scorecardresearch

അപ്പാനി ശരത്തിന്റെ ഭാര്യയുടെ വളകാപ്പ് ആഘോഷമാക്കി ബിഗ് ബോസ് താരങ്ങൾ

Bigg Boss Malayalam Contestants; എന്റെ പ്രിയപ്പെട്ട സഹോദരിമാർക്കൊപ്പം ഒരു സ്പെഷ്യൽ ഡേ എന്നുപറഞ്ഞാണ് നൂറയ്ക്കും ആദിലയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ശരത് ഷെയർ ചെയ്തത്

Bigg Boss Malayalam Contestants; എന്റെ പ്രിയപ്പെട്ട സഹോദരിമാർക്കൊപ്പം ഒരു സ്പെഷ്യൽ ഡേ എന്നുപറഞ്ഞാണ് നൂറയ്ക്കും ആദിലയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ശരത് ഷെയർ ചെയ്തത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Appani Sarath Bigg Boss Contestants

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഒരുമിച്ച് കൂടി ആഘോഷിക്കുകയാണ് കണ്ടസ്റ്റൻസ് പലരും. നൂറയുടെ ജന്മദിനാഘോഷത്തിന് ബിഗ് ബോസ് മലയാളത്തിലെ പല സീസണുകളിൽ നിന്നുള്ള കണ്ടസ്റ്റന്റുകൾ എത്തിയിരുന്നു. ഇപ്പോൾ നടൻ അപ്പാനി ശരത്തിന്റെ ഭാര്യയുടെ വളകാപ്പ് ചടങ്ങ് ആഘോഷമാക്കകയാണ് ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർഥികളായിരുന്നവർ. 

Advertisment

ആദില, നൂറ, ബിന്നി, സാബുമാൻ, ഒനീൽ സാബു, അക്ബർ എന്നിവരെല്ലാം ശരത്തിന്റെ ഭാര്യ രേഷ്മയുടെ വളകാപ്പിനെത്തി. സെറ്റ് സാരിയണിഞ്ഞാണ് ആദിലയും നൂറയും വന്നത്. വിഭവ സമൃദ്ധമായ സദ്യയാണ് എല്ലാവർക്കുമായി ശരത് ഒരുക്കിയത്. 

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

വീണ്ടും എല്ലാവർക്കും ഒത്തുകൂടാൻ അവസരം ഒരുക്കിയതിന് നന്ദി എന്ന് പറഞ്ഞാണ് ഒനീൽ വളകാപ്പ് ചടങ്ങിന്റെ റീൽ പങ്കുവെച്ചത്. എന്റെ പ്രിയപ്പെട്ട സഹോദരിമാർക്കൊപ്പം ഒരു സ്പെഷ്യൽ ഡേ എന്നായിരുന്നു നൂറയ്ക്കും ആദിലയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് ശരത്തിന്റെ വാക്കുകൾ.

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

വളകാപ്പ് ആഘോഷത്തിന് ഇടയിലെ രസകരമായ വിഡിയോയാണ് അക്ബർ പങ്കുവെച്ചത്. വിളിച്ചതല്ല, കഴുത്തുളുക്കിയത് കൊണ്ടാണ് എന്ന ക്യാപ്ഷനോടെയായിരുന്നു അക്ബറിന്റെ വിഡിയോ. ബിഗ് ബോസ് ഹൗസിലെ വലിയ സുഹൃത്തുക്കളായിരുന്നു അക്ബറും അപ്പാനി ശരത്തും.

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: