Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ആറു പേർക്ക് കോവിഡ്‌, ഒരു ലക്ഷം രൂപ പിഴ; ബിഗ്‌ ബോസ് നിർത്തിയതിനു പിന്നിൽ

Bigg Boss Malayalam Season 3: തമിഴ്‌നാട് സർക്കാർ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷോ നിർത്തിയത്

Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3, indian express malayalam, ie malayalam

Bigg Boss Malayalam Season 3: കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഫിലിം-ടെലിവിഷൻ ഷൂട്ടിംഗിന് തമിഴ്‌നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും ഷൂട്ടിംഗ് തുടർന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷൻ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പൊലീസും റവന്യൂ വകുപ്പും ചേർന്ന് സീൽ ചെയ്തത്. തിരുവല്ലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പ്രീതി പാർകവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ചെമ്പരാമ്പക്കത്തിലെ ഇവിപി ഫിലിം സിറ്റിയിലെത്തി ബിഗ് ബോസ് സെറ്റ് സീൽ ചെയ്തത്. ഇതോടെ, ഷോ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

“ഞങ്ങൾ സെറ്റിൽ പ്രവേശിക്കുകയും ഗ്ലാസ് വാതിലുകൾക്ക് ഉള്ളിലൂടെ മത്സരാർത്ഥികളെ കാണുകയും ചെയ്തു. സെറ്റിനുള്ളിൽ അവർക്ക് ഭക്ഷണം എത്തിച്ചു. ക്യാമറാമാൻ, ടെക്നീഷ്യൻമാർ, മറ്റ് പ്രൊഡക്ഷൻ സ്റ്റാഫ് എന്നിവർക്ക് ഒപ്പം എട്ട് മത്സരാർത്ഥികളും അവിടെ ഉണ്ടായിരുന്നു. ഷോയുടെ 95 ദിവസം പൂർത്തിയായതായും 100 ദിവസത്തെ എപ്പിസോഡ് പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും ഞങ്ങൾ അനുമതി നിഷേധിക്കുകയായിരുന്നു. എല്ലാവർക്കും പിപിഇ കിറ്റ് നൽകി, ഉടനെ തന്നെ പുറത്തുപോവാൻ നിർദ്ദേശം നൽകി. സെറ്റ് സീൽ ചെയ്യുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു,” പ്രീതി പാർകവി പറയുന്നു.

മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അടുത്തുള്ള വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന ടെക്നീഷ്യൻമാരോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും കേരളത്തിലേക്ക് മടങ്ങുന്നതിന് ഇ-പാസുകൾ നൽകാൻ പ്രൊഡക്ഷൻ ഹൗസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബിഗ് ബോസ് മലയാളത്തിന്റെ അണിയറപ്രവർത്തകിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവർ ആരും തന്നെ മത്സരാർത്ഥികളുമായി നേരിട്ട് ബന്ധമില്ലെങ്കിലും മറ്റ് പ്രൊഡക്ഷൻ ഹൗസ് അംഗങ്ങളുമായി ബന്ധമുള്ളതിനാൽ എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ കൈകൊണ്ടിരുന്നെങ്കിലും പ്രൊഡക്ഷൻ ടീമിനുള്ള ഭക്ഷണം പുറത്തുനിന്ന് വരുത്തിച്ചതാവാം വൈറസ് ബാധയ്ക്ക് കാരണമായതെന്ന് ജില്ലാ അധികൃതർ പറയുന്നു.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോ മുടങ്ങി; മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam fined rs 1 lakh set sealed for flouting govt norms

Next Story
Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോ താൽക്കാലികമായി നിർത്തി വെച്ചു; മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, Mohanlal, മോഹൻലാൽ, Mohanlal's Remuneration, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants
The moderation of comments is automated and not cleared manually by malayalam.indianexpress.com