scorecardresearch

'മരണ വീട്ടിൽ ചിരിച്ച് കളിച്ച് സംസാരം'; ബിന്നിക്ക് നേരെ സൈബർ ആക്രമണം

Binny Sebastian Bigg Boss Malayalam; അനുമോളുടെ പിആർ തുകയുമായി ബന്ധപ്പെട്ട് ബിന്നി പറഞ്ഞ കാര്യങ്ങൾ ചൂണ്ടിയായിരുന്നു ബിന്നിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം പ്രതികരണങ്ങൾ നേരിടേണ്ടി വന്നത്

Binny Sebastian Bigg Boss Malayalam; അനുമോളുടെ പിആർ തുകയുമായി ബന്ധപ്പെട്ട് ബിന്നി പറഞ്ഞ കാര്യങ്ങൾ ചൂണ്ടിയായിരുന്നു ബിന്നിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം പ്രതികരണങ്ങൾ നേരിടേണ്ടി വന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Binny Sebastian life story 1

ബിഗ് ബോസ് മലയാളം സീസൺ അവസാനിച്ചതിന് പിന്നാലെ ടെലിവിഷൻ താരം കൂടിയായ ബിന്നിക്ക് നേരെ  സമൂഹമാധ്യമങ്ങളിൽ വിമർശനം. മരണ വീട്ടിൽ നിന്ന് ചിരിച്ചുകൊണ്ട് ബിന്നി ഇറങ്ങി വരുന്നു എന്ന നിലയിലെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ പിആർ വിവാദത്തിന് പിന്നാലെ ബിന്നിക്ക് നേരെ വീണ്ടും മോശം കമന്റുകൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നു. 

Advertisment

നടി അംബികയുടെ അമ്മ മരിച്ചപ്പോൾ ബിന്നി ഇവരുടെ വീട്ടിലേക്ക് വന്നിരുന്നു.  അവിടെ ബിന്നി പെരുമാറിയ രീതി ശരിയായില്ലെന്ന് പറഞ്ഞാണ് നെഗറ്റീവ് കമന്റുകൾ ശക്തമാകുന്നത്. കല്യാണ വീട്ടിലേത് പോലെ ചിരിച്ചും കുശലം പറഞ്ഞും നടക്കുകയാണ് ബിന്നി എന്നാണ് വിമർശനങ്ങൾ. 

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

ബിന്നിക്ക് നേരെ ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സൈബർ ബുള്ളിയിങ് ഉണ്ടായിരുന്നു. അനുമോളുടെ പിആർ തുകയുമായി ബന്ധപ്പെട്ട് ബിന്നി പറഞ്ഞ കാര്യങ്ങൾ ചൂണ്ടിയായിരുന്നു ബിന്നിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം പ്രതികരണങ്ങൾ നേരിടേണ്ടി വന്നത്. ബിന്നിക്ക് നേരെയുള്ള ഹേറ്റ് ക്യാംപെയ്നിന്റെ ഭാഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന പ്രതികരണവും വരുന്നുണ്ട്. 

Advertisment

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

അതേ മരണ വീട്ടിൽ മറ്റ് നടിമാരും ചിരിച്ച് സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ബിന്നിയെ മാത്രമാണ് ഇവർ ലക്ഷ്യം വെക്കുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കുന്നത്. ബിഗ് ബോസിൽ മത്സരാർഥിയായി നിൽക്കെ ബിന്നിക്ക് എതിരെ പ്രവർത്തിച്ചവർ തന്നെയാണ് ഇപ്പോഴും ബിന്നിയെ ആക്രമിക്കുന്നത് എന്ന വാദവും ശക്തമാണ്. 

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: