/indian-express-malayalam/media/media_files/uploads/2023/07/Shoba-Viswanath-Prank.jpg)
ശോഭ വിശ്വനാഥ്
ബിഗ് ബോസ് സീസൺ അഞ്ചിലെ ഏറ്റവും രസകരമായ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു, ബിഗ് ബോസും മത്സരാർത്ഥികളും ചേർന്ന് ശോഭ വിശ്വനാഥിനെ പ്രാങ്കാക്കിയ സംഭവം. 100 ദിവസം ബിഗ് ബോസ് വീടിനകത്ത് നിൽക്കുമെന്നും ബിഗ് ബോസ് കപ്പ് താൻ തന്നെ ഉയർത്തുമെന്നും ആത്മവിശ്വാസത്തോടെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ശോഭയെ ഒരു സ്പോട്ട് എവിക്ഷനിലൂടെ പുറത്താക്കുക എന്ന പ്രാങ്കായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. സഹമത്സരാർത്ഥികൾ ആ ജോലി വൃത്തിയായി തന്നെ കൈകാര്യം ചെയ്തു. സ്പോട്ട് എവിക്ഷൻ ഒരു പ്രാങ്കാണെന്ന് മനസ്സിലാവാതെ ശോഭ ഹൗസ്മേറ്റ്സിനോട് പൊട്ടിതെറിച്ചതും വീടിനകത്തുണ്ടാക്കിയ ബഹളങ്ങളുമൊക്കെ രസകരമായ കാഴ്ചകളാണ് ഒരുക്കിയത്.
ഇപ്പോഴിതാ, ബിഗ് ബോസ് വീടിനു വെളിയിലും ഒരു പ്രാങ്കിൽ കുടുങ്ങിയിരിക്കുകയാണ് ശോഭ. ആർജെ മാഹീൻ മച്ചാനാണ് ശോഭയെ പ്രാങ്ക് ചെയ്തത്. തന്റെ ഉമ്മയുടെ ഉമ്മ ഒരു നെയ്ത്തുകാരിയായിരുന്നു എന്നൊക്കെയാണ് മാഹീൻ ശോഭയോട് കഥയായി പറയുന്നത്. വളരെ കൗതുകത്തോടെയാണ് ശോഭ മാഹീന്റെ കഥ കേൾക്കുന്നത്.
"എന്റെ ഉമ്മയുടെ ഉമ്മ നെയ്ത്തുകാരിയായിരുന്നു. നെയ്യാറ്റിൻക്കരയ്ക്ക് അപ്പുറം.കുറിഞ്ചിക്കോട് എന്ന സ്ഥലത്ത്, ഉർജിഹാൻ എന്നായിരുന്നു പേര്. ശോഭയെ പോലെ തന്നെ ഭയങ്കര ബോൾഡായിരുന്നു. സാരി നെയ്ത് നെയ്ത് അമ്മൂമ്മ ഒരു കിലോമീറ്റർ നീളമുള്ള സാരി നെയ്തു. പക്ഷേ കഷ്ടമെന്താണെന്നു വച്ചാൽ അപ്പൂപ്പന് ദേഷ്യം വന്ന് ഭ്രാന്ത് കയറിയപ്പോൾ സാരി കത്തിച്ചു. കത്തിയ ഭാഗം കട്ട് ചെയ്തു കളഞ്ഞ് അമ്മൂമ്മ വീണ്ടും നെയ്ത്തു തുടർന്നു, അതോടെ അപ്പൂപ്പൻ ചമ്മിപ്പോയി," എന്നാണ് മാഹീൻ പറയുന്നത്.
എന്റെയും വലിയ ആഗ്രഹമാണ് റെക്കോർഡിൽ ഇടം പിടിക്കുന്ന ഒരു സാരി നെയ്യണമെന്നത് എന്നൊക്കെ മാഹീന്റെ സംസാരത്തിനിടയിൽ ശോഭ പറയുന്നതും വീഡിയോയിൽ കാണാം.
വീഡിയോയ്ക്ക് ഒടുവിൽ പ്രാങ്കാണെന്നു മനസ്സിലാവുന്നതോടെ അവതാരകനെ ഇടിക്കുകയാണ് ശോഭ. എന്തായാലും ശോഭയും അവതാരകനും തമ്മിലുള്ള പ്രാങ്കും രസകരമായ വഴക്കുമൊക്കെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
എല്ലാർക്കും പ്രാങ്കാൻ ഉള്ള ആളായല്ലോ ശോഭ, പ്രാങ്കുകൾ ഏറ്റുവാങ്ങാൻ ശോഭയുടെ ജീവിതം ഇനിയും ബാക്കി, പാവത്തിനെ പറ്റിക്കാതെടാ എന്നിങ്ങനെ പോവുന്നു വീഡിയോയുടെ താഴെയുള്ള കമന്റുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.