Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

Bigg Boss Malayalam: അദ്ദേഹം കുറേ സഹിച്ചിട്ടാണ് അവിടെ നിൽക്കുന്നത്; രജിത്തിനെ കുറിച്ച് പേളി മാണി

സാറിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമാണെങ്കിലും ഞാനിതു തന്നെ പറയും. ഷോയിൽ ആരെങ്കിലും വേദനിപ്പിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല

bigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, ബിഗ് ബോസ് മലയാളം, bigg boss malayalam 2 eviction, Pearle Maaney, Rajith Kumar, Dr. Rajith Kumar, Rajith Army, kamal haasan, bigg boss malayalam, reality show, bigg boss malayalam 2 written update, bigg boss malayalam 2 preview

Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ രണ്ടിന്റെ വിശേഷങ്ങളാണ് കുറച്ചു മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും ഫാൻ പോരുകൾക്കും വഴിവയ്ക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥികളെ പിന്തുണച്ചും വിമർശിച്ചുമൊക്കെ ഏറെ ചർച്ചകൾക്കും സമൂഹമാധ്യമങ്ങൾ അരങ്ങാവുകയാണ്. നിലവിൽ സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളൊരു മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് രണ്ടാമത് ഒന്നാലോചിക്കാതെ എടുത്തുപറയാവുന്ന പേരാണ് ഡോ. രജിത് കുമാർ എന്നത്. സമൂഹമാധ്യമങ്ങളിൽ നല്ലൊരു ഫാൻ ബെയ്സ് ഉണ്ടാവുമ്പോഴും അത്ര തന്നെ വിമർശകരും രജിത് കുമാറിനുണ്ട്.

ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികളായ ബഷീർ ബാഷി, ശ്രീനിഷ് അരവിന്ദ് എന്നിവരും മുൻപ് രജിത് കുമാറിനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ, ആദ്യ സീസണിലെ മത്സരാർത്ഥിയും നടിയും അവതാരികയുമായ പേളി മാണിയും രജിത്തിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ്. അടുത്തിടെ ‘രജിത് സാർ ഈസ് ഉയിർ’ എന്ന് പേളി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

Read more: Bigg Boss Malayalam: ആദ്യം മനുഷ്യരാകൂ, പിന്നെയാകാം രജിത് ആർമിയാവുന്നത്; വെട്ടുകിളിക്കൂട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി സാബുമോൻ

എന്തുകൊണ്ടാണ് രജിത്തിനെ പിന്തുണയ്ക്കുന്നത് എന്നതിനെ കുറിച്ച് പേളി പറയുന്നതിങ്ങനെ:

“ഞാൻ ഷോ നിത്യം കാണുന്ന ആളല്ല, ഷോയുടെ ഏതാനും കട്ടുകളും പ്രൊമോ വീഡിയോകളുമാണ് ഞാൻ കൂടുതൽ കണ്ടിരുന്നത്. ആളുകളുടെ അഭിപ്രായങ്ങളും ട്രോളുകളും ഞാൻ കാണുന്നുണ്ടായിരുന്നു. രണ്ടു ദിവസം ഷോ കണ്ടതിനു ശേഷമാണ് രജിത് സാറിനെ കുറിച്ച് ഞാൻ പോസ്റ്റ് ചെയ്തത്, വിവിധ സന്ദർഭങ്ങളിലായി അദ്ദേഹത്തിന് ശാരീരികമായി പരുക്കേറ്റതായി എനിക്കു തോന്നി. ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ, അതെത്രത്തോളം ഫീൽ ചെയ്യുമെന്ന് എനിക്കറിയാം. ക്ലോസ്ട്രോഫോബിയ ഗുരുതരമായ ഒന്നാണ്, നിങ്ങളൊരു ലിഫ്റ്റിൽ കുടുങ്ങുമ്പോൾ മാത്രമേ ആ ഭയം എന്തെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയൂ. അങ്ങനെ കുടുങ്ങികിടക്കുമ്പോൾ ആരെങ്കിലും ഒരു കത്തി കാണിച്ചാൽ പോലും, അയാൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലെങ്കിൽ പോലും, അത് ഭയാനകമാണ്.”

Read more: Bigg Boss Malayalam: ഞാൻ നിങ്ങളെ ഒരിക്കലും മിസ് ചെയ്യില്ല; എല്ലാവരേയും ഹഗ് ചെയ്‌തു ജെസ്‌ല മടങ്ങി, ഒരാളെ ഒഴികെ

“ബിഗ് ബോസ് ഹൗസിനകത്തും സമാനമായ അനുഭവമാണ് ഉള്ളത്, വീടിനുള്ളിൽ കുടുങ്ങുന്ന ആ അവസ്ഥ എന്താണെന്ന് പുറത്തുനിന്നുള്ള ആർക്കും മനസ്സിലാക്കാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒരിക്കലും ശാരീരിക അതിക്രമങ്ങൾ ഉണ്ടാവരുത്. അതു കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായിരുന്നു, സാറിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമാണെങ്കിലും ഞാനിതു തന്നെ പറയും. ഷോയിൽ ആരെങ്കിലും വേദനിപ്പിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല, എന്തു തന്നെയായാലും നിങ്ങൾ ഒരാളെ ദേഹത്ത് കൈവയ്ക്കാനോ ഉപദ്രവിക്കാനോ പാടില്ല. അതിനെ ന്യായീകരിക്കാനും കഴിയില്ല. നിങ്ങൾ ആക്രോശിക്കാം, പക്ഷേ നിങ്ങൾ ഒരു വ്യക്തിയുടെ ശരീരത്തിൽ തൊടുന്ന നിമിഷം പരിധി ലംഘിക്കുകയാണ്,” പേളി മാണി കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു പേളി മാണി.

Read more: igg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ നിന്ന് രണ്ടുപേർ പുറത്തേക്ക്; രജിത്തിനെ ഒരിക്കലും മിസ് ചെയ്യില്ലെന്ന് ജസ്‌ല

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam former contestant pearle maaney on rajith kumar

Next Story
Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ നിന്ന് രണ്ടുപേർ പുറത്തേക്ക്; രജിത്തിനെ ഒരിക്കലും മിസ് ചെയ്യില്ലെന്ന് ജസ്‌ല
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express