Bigg Boss Malayalam: ബിഗ് ബോസ് വീട്ടിൽ നിന്നു ഇന്നലെ പുറത്തായത് രണ്ടു പേരാണ്, ജെസ്‌ല മാടശ്ശേരിയും ആർജെ സൂരജും. ബിഗ് ബോസ് തുടങ്ങിയതിനു ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരത്തിലേക്ക് വന്നവരാണ് ഇരുവരും. ഇപ്പോൾ ഇതാ ബിഗ് ബോസ് വീട്ടിൽ നിന്നു ഷോ അവസാനിക്കുന്നതിനു മുൻപേ പുറത്താകുകയും ചെയ്‌തിരിക്കുന്നു.

ബിഗ് ബോസിൽ എത്തിയ ദിവസം മുതൽ സ്ഥിരം വാർത്തകളിൽ നിറഞ്ഞ വ്യക്‌തിയായിരുന്നു ജെസ്‌ല മാടശേരി. രജിത് കുമാറുമായുള്ള തർക്കമാണ് പലപ്പോഴും ജെസ്‌ലയെ വാർത്തകളിൽ ചർച്ചയാക്കിയത്. ബിഗ് ബോസിൽ നിന്നു പുറത്തായതറിഞ്ഞ അവസാന നിമിഷത്തിലും രജിത് കുമാറിനോടുള്ള നീരസം ജെസ്‌ല പരസ്യമാക്കി. രജിത്തിനെ എതിർക്കാൻ തനിക്കു വ്യക്‌തിപരമായ പല കാരണങ്ങളും ഉണ്ടെന്ന് ജെസ്‌ല നേരത്തെ തുറന്നുപറഞ്ഞിരുന്നു.

Read Also: അദ്ദേഹം കുറേ സഹിച്ചിട്ടാണ് അവിടെ നിൽക്കുന്നത്; രജിത്തിനെ കുറിച്ച് പേളി മാണി

ജെസ്‌ല ബിഗ് ബോസിൽ നിന്നു പുറത്തായ വിവരം ലാലേട്ടനാണ് അറിയിച്ചത്. അതിനുശേഷം ജെസ്‌ല എല്ലാവരോടും യാത്ര പറഞ്ഞു. തനിക്ക് സങ്കടമില്ലെന്നും ആരും വിഷമിക്കരുതെന്നും ജെസ്‌ല പറഞ്ഞു. താൻ താൻ തന്നെ ആയിട്ടാണ് ബിഗ് ബോസിൽ നിന്നതെന്നും ഉള്ളിലുള്ളതു തന്നെ പുറത്തുകാണിക്കുന്നതാണ് ശീലമെന്നും ജെസ്‌ല ആവർത്തിച്ചു. മത്സരാർഥികളോട് ആരോടും തനിക്ക് പ്രേത്യേകിച്ച് ഒന്നും പറയാനില്ലെന്നും പറയേണ്ട കാര്യങ്ങൾ കൃത്യമായി അതാത് സമയത്ത് പറഞ്ഞിട്ടുണ്ടെന്നും ജെസ്‌ല പറഞ്ഞു.

ഗ്രൂപ്പ് സെൽഫിയുടെ സമയത്ത് മാറിനിൽക്കുന്ന രജിത്

എല്ലാവരേയും ഹഗ് ചെയ്‌തശേഷമാണ് ജെസ്‌ല ബിഗ് ബോസ് വീട്ടിൽ നിന്നു ഇറങ്ങിയത്. എന്നാൽ, രജിത് കുമാറിനോടുള്ള അനിഷ്‌ടം വീണ്ടും വെട്ടിത്തുറന്നു പറഞ്ഞുകൊണ്ടായിരുന്നു ജെസ്‌ലയുടെ വിടവാങ്ങൽ. എല്ലാവരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ ജെസ്‌ല രജിത്തെ ഹഗ് ചെയ്‌തില്ല. രജിത്തിനു അരികെ എത്തിയപ്പോൾ ‘ഐ നെവർ മിസ് യൂ’ എന്നു മാത്രമാണ് ജെസ്‌ല പറഞ്ഞത്. എല്ലാവരോടും ചിരിച്ചും കളിച്ചും യാത്ര പറഞ്ഞും ജെസ്‌ല ബിഗ് ബോസ് വീട്ടിൽ നിന്നു പുറത്തിറങ്ങി. എല്ലാവർക്കുമൊപ്പം നിന്നു ഗ്രൂപ്പ് സെൽഫിയെടുത്തു. എന്നാൽ, ആ സെൽഫിയിൽ രജിത് കുമാർ വളരെ പിന്നിൽ നിന്നു. എല്ലാവരും ഒരുമിച്ച് നിന്നപ്പോൾ രജിത് വളരെ അകലെയാണ് നിന്നത്. ജെസ്‌ലയ്‌ക്കൊപ്പം നിന്നു മറ്റു മത്സരാർഥികൾ സംസാരിക്കുന്നത് കാണാം. ആ സമയത്തെല്ലാം രജിത് മാറിനിൽക്കുകയായിരുന്നു.

എല്ലാവരും ചേർന്ന് വാതിലിനരികെ എത്തി ജെസ്‌ലയെ യാത്രയാക്കുന്നു, രജിത് വളരെ ദൂരെ മാറിനിൽക്കുന്നു

Read Also: മതം വിട്ട പെണ്ണ്; യുക്‌തിവാദിയാകാനുള്ള കാരണം വ്യക്‌തമാക്കി ജെസ്‌ല

‘ഞാൻ നിങ്ങളെ എല്ലാവരെയും മിസ് ചെയ്യും..രജിത് കുമാറിനെ ഒഴികെ’ എന്നു പറഞ്ഞാണ് ജെസ്‌ല പിന്നീട് വീട്ടിൽ നിന്നു പുറത്തേക്ക് നീങ്ങിയത്. എല്ലാവരും വാതിലിനരികെ എത്തി ജെസ്‌ലയെ യാത്രയാക്കി. രജിത് കുമാർ അപ്പോഴും ദൂരെ നിൽക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook