/indian-express-malayalam/media/media_files/2025/11/12/anumol-and-nevin-bigg-boss-malayalam-2025-11-12-19-35-04.jpg)
Source: Screengrab
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ലാത്ത സംഭവം ആണ് അനുമോളുടെ ബെഡ്ഡിൽ നെവിൻ വെള്ളമൊഴിച്ചത്. വമ്പൻ പോര് ബിഗ് ബോസ് ഹൗസിനുള്ളിൽ ഇരുവർക്കും ഇടയിൽ നടന്നെങ്കിലും ടോം ആൻഡ് ജെറി കോംമ്പോ ഗെയിം കഴിഞ്ഞതോടെ അതെല്ലാം മറന്ന് കഴിഞ്ഞു. റൂമിന്റെ താക്കോൽ പോയെന്ന് പറഞ്ഞ് അനുമോളുടെ അടുത്തേക്ക് വരുന്ന നെവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.
അനുമോളുടെ വ്ളോഗിൽ ആണ് നെവിനും ലക്ഷ്മിയും പ്രത്യക്ഷപ്പെടുന്നത്. എന്താ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കുന്നത് എന്നാണ് നെവിനെ കണ്ട അനുമോൾ ചോദിക്കുന്നത്. ഫുഡും ചെരുപ്പും എല്ലാം റൂമിനകത്തായി പോയി. റൂമിന്റെ താക്കോലും റൂമിനുള്ളിലാണ് എന്നാണ് അനുമോളോട് നെവിൻ പറയുന്നത്. ഇപ്പോൾ മനസിലായില്ലേ, ബിഗ് ബോസിൽ ഇങ്ങനെ ആണോ എന്നാണ് അനുമോൾ കളിയാക്കി തിരിച്ച് ചോദിക്കുന്നത്.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
അനുമോളും നെവിനും സംസാരിച്ച് നിൽക്കെയാണ് അനുമോളുടെ ചേച്ചി ഇവരുടെ അടുത്തേക്ക് വരുന്നത്. ചേച്ചി വരുന്നതോടെ നെവിൻ ചെറുതായി പരുങ്ങുന്നുണ്ട്. ക്ഷമിക്കണം കേട്ടോ, ഞങ്ങൾ ടോം ആൻഡ് ജെറി കോംമ്പോ ആയിരുന്നു എന്നാണ് ചേച്ചിയോട് നെവിൻ പറയുന്നത്. ഉണ്ണിയപ്പം വേണോ എന്ന് ചേച്ചി ചോദിച്ചതോടെ നെവിൻ റൂമിനുള്ളിലേക്ക് കയറി. ഇതിനിടയിൽ, എന്നെ വീട്ടിൽ കയറ്റില്ലേ എന്ന് അനുമോളുടെ ചേച്ചിയോട് നെവിൻ ചോദിക്കുന്നുണ്ട്.
Also Read: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ; Bigg Bossmalayalam Season 7 Grand Finale Winner
ഉണ്ണിയപ്പം കഴിച്ചോണ്ടിരുന്ന് ചില വെളിപ്പെടുത്തലുകളും നെവിൻ നടത്തുന്നുണ്ട്. പുതിയ കാർ വാങ്ങി നൽകാമെന്ന് ഓഫർ ലഭിച്ചിട്ടുണ്ടെന്നാണ് നെവിൻ പറയുന്നത്. പുതിയ കാർ ആണ് ഇന്നത്തെ ഗിഫ്റ്റ്. ഇനി ഒരു വീടും കൂടി ആരെങ്കിലും നൽകിയിരുന്നു എങ്കിൽ നന്നായിരന്നു എന്നാണ് നെവിന്റെ വാക്കുകൾ. എല്ലാം തരോട എന്ന് പറഞ്ഞ് നെവിനെ അനുമോൾ കളിയാക്കുന്നുണ്ട്.
Also Read: ബിഗ് ബോസ് ചരിത്രം തിരുത്തിയെഴുതി അനീഷ്: കോമണറായി എത്തി ഫസ്റ്റ് റണ്ണറപ്പായി മടക്കം: Bigg Boss Malayalam 7
ബിഗ് ബോസ് അവസാന ദിവസത്തോട് അടുത്തപ്പോൾ അനുമോളുടെ അടുത്തേക്ക് എത്തി നെവിൻ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. നിന്നോട് എനിക്ക് സ്നേഹമില്ല, എന്നാൽ പ്രശ്നങ്ങളും ഇല്ല എന്നാണ് നെവിന്റെ തന്റെ ശൈലിയിൽ ഹൗസിനുള്ളിൽ വെച്ച് അനുമോളോട് പറഞ്ഞത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us