scorecardresearch

Bigg Boss: ഒരു ദിവസം 45,000 രൂപ; ബിഗ് ബോസിൽ നിന്നത് 50 ദിവസം; പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്

Bigg Boss Malayalam Contestants Salary; ഒരു ദിവസം 45,000 രൂപയായിരുന്നു ബിഗ് ബോസിലെ തന്റെ പ്രതിഫലം എന്നാണ് സീരിയൽ താരമായ മഞ്ജു പത്രോസിന്റെ വാക്കുകൾ.

Bigg Boss Malayalam Contestants Salary; ഒരു ദിവസം 45,000 രൂപയായിരുന്നു ബിഗ് ബോസിലെ തന്റെ പ്രതിഫലം എന്നാണ് സീരിയൽ താരമായ മഞ്ജു പത്രോസിന്റെ വാക്കുകൾ.

author-image
Television Desk
New Update
Bigg Boss Star Manju Pathrose

Source: Facebook

Bigg Boss malayalam: ബിഗ് ബോസിൽ നിന്ന് ലഭിച്ച പ്രതിഫലം ഏഴ് വരെയുള്ള സീസണുകളിലെ മത്സരാർഥികളിൽ പലരും വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർഥിയായിരുന്ന മഞ്ജു പത്രോസ് ആണ് ഇപ്പോൾ തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് തുറന്ന് പറയുന്നത്. 50 ദിവസമായിരുന്നു മഞ്ജു പത്രോസ് ബിഗ് ബോസ് ഹൗസിൽ നിന്നത്. 

Advertisment

ഒരു ദിവസം 45,000 രൂപയായിരുന്നു ബിഗ് ബോസിലെ തന്റെ പ്രതിഫലം എന്നാണ് സീരിയൽ താരമായ മഞ്ജു പത്രോസിന്റെ വാക്കുകൾ. "ആ സമയത്ത് ദിവസേന ആയിരുന്നു പേയ്മെന്റ്. ഒരു ദിവസം എനിക്ക് ലഭിച്ചിരുന്നത് 45,000 രൂപയാണ്. ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ ലക്ഷപ്രഭു ഒന്നും ആയില്ല. ആ പണം കൊണ്ട് വീട് വെച്ചു," മഞ്ജു പത്രോസ് പറഞ്ഞു.

Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

കോവിഡിനെ തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ രണ്ട് 75ാമത്തെ ദിവസം നിർത്തി വെച്ചിരുന്നു. ഇതേ തുടർന്ന് ഈ സീസണിൽ വിജയയെ കണ്ടെത്താൻ സാധിച്ചില്ല. ടാസ്കിന് ഇടയിൽ രേഷ്മ എന്ന മത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിൽ രജത് കുമാറിനെ പുറത്താക്കിയും ഈ സീസണിലായിരുന്നു.

Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ

ബിഗ് ബോസിലെ മത്സരാർഥിവുമ്പോഴുള്ള പ്രതിഫലത്തെ കുറിച്ച് സീസൺ മൂന്നിലെ താരമായ കിടിലൻ ഫിറോസും അടുത്തിടെ പ്രതികരിച്ചിരുന്നു. ഒരു ദിവസം 10000 രൂപ പ്രതിഫലം ലഭിക്കുന്ന വ്യക്തിയാണ് എങ്കിൽ ബിഗ് ബോസിൽ വരുന്നതിന് പ്രതിഫലമായി 40000 രൂപയോളം ചോദിക്കാമെന്നായിരുന്നു ഫിറോസിന്റെ വാക്കുകൾ.

Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

ബിഗ് ബോസ് ഏഴാം സീസണിൽ അനുമോൾ ആണ് വിജയിയായത്. ഈ സീസണിൽ ആണ് പിആർ വിവാദം ഏറ്റവും കൂടുതൽ കത്തിയത്. അനുമോൾ പിആറിനായി നൽകിയത് 16 ലക്ഷം രൂപയാണ് എന്ന വാദങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.

Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: