/indian-express-malayalam/media/media_files/2025/11/12/anumol-and-binny-bigg-boss-2025-11-12-21-33-54.jpg)
Source: Screengrab
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചെങ്കിലും പിആർ വിവാദം കെട്ടടങ്ങുന്നില്ല. അനുമോൾ പിആറിനായി എത്ര പണം നൽകി എന്നതിനെ കുറിച്ച് താൻ പറഞ്ഞത് സത്യമായിരുന്നു എന്ന വാക്കുകളുമായാണ് ബിന്നി ഇപ്പോൾ എത്തുന്നത്. ഏഷ്യാനെറ്റിന്റെ അഭിമുഖത്തിൽ പിആർ തുക എത്രയെന്ന് അനുമോൾ പറയുന്ന വിഡിയോ പങ്കുവെച്ചാണ് ബിന്നിയുടെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്.
"അനുമോൾക്ക് ഒരുപാട് നന്ദി. ശരിക്കും ദൈവം ഉണ്ട്. ഞാൻ ഏറെ സൈബർ ആക്രമണം നേരിട്ടു. ഞാൻ കള്ളിയാണ് എന്നാണ് അനുവിന്റെ പിആർ വിനുവും അവരുടെ ഗ്രൂപ്പും പ്രചരിപ്പിച്ചത്. പിആർ കൊടുക്കാൻ പൈസയില്ല. അനുമോൾ വളരെ കഷ്ട്പെട്ട് വന്ന ആളാണ് എന്നൊക്കെ പറയുന്നവർ ഇതൊന്ന് കണ്ടുനോക്ക്," ഏഷ്യാനെറ്റിന്റെ അഭിമുഖത്തിന്റെ വിഡിയോ പങ്കുവെച്ച് ബിന്നി പറയുന്നു.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
ബിന്നി എന്താ 16 ലക്ഷം രൂപ അനുമോൾ കൊടുത്തു എന്ന് പറഞ്ഞത് എന്ന് അവതാരക അഞ്ജന നമ്പ്യാർ അനുമോളോട് ചോദിക്കുന്നു. 'അതാണ് എനിക്ക് മനസിലാവാത്തത്. ചിലപ്പോൾ 15 ലക്ഷം എന്നൊക്കെയാവും ഞാൻ പറഞ്ഞത്,' ഇങ്ങനെയാണ് അനുമോളുടെ മറുപടി. പിആറിന് എത്ര രൂപ കൊടുത്തു എന്ന ചോദ്യത്തിന് അനുമോൾ ആദ്യം പറയുന്നത് ഒരു ലക്ഷം എന്നും പിന്നെ പറയുന്നത് ഒന്നും കൊടുത്തിട്ടില്ല, 50 കൊടുത്തു. ബാക്കി 50 കൊടുക്കണം എന്നാണ്.
Also Read: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ; Bigg Bossmalayalam Season 7 Grand Finale Winner
ബിന്നിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ
കാലത്തിന്റെ കാവ്യ നീതി. സത്യം എന്നായാലും പുറത്ത് വരും... Thanks to അഞ്ജന നമ്പ്യാർ. ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാൻ സമയം കിട്ടാതെ അനു മോൾക്ക് സത്യം പറയേണ്ടി വന്നു. അതേ 16 ലക്ഷം. 1ലക്ഷം കൊടുത്തു ഇനി 15 ലക്ഷം കൊടുക്കാൻ ഉണ്ട്. കണക് കൃത്യം ആയി.
Also Read: ബിഗ് ബോസ് ചരിത്രം തിരുത്തിയെഴുതി അനീഷ്: കോമണറായി എത്തി ഫസ്റ്റ് റണ്ണറപ്പായി മടക്കം: Bigg Boss Malayalam 7
നിങ്ങൾ ഇത് അസൂയ യോ കുശുമ്പൊ ആയി കരുതേണ്ട.....ഇതൊരു ഓർമപ്പെടുത്തൽ ആണ്. സത്യം പറഞ്ഞതിന് അനുമോൾ പിആർ കാരണം ഞാൻ ഇപ്പോഴും സൈബർ BULLYING നേരിടുന്നത് ഓർമ്മപ്പെടുത്തുന്നു.കഴിഞ്ഞ രണ്ട് സീസൺസ് പോലെ ഈ സീസൺ ലും പിആർ ജയിച്ചു.... സത്യം തോറ്റു. ബിഗ് ബോസ് ആണോ പിആർ ബോസ് ആണോ?
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us