Bigg Boss Malayalam: ബിഗ് ബോസ് സീസൺ 2വിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു മത്സരാർത്ഥിയായ രജിത് കുമാർ, രാജിനി ചാണ്ടി എന്നിവരെ ജയിലിൽ അടച്ച സംഭവം. ബിഗ് ബോസിന്റെ ജയിൽ ശിക്ഷ സ്വീകരിക്കേണ്ടി വന്നപ്പോൾ കരഞ്ഞും നിരാഹാരം ഇരുന്നുമാണ് മത്സരാർത്ഥിയായ രാജിനി ചാണ്ടി ആ ടാസ്ക് പൂർത്തിയാക്കിയത്. വീട്ടിലെ അംഗങ്ങൾക്കിടയിലും പ്രേക്ഷകർക്കിടയിലും രാജിനി ചാണ്ടിയുടെ ഈ കരച്ചിൽ സീൻ വ്യത്യസ്തമായ പ്രതികരണങ്ങൾ ഉണ്ടാവാൻ കാരണമായിരുന്നു.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

“ജയിലിൽ അടച്ചതു കൊണ്ടല്ല കരഞ്ഞത്; സഹതടവുകാരൻ രജിത്കുമാർ ആയതിനാലാണ്,” എന്നു തുറന്നു പറയുകയാണ് രാജിനി ചാണ്ടി. ബിഗ് ബോസിലെ ആദ്യ എലിമിനേഷനിൽ പുറത്തായതിനു ശേഷം ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു അവർ. പതിനേഴ് മത്സരാർത്ഥികളിൽ തനിക്കേറ്റവും കൂടുതൽ എതിർപ്പുള്ളത് രജിത് കുമാറിനോടാണെന്നും നിരന്തരം കള്ളം പറയുകയും സ്ത്രീകളോട് ആദരവില്ലാതെ പെരുമാറുകയും ചെയ്യുന്ന രജിത് കുമാറിന്റെ സംസാരം തനിക്ക് സഹിക്കാനും കൂടെ സഹകരിച്ചു പോവാനും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നെന്നും രാജിനി ചാണ്ടി പറഞ്ഞു.

“ജയിലിൽ അടച്ചപ്പോൾ കരഞ്ഞതും രജിത് കുമാർ കൂടെയുള്ളതുകൊണ്ടാണ്. അയാളുടെ കൂടെ സഹകരിക്കാൻ പറ്റാത്തതുകൊണ്ടാണ്,” രാജിനി ചാണ്ടി പറഞ്ഞു.”രജിത് കുമാറിന്റെ പ്രസംഗം അധികം കേൾക്കാൻ നിൽക്കാറില്ല, അത് കേട്ടാൽ ഞാനയാളെ തല്ലിപ്പോകും. ബിഗ് ബോസിൽ വന്ന് മുത്തശ്ശി അവിടെയും അടിയുണ്ടാക്കി എന്ന് കേൾക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് ആദ്യ ആഴ്ച കഴിഞ്ഞപ്പോഴേ ഞാൻ തീരുമാനിച്ചു, അയാള് ഇരിക്കുന്നിടത്ത് ഞാനിരിക്കില്ല എന്ന്.”

Read more: Bigg Boss Malayalam 2, January 14 Written Live Updates: ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ഇവിടെ നടക്കുകയാണെന്ന് രജിത് കുമാര്‍

ബിഗ് ബോസ് തന്റെ ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു എന്നും പരിമിതമായ സൗകര്യങ്ങളിൽ എങ്ങനെ അടുക്കള മാനേജ് ചെയ്തുകൊണ്ടുപോവാം എന്ന് പഠിപ്പിച്ചത് സഹ മത്സരാർത്ഥികളായ പ്രദീപും ഷാജിയുമാണെന്നും രാജിനി ചാണ്ടി പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ വ്യക്തിപരമായി ഏറ്റവും അടുപ്പവും ഇഷ്ടവും തോന്നിയ മത്സരാർത്ഥി പ്രദീപ് ആണെന്നും രാജിനി ചാണ്ടി മനസ്സു തുറന്നു.

നിലവിൽ ഹൗസിൽ ഉള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥികൾ ആര്യയും ഫുക്രുവുമാണെന്നും രാജിനി ചാണ്ടി അഭിപ്രായപ്പെട്ടു. “നല്ല മത്സരാർത്ഥികൾ ഫുക്രുവും ആര്യയുമാണ്. വരാൽ തെന്നുന്ന പോലെ വഴുതി മാറാൻ അവർക്കറിയാം.”

നിലവിൽ സുജോയ്ക്കും അലസാൻട്രയ്ക്കും ഇടയ്ക്ക് പ്രണയമൊന്നും ഇല്ലെന്നും എന്നാൽ അവർക്കിടയിൽ പ്രണയം കൊണ്ടുവരാൻ ബിഗ് ബോസിനു പ്ലാൻ ഉണ്ടോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും രാജിനി ചാണ്ടി പറഞ്ഞു. “സുജോ, രേഷ്മയേയോ സാൻട്രയെ പ്രേമിച്ചാൽ അവന്റെ ജീവിതം കുളമാകും,” എന്നായിരുന്നു രാജിനി ചാണ്ടിയുടെ അഭിപ്രായ പ്രകടനം.

Read more: Bigg Boss Malayalam: പുതിയ ഗെയിം പ്ലാനുമായി അലസാൻട്രയും സുജോയും; ഗൂഢാലോചന ഒന്നും ഇവിടെ നടക്കില്ലെന്ന് ബിഗ് ബോസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook