scorecardresearch

ആ സ്വപ്നം സഫലമായി; പുതിയ വീട് സ്വന്തമാക്കി റിയാസ് സലീം

4000 രൂപ വാടകയുള്ള വീട്ടിൽ നിന്നും സ്വപ്നഭവനത്തിലേക്ക്, 15 വർഷത്തെ സ്വപ്നം സഫലമായ സന്തോഷം പങ്കിട്ട് റിയാസ്

4000 രൂപ വാടകയുള്ള വീട്ടിൽ നിന്നും സ്വപ്നഭവനത്തിലേക്ക്, 15 വർഷത്തെ സ്വപ്നം സഫലമായ സന്തോഷം പങ്കിട്ട് റിയാസ്

author-image
Television Desk
New Update
Riyas Salim New Home

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ എത്തി തരംഗം സൃഷ്ടിച്ച മത്സരാർത്ഥിയാണ് റിയാസ് സലിം. ബിഗ് ബോസ് മലയാളം കണ്ടതിൽ വച്ച് ഏറ്റവും കരുത്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ്.  

Advertisment

എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ റിയാസ് ബിഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് എത്തിയത്. ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനായിരുന്ന റിയാസ് ഷോയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ മത്സാര്‍ത്ഥി കൂടിയാണ്. 

സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ട് ഉയർന്നുവന്നയാളാണ് റിയാസ്. 4000 രൂപ വാടകയുള്ള വീട്ടിലാണ് തങ്ങൾ കഴിയുന്നതെന്ന് റിയാസ് ബിഗ് ബോസ് ഷോയ്ക്കിടയിൽ വെളിപ്പെടുത്തിയിരുന്നു.

സ്വന്തമായൊരു വീടെന്ന സ്വപ്നം പലപ്പോഴും റിയാസ് പങ്കിടുകയും ചെയ്തിരുന്നു. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് റിയാസ്. 

Advertisment

15 വർഷത്തോളമായി കണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്നാണ് ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് റിയാസ് കുറിച്ചത്. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: