scorecardresearch

എന്റെ ഭാര്യ ബിഗ് ബോസിൽ പോയാലും പിആറിനെ ഏൽപ്പിക്കില്ല: റോബിൻ രാധാകൃഷ്ണൻ

Bigg Boss Malayalam; എത്രയൊക്കെ പിആർ ആണെന്ന് പറഞ്ഞാലും ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിന്നറാവാൻ പറ്റില്ല. വോട്ടിങ് ഒരു സെപ്പറേറ്റ് കമ്പനിയാണ് ചെയ്യുന്നത്

Bigg Boss Malayalam; എത്രയൊക്കെ പിആർ ആണെന്ന് പറഞ്ഞാലും ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിന്നറാവാൻ പറ്റില്ല. വോട്ടിങ് ഒരു സെപ്പറേറ്റ് കമ്പനിയാണ് ചെയ്യുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh Robin Radhakrishnan and Anumol

ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചെങ്കിലും പിആറിനെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. ബിഗ് ബോസ് സീസൺ 4ലെ കണ്ടസ്റ്റന്റായിരുന്ന റോബിൻ രാധാകൃഷ്ണൻ പിആർ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ബിഗ് ബോസിലെ വോട്ടിങ്ങിൽ ഏതെങ്കിലും തരത്തിൽ കൃത്രിമം വന്നിട്ടുണ്ട് എന്ന് തോന്നുന്നവർ നിയമപരമായി മുൻപോട്ട് പോകണം എന്നാണ് റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ. 

Advertisment

"എത്രയൊക്കെ പിആർ ആണെന്ന് പറഞ്ഞാലും ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിന്നറാവാൻ പറ്റില്ല. വോട്ടിങ് ഒരു സെപ്പറേറ്റ് കമ്പനിയാണ് ചെയ്യുന്നത്. ഫൈനൽ 5ൽ വരുന്ന മത്സരാർഥികളുടെ വോട്ട് ഒരിക്കലും ഫേക്ക് ആക്കാൻ പറ്റില്ല. കാരണം നമ്മൾ ലീഗൽ ആയി പോയി കഴിഞ്ഞാൽ അവർക്ക് വിവരങ്ങളെല്ലാം കാണിക്കേണ്ടി വരും." 

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

"അനുമോൾ ഡിസർവിങ് അല്ല എന്ന് പറയാൻ പറ്റില്ല. വോട്ട് ലഭിച്ചിട്ടാണ് വിന്നറായത്. വോട്ടിങ്ങിൽ സംശയം ഉള്ളവർ അത് നിയമപരമായി ചോദ്യം ചെയ്യണം. അതല്ലാതെ ആരോപണം ഉന്നയിക്കുകയല്ല വേണ്ടത്. ബിഗ് ബോസിൽ നിൽക്കുക എന്നത് എളുപ്പമല്ല. അതിൽ ഒരാഴ്ച നിൽക്കുന്നത് പോലും വലിയ അതിജീവനം ആണ്."

Advertisment

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

"ഞാൻ ഗെയിം കളിച്ച സമയത്ത് കണ്ടസ്റ്റൻസിന് എതിരെയല്ല കളിച്ചത്. ഞാൻ പ്രേക്ഷകനായിട്ട് നിന്ന് പ്രേക്ഷകർക്ക് എന്ത് ഇഷ്ടപ്പെടും എന്ന് നോക്കി പ്രേക്ഷകരുമായി കണക്ഷൻ വരുത്താൻ നോക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ ജനക്കൂട്ടം വരുന്നത്."

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

ഞാൻ ഒരു പിആറിനെ പോലും ഏൽപ്പിക്കാതെയാണ് ഇങ്ങനെയൊക്കെയായത്. എന്റെ ഭാര്യ ബിഗ് ബോസിൽ പോവുകയാണെങ്കിലും പിആറിനെ ഏൽപ്പിക്കില്ല. പിആറിനെ ഏൽപ്പിച്ചാൽ ആ പിന്തുണയൊന്നും അധികം നിൽക്കില്ല," റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: