scorecardresearch

നല്ല ഒരാളെ തേടിക്കൊണ്ടിരിക്കുകയാണ്; വിവാഹത്തെ കുറിച്ച് അനീഷ്

Aneesh Bigg Boss Malayalam; ആരുമായും പരിഭവം ഇല്ല. എല്ലാവരുമായും ഹൗസിനുള്ളിലും നല്ല നിലയിൽ ആണ് നിന്നിരുന്നത് അവസാന കാലത്ത്. അത് ഇപ്പോഴും തുടർന്ന് പോകുന്നു

Aneesh Bigg Boss Malayalam; ആരുമായും പരിഭവം ഇല്ല. എല്ലാവരുമായും ഹൗസിനുള്ളിലും നല്ല നിലയിൽ ആണ് നിന്നിരുന്നത് അവസാന കാലത്ത്. അത് ഇപ്പോഴും തുടർന്ന് പോകുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Sabumon and Aneesh Clash

Photograph: (Screengrab)

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായി ഫസ്റ്റ് റണ്ണറപ്പാവുന്ന കോമണർ മത്സരാർഥി എന്ന നേട്ടവും സ്വന്തമാക്കിയാണ് അനീഷ് നൂറ് ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയത്. ബിഗ് ബോസിന് ശേഷം ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോൾ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്കുൾപ്പെടെ അനീഷ് മറുപടി നൽകി. 

Advertisment

കായംകുളത്തെ ഒരു ഉദ്ഘാടന ചടങ്ങിനാണ് അനീഷ് എത്തിയത്. "സ്റ്റാർ സിംഗറിലെ എല്ലാവരുമായും എനിക്ക് കോൺടാക്റ്റ് ഉണ്ട്. ആരുമായും പരിഭവം ഇല്ല. എല്ലാവരുമായും ഹൗസിനുള്ളിലും നല്ല നിലയിൽ ആണ് നിന്നിരുന്നത് അവസാന കാലത്ത്. അത് ഇപ്പോഴും തുടർന്ന് പോകുന്നു. അനുമോളെ സ്റ്റാർ സിംഗർ വേദിയിൽ കണ്ടിരുന്നു. ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ടൊക്കെയാണ് സംസാരിച്ചത്," അനീഷ് പറഞ്ഞു. 

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അനീഷിന്റെ പ്രതികരണം ഇങ്ങനെ, "എന്റെ കല്യാണത്തെ കുറിച്ച് പറയാനുള്ളത് നല്ല ഒരാളെ തേടിക്കൊണ്ടിരിക്കുന്നു എന്നാണ്. ഒത്തുവരികയാണ് എങ്കിൽ ഉടനെ തന്നെ കല്യാണം കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്. പെർഫെക്ട് ആയിട്ടുള്ള മാച്ച് കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്."

Advertisment

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

ബിഗ് ബോസ് സീസൺ 7 അവസാന ദിവസങ്ങളോട് അടുത്തപ്പോഴാണ് അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തിയത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലും ഇതേ കുറിച്ച് അനീഷിനോട് ചോദിച്ചിരുന്നു. ഇഷ്ടം തോന്നി, തമാശയായിട്ടല്ല ചോദിച്ചത് അനീഷ് വ്യക്തമാക്കി. എന്നാൽ അനീഷിനെ സഹോദരനായാണ് കണ്ടിരിക്കുന്നത് എന്ന് അനുമോളും പറഞ്ഞു.

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

സീസൺ അവസാനക്കാറായപ്പോഴാണോ ലവ് ട്രാക്ക് പിടിക്കുന്നത് എന്നാണ് ഇരുവരോടും ഹൗസിനകത്തുള്ളവരും പുറത്ത് പ്രേക്ഷകരും ചോദിച്ചത്. അവസാന ആഴ്ചകളിൽ അനുമോൾക്ക് നേരെ ഹൗസിലെ മത്സരാർഥികളെല്ലാം തിരിഞ്ഞ സമയം അനീഷ് ആയിരുന്നു പിന്തുണയുമായി നിന്നിരുന്നത്. 

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: