Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

പ്രണയ സാക്ഷാത്കാരം, ഇഷയുടെ കൈപ്പിടിച്ച് അനൂപ്; വീഡിയോ

ഡോക്ടർ​ ഐശ്വര്യ നായരാണ് വധു

anoop krishnan, ie malayalam

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർഥിയുമായിരുന്നു മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ അനൂപ് കൃഷ്ണൻ. താൻ വിവാഹിതനാവുന്ന കാര്യം കഴിഞ്ഞ ദിവസമാണ് അനൂപ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ​ അറിയിച്ചത്. ഇപ്പോഴിതാ, തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ പങ്കു വയ്ക്കുകയാണ് താരം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

തന്റെ പ്രണയിനിയെക്കുറിച്ച് അനൂപ് ബിഗ് ബോസ് ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഇഷ എന്നു വിളിക്കുന്ന ഡോക്ടർ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി.

anoop krishnan, serial artist, ie malayalama

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു.

Read More: ജീവിതത്തിൽ ഒരു സ്റ്റേജിൽ ശരിക്കും വീണു പോയി, ഇപ്പോൾ ആരെയും വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ല: മേഘ്ന വിൻസെന്റ്

ബിഗ് ബോസിന്റെ ഷൂട്ട് പൂർത്തിയായ സാഹചര്യത്തിൽ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഇനി സീതാകല്യാണത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ്. ഫിസിക്കൽ ടാസ്കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാ‍ർഥികളിൽ ഒരാൾ അനൂപായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam contestant anoop krishnan and aishwarya nair engagement video

Next Story
‘ബിഗ് ബോസ്’ താരം അനൂപ് കൃഷ്ണൻ വിവാഹിതനാവുന്നുanoop krishnan, serial artist, ie malayalama
The moderation of comments is automated and not cleared manually by malayalam.indianexpress.com