Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ 2 വിലെ അടുത്ത പേളിഷ് ജോഡികളാവുമോ അലസാൻട്ര ജോൺസണും സുജോ മാത്യുവും എന്നാണ് പ്രേക്ഷകരും ഹൗസിലെ മറ്റു മത്സരാർത്ഥികളും സംശയത്തോടെ ഉറ്റുനോക്കുന്നത്. രജിത് കുമാർ അടക്കമുള്ള ഹൗസ് മെമ്പേഴ്സിന്റെ ഭാഗത്തു നിന്നും ആദ്യം മുതലുള്ള പ്രോത്സാഹനവും ഇക്കാര്യത്തിൽ സുജോയ്ക്കും അലസാൻട്രയ്ക്കുമുണ്ട്.

കഴിഞ്ഞ ദിവസം, മറ്റു ഹൗസ് മെമ്പേഴ്സ് അറിയാതെ രഹസ്യമായി ഈ വിഷയത്തെ കുറിച്ചു സംസാരിക്കുന്ന അലസാൻട്രയുടെയും സുജോയുടെയും വിഷ്വലുകളും ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തിരിക്കുകയാണ്. “രജിത് ഏട്ടനെ പോലെ നമ്മളും അവരുടെ കണ്ടന്റ് ആണ്. അവർക്ക് ടി ആർപി കൂട്ടാനും കുറച്ചു മസാല ഇടാനും ഉള്ളത് എന്നാണ്,” അലസാൻട്ര സിജോയോട് പറയുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ക്ലാരിറ്റി കുറവുള്ളതുകൊണ്ട് സബ് ടൈറ്റിൽ നൽകിയാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്തത്. നമുക്ക് ഈ ലവ് ട്രാക്ക് ഒന്നു ട്രൈ ചെയ്തു നോക്കാമെന്ന് സുജോ തമാശയായി പറയുന്നുമുണ്ട്.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

bigg boss malayalam 2, bigg boss malayalam 2 contestants, ബിഗ് ബോസ് മലയാളം, bigg boss malayalam fukru, bigg boss malayalam 2 arya, hospital malpractice, Arya divorce, Bigg boss malayalam fukru krishna jeeva, ബിഗ് ബോസ് മലയാളം ഫുക്രു, ബിഗ് ബോസ് മലയാളം ഫുക്രു കൃഷ്ണ ജീവ്, bigg boss malayalam 2 eviction, bigg boss malayalam 2 january 8 written update, bigg boss malayalam 2 fight, bigg boss malayalam 2 day four written update, bigg boss malayalam, reality show, bigg boss malayalam 2 written update, bigg boss malayalam 2 preview, Indian express Malaylam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ​ ഇ മലയാളം

ബിഗ് ബോസിന്റെ കണ്ണുവെട്ടിച്ച് ഒരു ഗൂഢാലോചനയും പുതിയ ഗെയിം പ്ലാനുകളുമൊന്നും നടക്കില്ലെന്ന കമന്റുകളോടെ സോഷ്യൽ മീഡിയയും സംഭവം ഏറ്റെടുത്തുകഴിഞ്ഞു. നിരവധി
ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വരുന്നത്. ബിഗ് ബോസ് അണിയറപ്രവർത്തകരെ കുറിച്ചുള്ള പരാമർശങ്ങളും കത്രിക വെയ്ക്കാതെ സംപ്രേക്ഷണം ചെയ്ത ചാനലിനെ അഭിനന്ദിക്കുകയാണ് ഒരു കൂട്ടർ.

നിലവിൽ ഈ ആഴ്ച എലിമിനേഷനിൽ ഉള്ള മത്സരാർത്ഥികളാണ് സുജോയും അലസാൻട്രയും. സോമദാസ്, രാജിനി ചാണ്ടി, രജിത് കുമാർ, അലീന എന്നിവരാണ് നോമിനേഷനിൽ ഉള്ള മറ്റു മത്സരാർത്ഥികൾ.​ ആരാവും ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഈ വട്ടം എലിമിനേഷനിൽ നിന്നും രക്ഷപ്പെട്ടാൽ, സുജോയും അലസാൻട്രയും പേളിഷ് ട്രാക്ക് പിടിച്ച് മുന്നോട്ടുപോവാൻ സാധ്യതയുണ്ടെന്നാണ് ഒരു കൂട്ടം പ്രേക്ഷകരുടെ വിലയിരുത്തൽ.

Read more: Bigg Boss Malayalam: ആര് വീഴും? ആര് വാഴും? എലിമിനേഷനിൽ ആര് പുറത്തുപോവും?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook