടിച്ച് അകത്ത് ഇരുത്തി ഒരു സൈക്യാട്രിസ്റ്റിനേയോ കൗൺസിലറേയോ ഒക്കെ കൊണ്ടുവന്നിട്ട് അവരെക്കൊണ്ട് എന്നെ ഉപദേശിപ്പിച്ചു. ഇങ്ങനെയല്ല കളിക്കേണ്ടത്, നിങ്ങൾ അറിഞ്ഞ് കളിക്കണം എന്നൊക്കെ. എഗ്രിമെന്റ് എഴുതി കഴിഞ്ഞാൽ പിന്നെ അവിടെ നീതി എന്നതൊന്നും ഇല്ല."
"ഷോ സ്ക്രിപ്റ്റഡ് ബേസിൽ പോവുകയാണ് എന്ന് തോന്നിയപ്പോഴാണ് എന്റെ കുടുംബം ഇവരെ ബന്ധപ്പെട്ടത്. കുറച്ച് കൂടി നല്ല ഇമേജിൽ കാണിക്കാം. നിങ്ങളും സഹകരിക്കണം എന്നെല്ലാമാണ് കുടുംബത്തോട് പറഞ്ഞ്. ഹൗസിൽ നിന്ന് ഇറങ്ങി കഴിഞ്ഞ് ഞാൻ ഈ സംഭവം അറിഞ്ഞതോടെ പ്രതികരിക്കേണ്ട വിധത്തിൽ പ്രതികരിച്ചു. അതോടെ അയാളുടെ ജോലി പോയി. അതിൽ നിയമപരമായാണ് മുൻപോട്ട് പോയത്."
Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!
"ബിഗ് ബോസ് കഴിഞ്ഞ് വലിയ അവസരങ്ങൾ ലഭിക്കും എന്നൊക്കെയുള്ളത് മിഥ്യാധാരണയാണ്. ബിഗ് ബോസ് നെഗറ്റീവ് കണ്ടന്റ് ഉള്ള ഷോ ആണ്. മാർക്കറ്റ് നിങ്ങളെ എങ്ങനെ ഡിമാന്റ് ചെയ്യുന്നു എന്നത് അനുസരിച്ചാണ് പ്രതിഫലം ലഭിക്കുക. ഒരു ദിവസം 10000 രൂപ ലഭിക്കുന്നുണ്ടെങ്കിൽ 40000 രൂപ ചോദിക്കാം. അവർ 35000 രൂപയോളം തന്നേക്കാം. ബിഗ് ബോസിൽ പോകുന്ന ആരും അവനവന്റെ നിലയും വിലയും മറന്ന് ഒന്നും ചെയ്യുന്നില്ല. ബാക്കിയുള്ളവർ ജഡ്ജ് ചെയ്യുകയല്ലേ. ആ ജഡ്ജ് ചെയ്യുക പ്രശ്നം അല്ലെങ്കിൽ പോകാം," മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ അഭിമുഖത്തിൽ ഫിറോസ് പറഞ്ഞു.
Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us