അനൂപിന്റെ വീട് പരിചയപ്പെടുത്തി ജി പി; വീഡിയോ

ബിഗ് ബോസ് താരം അനൂപിന്റെ പട്ടാമ്പിയിലെ വീടിന്റെ വിശേഷങ്ങളുമായി ജിപി

bigg boss anoop, bigg boss anoop home tour, GP, Anoop krishnan house, Anoop Krishnan family, Anoop Isha, Anoops lover, അനൂപ് കൃഷ്ണൻ, ബിഗ് ബോസ്, ജിപി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ് കൃഷ്ണൻ. ഇപ്പോഴിതാ, അനൂപിന്റെ പട്ടാമ്പിയിലെ വീട് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് അനൂപിന്റെ സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. തന്റെ ട്യൂബ് ചാനലിലൂടെയാണ് ജിപി വീട് പരിചയപ്പെടുത്തുന്നത്.

ബിഗ് ബോസ് അനുഭവങ്ങൾ ചോദിച്ചറിഞ്ഞും വിശേഷങ്ങൾ പങ്കിട്ടുമൊക്കെ ഏറെ നാളുകൾക്ക് ശേഷം രണ്ടു കൂട്ടുകാർ ഒന്നിച്ചുകൂടുന്നതിന്റെ സന്തോഷമാണ് വീഡിയോയിൽ നിറയുന്നത്. അനൂപിന്റെ അമ്മ, അച്ഛൻ, അനിയൻ, അനിയത്തി എന്നിവരെയും വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. തിരികെ വന്ന ശേഷം വീട്ടിലുണ്ടായ രസകരമായ സംഭവങ്ങൾ അനൂപ് ജി.പിയുമായി പങ്കുവെക്കുന്നുണ്ട്.

അനൂപിന്റെ വീടും പരിസരവും വിഡിയോയിൽ കാണാം. അനൂപിന്റെ കുഞ്ഞൻ പ്ലാവും, നായയും രസകരമായ സംഭാഷണങ്ങൾക്ക് കാരണമാകുന്നുണ്ട്. പുതിയ പദ്ധതികൾ പ്ലാൻ ചെയ്യണം എന്നു പറഞ്ഞാണ് ജിപി അനൂപിന്റെ വീടു വിട്ടിറങ്ങുന്നത്.

Read more: മിയയുടെ വീട് പരിചയപ്പെടുത്തി ജിപി; വീഡിയോ

മുൻപ് ഉണ്ണി മുകുന്ദൻ, മിയ, അനു സിത്താര എന്നിവരുടെ ഹൗസ് ടൂർ വീഡിയോകളും ജിപി പങ്കുവച്ചിരുന്നു. അനു സിത്താരയുടെ ഗസ്റ്റ് ഹൗസിൽ താമസിച്ച അനുഭവം ഉൾപ്പടെ പങ്കുവെച്ച വീഡിയോക്ക് യൂട്യൂബിൽ ഒരുപാട് കാഴ്ചക്കാരുണ്ടായിരുന്നു. രണ്ടു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സാണ് ജിപിക്ക് യൂട്യൂബിൽ ഉള്ളത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam contestant anoop krishnan house tour gp video

Next Story
‘കുടുക്ക്’ പാട്ടിനൊപ്പം ചുവടു വെച്ച് അനൂപും കൂട്ടുകാരനും; വീഡിയോbigg boss anoop krishnan
The moderation of comments is automated and not cleared manually by malayalam.indianexpress.com