Latest News

എന്റെ നെഞ്ച് പൊട്ടി കരഞ്ഞ മഴയാണത്; മുൻഭർത്താവിന്റെ വിവാഹത്തിൽ പ്രതികരിച്ച് ആര്യ

പത്തു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം 2018 ലാണ് ആര്യയും രോഹിത്തും വേർപിരിയുന്നത്

arya, television, ie malayalam

നടി അർച്ചന സുശീലന്റെയും സഹോദരൻ രോഹിത്ത് സുശീലന്റെയും വിവാഹം ഒരു ദിവസമാണ് നടന്നത്. അർച്ചനയുടെ വിവാഹം യുഎസിൽവച്ചും രോഹിത്തിന്റേത് നാട്ടിൽവച്ചുമായിരുന്നു. വിവാഹ വാർത്ത പുറത്തുവന്നതുമുതൽ ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധ നേടിയ ആര്യയുടെ പേരും ഇതിനൊപ്പം വന്നു തുടങ്ങി. ആര്യയുടെ മുൻ ഭർത്താവാണ് രോഹിത് സുശീലൻ.

രോഹിത്തിന്റെ രണ്ടാം വിവാഹ ചിത്രങ്ങൾ കണ്ട് നെഞ്ച് പൊട്ടി ആര്യ എന്നൊക്കെയായിരുന്നു വാർത്തകൾ. ഇതിനൊക്കെ രസകരമായ മറുപടി നൽകിയിരിക്കുകയാണ് ആര്യ. ‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലാവസ്ഥ കൊണ്ട് പെയ്ത മഴ അല്ല. എന്റെ നെഞ്ച് പൊട്ടി ഞാന്‍ കരഞ്ഞ മഴ ആയിരുന്നു അത്. നിങ്ങളത് മനസിലാക്കണം… എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയില്‍ ആര്യ പറയുന്നത്.

പത്തു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം 2018 ലാണ് ആര്യയും രോഹിത്തും വേർപിരിയുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. വിവാഹ ബന്ധം തകരാനുള്ള കാരണത്തെക്കുറിച്ച് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ ആര്യ പറഞ്ഞിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായ ചില പ്രശ്നങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് ആര്യ പറഞ്ഞത്. ആര്യയും റോഹിതും വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്.

Read More: നടി അർച്ചന സുശീലൻ വിവാഹിതയായി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam fame arya video about her ex husband marriage

The moderation of comments is automated and not cleared manually by malayalam.indianexpress.com