‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.
മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ. ഇടയ്ക്ക് ഫൊട്ടോഷൂട്ട് ചിത്രങ്ങളും സൂര്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. സൂര്യയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“പെണ്ണ്, പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കുടയായി തണലേകാനും മനസ് നൊന്താൽ ഒരു മെഴുകുതിരിയായി ഉരുകി തീരാനും അണഞ്ഞു പോകുമെന്ന് തോന്നിയാൽ ഒരു തീപൊരിയിൽ നിന്ന് വൻ നാളമായി കത്തി ജ്വലിക്കാനും ഒരേ സമയം സാധിക്കുന്ന അത്ഭുത പ്രതിഭാസം,” എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് സൂര്യ കുറിച്ചത്.