scorecardresearch

ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ

Bigg Boss Malayalam Gizele: ആലപ്പുഴയിലെ മലയാളം വ്യത്യസ്തമാണ് എന്നാണ് ജിസേൽ പറയുന്നത്. ഇതോടെ ആലപ്പുഴയിലെ ഡിഫ്രന്റ് മലയാളം ഏതാണ് എന്ന് അവതാരക ചോദിച്ചു

Bigg Boss Malayalam Gizele: ആലപ്പുഴയിലെ മലയാളം വ്യത്യസ്തമാണ് എന്നാണ് ജിസേൽ പറയുന്നത്. ഇതോടെ ആലപ്പുഴയിലെ ഡിഫ്രന്റ് മലയാളം ഏതാണ് എന്ന് അവതാരക ചോദിച്ചു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Gizele and Aryan

ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിൽ ജിസേലിന്റെ മലയാളം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. ജിസേൽ ഗുണ്ടി എന്ന് പറഞ്ഞതെല്ലാം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ സംസാരിക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടിപ്പോയി എന്നെല്ലാം ജിസേൽ പറഞ്ഞത് ലാലേട്ടൻ വരെ ട്രോളിയിരുന്നു. ബിഗ് ബോസിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ ജിസേൽ ആലപ്പുഴയിലെ സംസാര രീതിയെ പറ്റി പറഞ്ഞതാണ് ഇപ്പോൾ വൈറലാവുന്നത്. 

Advertisment

ആര്യനും ജിസേലും ഒരുമിച്ചാണ് ഈ അഭിമുഖത്തിൽ എത്തിയത്. ആലപ്പുഴയിലെ മലയാളം വ്യത്യസ്തമാണ് എന്നാണ് ജിസേൽ പറയുന്നത്. ആലപ്പുഴയിലെ ഡിഫ്രന്റ് മലയാളം ഏതാണ് എന്ന് അവതാരക ചോദിച്ചു. ഇതിന് ജിസേൽ പറഞ്ഞ മറുപടിയാണ് എല്ലാവരേയും ചിരിപ്പിക്കുന്നത്. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

ഞാൻ അല്ല ജിസേലിനെ ഇത് പഠിപ്പിച്ചത്,  ഇത് എന്ത് മലയാളം ആണ് എന്ന് ആര്യൻ ചോദിക്കുമ്പോൾ ആലപ്പുഴയിലെ മലയാളം എന്നാണ് ജിസേലിന്റെ മറുപടി. വീണ്ടും ജിസേൽ ആലപ്പുഴയിലെ മലയാളം എന്ന് പറഞ്ഞ് പറയുന്നത് ആര്യനും കേട്ടുനിൽക്കാൻ പറ്റുന്നില്ല. 20 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ആലപ്പുഴയിൽ ഇങ്ങനെ ഒന്നും അല്ല എന്ന് പറഞ്ഞ് കമന്റ് ബോക്സിൽ എത്തുന്നവരും ഉണ്ട്. 

Advertisment

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

ബിഗ് ബോസിലേക്ക് വരുമ്പോൾ, 63 ദിവസം ഹൗസിൽ നിൽക്കാൻ ജിസേലിന് സാധിച്ചു. ആര്യന് ടോപ് 10ൽ എത്താനായി. എന്നാൽ ടോപ് 5ൽ എത്തും എന്ന് വിലയിരുത്തപ്പെട്ട മത്സരാർഥിയായിരുന്നു ആര്യൻ. ആര്യന്റെ എവിക്ഷനും അൺഫെയർ ആയിരുന്നു എന്ന് വലിയ അഭിപ്രായം ഉയർന്നിരുന്നു. 

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: