scorecardresearch

കാണുന്നവർക്കിത് സാധാരണകാർ ആയിരിക്കും, എനിക്ക് ഇത് വർഷങ്ങളുടെ സ്വപ്നസാഫല്യമാണ്: സൂര്യ

"ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാർ. വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്"

"ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാർ. വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്"

author-image
Television Desk
New Update
Bigg Boss Malayalam| Soorya J Menon| Maruti S-Presso VXi Plus price

ആദ്യമായൊരു കാർ സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് സൂര്യ

ബിഗ് ബോസിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജി മേനോൻ. ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ സെൻസേഷൻ ഉണ്ടാക്കിയ മത്സരാർത്ഥി കൂടിയായിരുന്നു. ജീവിതത്തിലെ ഒരു സന്തോഷമുഹൂർത്തം പങ്കിടുകയാണ് സൂര്യ ഇപ്പോൾ.

Advertisment

വർഷങ്ങളായി ആഗ്രഹിക്കുന്ന കാർ എന്ന സ്വപ്നം സ്വന്തമാക്കിയതിനെ കുറിച്ചാണ് സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. "കാണുന്നവർക്കു ഇതൊരു സാധാരണ കാർ ആയിരിക്കും. പക്ഷെ എനിക്ക് ഇത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യം ആണ്. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാർ. വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോൾ അമ്മ പറയും നമ്മൾക്കു നടക്കാൻ കാലുകൾ എങ്കിലും ഉണ്ട്. അത് പോലും ഇല്ലാത്തവരുടെ അവസ്‌ഥ ആലോചിച്ചു നോക്കൂ എന്ന്. നാടോടിക്കാറ്റിലെ ശ്രീനിവാസൻ സർ പറഞ്ഞ പോലെ ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും. നമ്മുടെ സമയം വന്നു വിജയാ എന്ന് ഞാൻ ഇന്ന് അമ്മയോട് പറഞ്ഞു. കാർ വന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു തെളിഞ്ഞ സന്തോഷം എന്റെ മുഖത്തു അഭിമാനത്തിന്റെ പൂത്തിരി കൊളുത്തി. എന്റെ ഒരു സ്വപ്നം കൂടി അങ്ങനെ ഇന്ന് യാഥാർഥ്യമായി. ദൈവത്തിനു നന്ദി," സൂര്യ കുറിച്ചു.

അടുത്തിടെ താനെഴുതി അഭിനയിക്കുന്ന തമിഴ് സിനിമ പൂർത്തിയായ വിശേഷവും സൂര്യ പങ്കുവച്ചിരുന്നു.

Advertisment

"2021ൽ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാൻ എഴുതി അഭിനയിക്കുന്ന 'നറുമുഗൈ' എന്ന സിനിമ. ബിഗ്ഗ്‌ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓർക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവർ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവർ തകർത്തെറിഞ്ഞത് എന്ന് . പടം ചെയ്യാൻ തയ്യാറായി വന്ന പ്രൊഡ്യൂസർ ചേച്ചിയെ പോലും അവർ വെറുതെ വിട്ടില്ല . സൈബർ അറ്റാക്കിന്റെ മൂർദ്ധന്യാവസ്‌ഥയിൽ ഞാൻ ചേച്ചിയോട് പറഞ്ഞു, ഈ പടം ചേച്ചി ചെയ്യണ്ട , ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന് . പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓർത്തു ഞാൻ കരഞ്ഞു ഉറങ്ങിയിട്ടുണ്ട് . പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ പേരിൽ എന്റെ യൂട്യൂബിലും ഇൻസ്റ്റയിലും പരിഹാസ കമന്റുകൾ വന്നു കൊണ്ടേ ഇരുന്നു . എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാൻ പൊരുതി കൊണ്ടേ ഇരുന്നു . ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എൻറെ സ്വപ്നം സർവേശ്വരൻ നടത്തി തന്നു. എന്നെ സ്നേഹിച്ചു ബിഗ്ഗ്‌ബോസ് മുതൽ എന്റെ കൂടെ നിന്ന എല്ലാർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു . നമ്മുടെ മനസ്സിൽ നന്മ ഉണ്ടെങ്കിൽ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും . സ്വപ്‌നങ്ങൾ അത് കാണാൻ മാത്രം ഉള്ളതല്ല, അത് നേടാൻ ഉള്ളതാണ്. ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോൾ തന്നെ ഞാൻ വിജയിച്ചു കഴിഞ്ഞു ബിഗ്ഗ്‌ബോസിന്റെ പേരിൽ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പിൽ," സൂര്യ കുറിച്ചു.

ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിലും സൂര്യ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യറായിയെ ഓർമ്മപ്പെടുത്തുന്ന നിരവധി മേക്കോവർ ഷൂട്ടുകളും സൂര്യ നടത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. മോഹൻലാലിനൊപ്പം 'കാണ്ഡഹാറിലും' സൂര്യ അഭിനയിച്ചിട്ടുണ്ട്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: