/indian-express-malayalam/media/media_files/2025/12/06/aneesh-shanavas-bigg-boss-2025-12-06-20-58-28.jpg)
ബിഗ് ബോസ് സീസൺ ഏഴിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടായിരുന്നു ഷാനവാസിന്റേയും അനീഷിന്റേയും. നമ്മൾ ആജീവനാന്ത സുഹൃത്തുക്കളായിരിക്കും എന്ന് ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോൾ ഷാനവാസിന് ജന്മദിനാശംസ നേർന്ന് സമൂഹമാധ്യമങ്ങളിൽ എത്തുകയാണ് അനീഷ്.
ജന്മദിനം അടിച്ച് പൊളിച്ച് ആഘോഷിക്കാൻ ആണ് വിഡിയോയിൽ ഷാനവാസിനോട് അനീഷ് പറയുന്നത്. ഷാനവാസുമായുള്ള അടുപ്പത്തെ കുറിച്ചും അനീഷ് സംസാരിക്കുന്നു. വിഡിയോയിൽ അനീഷിന്റെ വാക്കുകൾ ഇങ്ങനെ, "ഞാൻ ഇപ്പോൾ ഏതെങ്കിലും ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ പോയാലോ അതല്ലെങ്കിൽ ആളുകളുമായി സംസാരിക്കുമ്പോഴോ എല്ലാം ഏറ്റവും അധികം പേർ ചോദിക്കുന്നത് ഷാനവാസുമായുള്ള സൗഹൃദത്തെ കുറിച്ചാണ്. ഒരുപാട് വട്ടം ഇതിന് ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. എങ്കിലും വീണ്ടും പറയാം. ഷാനവാസ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്റെ ഉറ്റ മിത്രം ആണ്."
Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; മുഴുവൻ കേൾക്കാതെ എഴുന്നേറ്റ് പോയി: അനുമോൾ
"ചില സമയത്ത് എനിക്ക് തോന്നും ഷാനവാസ് എന്റെ ഗുരു ആണെന്ന്. ചില സമയത്ത് ചേട്ടനാണ്. ചില സമയത്ത് സമപ്രായക്കാരനാണ്. ചില സമയത്ത് എന്നേക്കാൾ വളരെ വളരെ പ്രായം കുറഞ്ഞ ഒരു തമാശക്കാരനാണ്."
Also Read; മഞ്ചേരിയിൽ മാസായി ഷാനവാസ്; മമ്മൂട്ടിയേയും മോഹൻലാലിനേയും പോലൊരു നടനാവട്ടെ എന്ന് എംഎൽഎ
"നമ്മൾ ഒരു സുഹൃത്ത് എങ്ങനെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ക്വാളിറ്റീസും ഉള്ള വ്യക്തിയാണ് ഷാനവാസ്. ആജിവനാന്തം ഷാനവാസുമായുള്ള സൗഹൃദം മുൻപോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്."
Also Read: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
"ഞാൻ മാത്രമല്ല. ഞങ്ങളുടെ കുടുബാംഗങ്ങൾ തമ്മിലും വലിയ അടുപ്പം ആണ്. എന്റെ എല്ലാ സന്തോഷവും ദുഖങ്ങളും എല്ലാം ഞാൻ ഷാനവാസിനെ വിളിച്ച് പറയും. ഷാനവാസും ഇങ്ങോട്ടും അങ്ങനെ തന്നെയാണ്. ഇതൊക്കെയാണ് ഷാനവാസിനെ കുറിച്ച് പറയാനുള്ളത്," സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ അനീഷ് പറഞ്ഞു.
Read More: തെറ്റ് സമ്മതിച്ച് ആദില; അനുമോൾ ഇത് കേൾക്കണമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us