scorecardresearch

നൂറ ലെസ്ബിയൻ ആണ്, എങ്ങനെയാണ് ക്രഷ് തോന്നുക; മസ്താനിക്ക് ആര്യന്റെ മറുപടി

Aryan and Noora Bigg Boss; ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ നൂറയും ആര്യനും തമ്മിലായിരുന്നു വലിയ മത്സരം നടന്നത്. ഒടുവിൽ ടാസ്ക് മാസ്റ്ററായ ആര്യനെ വെട്ടിച്ച് നൂറ ടിക്കറ്റ് ടു ഫീനാലെ ജയിച്ചു

Aryan and Noora Bigg Boss; ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ നൂറയും ആര്യനും തമ്മിലായിരുന്നു വലിയ മത്സരം നടന്നത്. ഒടുവിൽ ടാസ്ക് മാസ്റ്ററായ ആര്യനെ വെട്ടിച്ച് നൂറ ടിക്കറ്റ് ടു ഫീനാലെ ജയിച്ചു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aryan and Noora Bigg Boss

Source; Screengrab

ബിഗ് ബോസിലൂടെ നിരവധി ആരാധകരെയാണ് നൂറയ്ക്ക് സൃഷ്ടിക്കാനായത്. നൂറയോട് ക്രഷ് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വിഡിയോകളും കമന്റുകളുമെല്ലാം ഒരുപാട് വരുന്നുണ്ട്. ബിഗ് ബോസിലെ സഹമത്സരാർഥിയായിരുന്ന നൂറയോട് ക്രഷ് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മസ്താനിയുമായുള്ള ഒരു അഭിമുഖത്തിൽ ആര്യൻ മറുപടി നൽകിയിരുന്നു.

Advertisment

മസ്താനിയുടെ ചോദ്യത്തിന് ആര്യൻ നൽകിയ മറുപടി ഇങ്ങനെ,"ബിഗ് ബോസ് ഹൗസിൽ വെറുതെ എല്ലാവരും ഞങ്ങളെ കളിയാക്കിയതാണ് രൺബീർ കുന്നംകുളം ആലിയാ ഭട്ട് എന്നെല്ലാം പറഞ്ഞ്. എനിക്ക് നൂറയെ ഇഷ്ടം ആണ്. നൂറ നൈസ് ഗേൾ ആണ്. അത്രയുള്ളു."

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

"നൂറ ഫൺ പേഴ്സൺ ആണ്. നല്ല ചിരിയാണ്. അത്രയുള്ളു. ക്രഷ് എന്ന് പറഞ്ഞാൽ എങ്ങനെയാണ് നൂറയോട് ക്രഷ് തോന്നുന്നത്. നൂറ ലെസ്ബിയൻ ആണ്. അങ്ങനെയല്ലെങ്കിൽ പോലും സുഹൃത്ത് എന്ന നിലയിലാണ് നൂറയെ കണ്ടിട്ടുള്ളത്." 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

"നൂറയോട് ഫ്രണ്ട്ഷിപ്പിനപ്പുറം ഞാനൊന്നും നോക്കിയിട്ടില്ല. ബെസ്റ്റ് ഫ്രണ്ട്ഷിപ്പിലോട്ട് ഞാൻ പോയിട്ടും ഇല്ല. കാണുമ്പോൾ എന്തെങ്കിലും ചോദിക്കും, ഭക്ഷണം കഴിച്ചോ അങ്ങനെ എന്തെങ്കിലും. അത് മാത്രമേയുള്ളു," വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ ആര്യന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. 

Also Read; സുധി ചേട്ടന്റെ ആത്മാവാണ് ഉണർത്തിയത്; യാത്രയ്ക്കിടയിലെ അനുഭവം പറഞ്ഞ് രേണു സുധി

ബിഗ് ബോസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ നൂറയും ആര്യനും തമ്മിലായിരുന്നു വലിയ മത്സരം നടന്നത്. ഒടുവിൽ ടാസ്ക് മാസ്റ്ററായ ആര്യനെ വെട്ടിച്ച് നൂറ ടിക്കറ്റ് ടു ഫീനാലെ ജയിച്ചു. ബിഗ് ബോസിന്റെ ടോപ് 10ൽ ഉൾപ്പെടാൻ ആര്യന് സാധിച്ചു. 84ാം ദിവസം ആണ് ആര്യൻ എവിക്ട് ആയത്. 

Read More: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: