scorecardresearch

Bigg Boss: പിരിയഡ് സിമുലേറ്ററിൽ വിറച്ചുപോയ നിമിഷം; ആർത്തവ വേദന സഹിക്കാനാവാതെ അനീഷ്:

Aneesh Bigg Boss Malayalam: "ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ് അത്"

Aneesh Bigg Boss Malayalam: "ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ് അത്"

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh Bigg Boss Malayalam Period Cramp Video

Source: Screengrab

Bigg Boss malayalam:ബിഗ് ബോസ് മലയാളംസീസൺ ഏഴിന്റെ തുടക്കത്തിൽ തന്നെ സ്ത്രീവിരുദ്ധ പരാമർശം കോമണർ മത്സരാർഥിയായ അനീഷിൽ നിന്ന് വന്നെന്ന് ആരോപണം ഉയർന്നിരുന്നു. നൂറ് ദിവസം പിന്നിട്ട് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമുള്ള അഭിമുഖത്തിൽ സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി അനുവദിക്കുന്നതിനെ എതിർത്തും അനീഷ് പ്രതികരിച്ചു. ഇങ്ങനെ പല സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിച്ച ബിഗ് ബോസ് സീസൺ 7 ഫസ്റ്റ് റണ്ണറപ്പ് ആയ അനീഷ് പിരിയഡ് സിമുലേറ്ററിലൂടെ ആർത്തവ സമയത്തെ സ്ത്രീകളുടെ വേദന മനസിലാക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

Advertisment

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ അനീഷ് അതിഥിയായി എത്തിയിരുന്നു. പെൺകുട്ടികൾക്കുള്ള മെൻസ്ട്രൽ കപ്പ് വിതരണം ഉൾപ്പെടെ പരിപാടിയുടെ ഭാഗമായിരുന്നു. മുഖ്യാതിഥിയായി എത്തിയ അനീഷ് പിരിയഡ് പെയിൻ സിമുലേറ്ററിലൂടെ എന്താണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന് വിദ്യാർഥികളോട് പറയുന്നു.

Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

കഠിനമായ വേദന വരാൻ പോകുന്നത് പോലെ, കാലൊക്കെ ചേർത്ത് വയ്ക്കാൻ തോന്നുന്നു എന്ന് പറയുന്ന അനീഷ് പിന്നെ വേദന കൂടുന്നതോടെ നിർത്താൻ ആവശ്യപ്പെടുകയാണ്. വേദന കൂടിയതോടെ എന്തോ കരണ്ടടിച്ചത് പോലെ തോന്നിയതായും അനീഷ് പറഞ്ഞു. ഇത് പോരെ എന്ന് ചോദിക്കുമ്പോൾ അനീഷിന് വിദ്യാർഥികളുടെ കയ്യടി ലഭിച്ചു. സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കേണ്ടതില്ല എന്ന് പറഞ്ഞ ആളാണ് എന്ന് പലരും വിഡിയോയ്ക്കടിയിൽ വന്ന് ഓർമിപ്പിക്കുന്നുണ്ട്.

Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ

ബിഗ് ബോസ് സീസൺ ഏഴിന്റെ ആദ്യ ദിവസം സ്ത്രീ വിരുദ്ധ പ്രസ്താവന അനീഷിൽ നിന്ന് വന്നു എന്ന വിമർശനം ഉയർന്നിരുന്നു. "പല വിഷയങ്ങളിലും സമൂഹത്തിൽ പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. അത് ബിഗ് ബോസില്‍ ചര്‍ച്ചയാക്കാൻ കൂടി വേണ്ടിയാണ് തന്റെ ബി​ഗ് ബോസിലേക്കുള്ള വരവ്," ഇങ്ങനെ പറഞ്ഞായിരുന്നു അനീഷിന്റെ ബിഗ് ബോസിലെ തുടക്കം. 

Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

സീസൺ അവസാനച്ചതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലും സ്ത്രീ വിരുദ്ധമായ നിലപാടുകൾ അനീഷ് പറഞ്ഞിരുന്നു. "ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ് അത്. ഡെലിവറി സമയത്ത് ലീവ് അനുവദിക്കാം. സ്ത്രീകൾക്ക് ആറ് മാസം കൊടുക്കുകയാണ് എങ്കിൽ പുരുഷന്മാർക്കും ആറ് മാസം കൊടുക്കണം," ഇങ്ങനെയായിരുന്നു അഭിമുഖതിൽ അനീഷിന്റെ വാക്കുകൾ

Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: