Bigg Boss Malayalam: 63 ദിവസം നീണ്ട ബിഗ് ബോസ് വാസത്തിനു ശേഷം പ്രിയപ്പെട്ടവർക്ക് അരികിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വീണ നായർ. സ്വീകരിക്കാൻ എത്തിയ ഭർത്താവ് ആർജെ അമനും മകൻ അമ്പാടിയ്ക്കും ഒപ്പമുള്ള ചിത്രം വീണ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
Read more: Bigg Boss Malayalam 2: അത്ഭുതങ്ങൾ സംഭവിച്ചില്ല; ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി വീണ
ഈ ആഴ്ചയിൽ എവിക്ഷനിൽ ആണ് വീണ നായർ പുറത്തായത്. വീണ പുറത്തായ ഉടനെ തന്നെ ഭർത്താവ് അമൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. “അങ്ങനെ ബിഗ്ബോസ് ഹൌസിൽ നിന്നും ‘എന്റെ പെണ്ണ്’ പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം 65 ദിവസങ്ങൾ ആയി ഞാൻ അവളോട് സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംക്ഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്. ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്ക്, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്ക്…
എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി. പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ ഈ പേജിൽ നിന്നു വിടവാങ്ങുന്നു.
എന്ന് വീണയുടെ ‘കണ്ണേട്ടൻ’
“ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) ഇഎൻഒസി പമ്പിൽ നിന്നാണ് ഈ എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുമ്പോട്ടുള്ളൂ. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം,” ഫെയ്സ്ബുക്കിൽ അമൻ കുറിച്ചതിങ്ങനെ.