ഞാൻ ബിഗ് ബോസിൽ പോയതിനു പിന്നിലെ ആ ലക്ഷ്യം നേടി; തുറന്നു പറഞ്ഞ് കിടിലം ഫിറോസ്

“ആ വലിയ മനുഷ്യന്റെ കടപ്പാടിൽ എന്റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്”

finale speech, Bigg Boss Manikuttan, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിലെത്തുമെന്ന് പ്രതീക്ഷ തന്ന മത്സരാർത്ഥി. എന്നാൽ മത്സരത്തിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്. ഗ്രാൻഡ് ഫിനലെ വേദിയിൽ വച്ച് ഫിറോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലീകരിക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നുമാണ് ഫിറോസ് തുറന്നു പറയുന്നത്. ഈ സീസണിലെ മൈൻഡ് റീഡർ ഓഫ് സീസൺ അവാർഡും ഫിറോസ് നേടിയിരുന്നു.

“മൈൻഡ് റീഡർ ഓഫ് സീസൺ- ഇതായിരുന്നു കാലം കാത്തുവച്ചിരുന്നത് .95 ദിനരാത്രങ്ങളിൽ അകത്തും പുറത്തും കടന്നുപോയ മാനസിക അവസ്ഥ ഒരുപക്ഷേ അവിടെ ഒപ്പം ഉണ്ടായിരുന്നവർക്കേ മനസിലാകുള്ളൂ. വീഴാൻ തുടങ്ങിയിടത്തൊക്കെ വീഴാതെ താങ്ങിയ ഒപ്പം മത്സരിച്ച 18 പേർക്കും നന്ദി പറയുന്നു. ഔദ്യോഗിക വിജയിയായ മണിക്കുട്ടന് ആശംസകൾ, ഒരുപാട് നല്ലതുണ്ടാകട്ടെ .ഫൈനൽ റണ്ണർ ups മത്സരാർത്ഥികൾക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ .മറ്റെല്ലാ മത്സരാർത്ഥികൾക്കും ഒരുപാട് അവസരങ്ങൾ തേടിവരട്ടെ.”

“പോയത് ഒരു അനാഥാലയം എന്ന സ്വപ്നത്തിനാണ്.ഇന്ന് അത് സംഭവിക്കുന്നു എന്ന് ലാലേട്ടനെ സാക്ഷിയാക്കി ജനലക്ഷങ്ങളോട് പ്രഖ്യാപിക്കാനാവുക എന്നതിനേക്കാൾ വലിയ വിജയമെന്താണ് നമുക്ക് ?വരും ദിവസങ്ങളിൽ അത് യാഥാർഥ്യമാകുകയാണ്. വയനാട്ടിൽ സുനിൽ പായിക്കാട് എന്ന വലിയ മനുഷ്യന്റെ കടപ്പാടിൽ അവിടെ നമ്മളോരുമിച്ചൊരു മേൽക്കൂര പണിയും,” ഫിറോസ് കുറിക്കുന്നു.

മണിക്കുട്ടനാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ വിജയി. സായി വിഷ്ണു ഫസ്റ്റ് റണ്ണറപ്പ് ആയപ്പോൾ ഡിംപൽ ഭാൽ ആണ് സെക്കന്റ് റണ്ണർ അപ്പ് ആയത്. റംസാൻ നാലാം സ്ഥാനവും അനൂപ് അഞ്ചാം സ്ഥാനവും നേടി.

Read more: ഒടുവിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയെടാ; ഫിനാലെ വേദിയിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam kidilam firoz says thanks to supporters

Next Story
വിവാഹശേഷം ആദ്യമായി ഒന്നിച്ചൊരു വേദിയിൽ, തകർപ്പൻ നൃത്തച്ചുവടുകളുമായി യുവയും മൃദുലയും; വീഡിയോmridula vijay, yuva krishna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com