മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന പരിപാടിയിലൂടെയാണ് ആര്യ ജനപ്രീതി നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസണിൽ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു.
ആര്യയുടെ 31-ാം ജന്മദിനമാണ് ഇന്ന്. കൂട്ടുകാരും വീട്ടുകാരുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ്. ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മകൾ റോയയേയും ചിത്രങ്ങളിൽ കാണാം.
ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്. ബിസിനസ് നല്ല രീതിയിൽ വളർത്തി വലുതാക്കുന്നതിനൊപ്പം സിനിമകളിൽ കൂടുതൽ സജീവമാകാനും താൻ ആഗ്രഹിക്കുന്നുവെന്ന് ആര്യ പറയുന്നു.
Read more: ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; നേരിടേണ്ടി വന്ന തട്ടിപ്പിന്റെ കഥയുമായി ആര്യ