/indian-express-malayalam/media/media_files/2025/11/26/noora-anumol-dimpal-bigg-boss-2025-11-26-14-19-45.jpg)
Source: Instagram
ബിഗ് ബോസ് മലയാളം ഏഴ് സീസണുകൾ കഴിയുമ്പോൾ ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും ശക്തയായ മത്സരാർഥി ആരായിരുന്നു? ഏഴ് സീസണുകളിലായി പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ച മത്സരാർഥികളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വന്നൊരു ഫോട്ടോയിൽ കുറിച്ചത് ബിഗ് ബോസ് ചരിത്രത്തിലെ കിരീടം ഇല്ലാത്ത രാജ്ഞിമാർ എന്നാണ്. ഇതിന് ബിഗ് ബോസ് മലയാളം സീസൺ 3യിലെ കണ്ടസ്റ്റന്റായിരുന്ന ഡിംപൽ ഭാൽ നൽകിയ കമന്റ് ശ്രദ്ധേയമായിരുന്നു.
ഡിംപലിനെ കൂടാതെ സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പായ പേളിമാണി, സീസൺ അഞ്ചിലെ ഫസ്റ്റ് റണ്ണറപ്പായ റെനീഷ,സീസൺ ആറിലെ ശ്രീതു, ജാസ്മിൻ, സീസൺ ഏഴിലെ നൂറ എന്നിവരുടെ ഫോട്ടോകൾ ചേർത്തായിരുന്നു ബിഗ് ബോസ് ചരിത്രത്തിലെ കിരീടം ഇല്ലാത്ത രാജ്ഞിമാർ എന്ന് കുറിച്ചത്.
Also Read: "ജിസേലിന്റെ വസ്ത്രധാരണം അരോചകമായി തോന്നി; അമ്മാവൻ എന്നൊക്കെ വിളിച്ചത് അറിഞ്ഞു"
ഒരു ടിവി ഷോ അല്ല തീരുമാനിക്കുന്നത് നമ്മുടെ കിരീടം എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടിയായി ഡിംപൽ പറയുന്നത്. "ബിബി എഡിറ്റഡ് ബിജിഎം ഷോ അല്ല എന്നെ ഡിംപൽ ഭാൽ ആക്കിയത്. ഓരോ പാർട്ടിസിപന്റ്സ് ആണ് ബിബി ഷോ ആക്കിയത്. രാജാവും രാജ്ഞിയുമായാണ് നമ്മളെല്ലാവരും ജനിച്ചിരിക്കുന്ന്,"ഇങ്ങനെയാണ് ഡിംപൽ കമന്റ് ബോക്സിൽ കുറിച്ചത്.
Also Read: 'ആരാടാ അത്'; നൂറയോട് ഐ ലവ് യു പറഞ്ഞ വിരുതനെ വിരട്ടി ആദില
ബിഗ് ബോസ് സീസൺ മൂന്നിലെ ശക്തയായ മത്സരാർഥിയായിരുന്ന ഡിംപൽ കാൻസറിനെതിരെ പൊരുതുന്നവർക്കുള്ള പ്രചോദനം കൂടിയായിരുന്നു. 12ാം വയസിലായിരുന്നു തനിക്ക് നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ കാൻസർ വന്നത് എന്ന് ബിഗ് ബോസ് ഹൗസിൽ വെച്ച് കുട്ടികളുടെ സൈക്കോളജിസ്റ്റ് കൂടിയായ ഡിംപൽ പറഞ്ഞിരുന്നു.
Also Read: 'ആ അനുമോളോട് മാറി നിൽക്കാൻ പറയൂ'! മിഥുനും വിധുവും ഉൾപ്പെടെ നിറയേ നൂറാ ഫാൻസ്
മറ്റൊരാളെ ജഡ്ജ് ചെയ്യരുത്, കളിയാക്കരുത്, ജീവിതത്തിന് നമ്മളെ തളർത്താൻ പറ്റില്ല, നമ്മൾ വേണം ജീവിതത്തെ തളർത്താൻ എന്നെല്ലാമുള്ള ഡിംപലിന്റെ വാക്കുകൾ പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ ആയിരിക്കുമ്പോഴാണ് അച്ഛന്റെ വിയോഗ വാർത്ത ഡിംപൽ അറിയുന്നത്. ഇതേ തുടർന്ന് ഡിംപലിന് ബിഗ് ബോസ് ഹൗസിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു.
Read More: ആളറിഞ്ഞ് കളിക്കെടാ! ആദിലയ്ക്ക് മുൻപിൽ ഉത്തരമില്ലാതെ അനുമോളുടെ പിആർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us