scorecardresearch

മറ്റ് സിനിമാക്കാരെ പോലെയല്ല; മാധവ് സുരേഷ് ബിഗ് ബോസ് മെറ്റീരിയൽ എന്ന് അഖിൽ മാരാർ

Bigg Boss Malayalam; "സിനിമയിൽ എനിക്ക് അറിയാവുന്ന എല്ലാവർക്കും സേഫ് സോണിൽ ഇരിക്കാനാണ് ആഗ്രഹം. തങ്ങളുടെ ഇമേജ് മോശമാകുമോ എന്ന് ഭയമുള്ളവരാണ് അവർ"

Bigg Boss Malayalam; "സിനിമയിൽ എനിക്ക് അറിയാവുന്ന എല്ലാവർക്കും സേഫ് സോണിൽ ഇരിക്കാനാണ് ആഗ്രഹം. തങ്ങളുടെ ഇമേജ് മോശമാകുമോ എന്ന് ഭയമുള്ളവരാണ് അവർ"

author-image
Television Desk
New Update
Akhil Marar and Madhav Suresh

നടൻ മാധവ് സുരേഷ് ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് ബിഗ് ബോസ് മലയാളം സീസൺ 5 വിന്നറായ അഖിൽ മാരാർ. തനിക്ക് അറിയാവുന്ന എല്ലാ സിനിമാക്കാരും ഇമേജ് മോശമാകുമോ എന്ന് ഭയക്കുന്നവരാണ്. എന്നാൽ മാധവ് സുരേഷ് അങ്ങനെയല്ല എന്നാണ് അഖിൽ മാരാർ പറഞ്ഞത്. 

Advertisment

"സിനിമയിൽ എനിക്ക് അറിയാവുന്ന എല്ലാവർക്കും സേഫ് സോണിൽ ഇരിക്കാനാണ് ആഗ്രഹം. തങ്ങളുടെ ഇമേജ് മോശമാകുമോ എന്ന് ഭയമുള്ളവരാണ് അവർ. എന്നാൽ മാധവ് സുരേഷ് ബിഗ് മെറ്റീരിയലാണ് എന്ന് തോന്നിയിട്ടുണ്ട്."

Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ

"മാധവ് സുരേഷിന് ഇതൊന്നും വിഷയമുള്ള കാര്യമല്ല. വരുന്നിടത്ത് വെച്ച് കാണാം എന്നാണ് മാധവിന്റെ ആറ്റിറ്റ്യൂഡ്. പലപ്പോഴും പല വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറയാൻ മാധവ് മടിച്ചിട്ടില്ല. " ജിഞ്ചർ മിഡിയക്ക് നൽകിയൊരു അഭിമുഖത്തിലായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ.

Advertisment

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

അതേസമയം അഖിൽ മാരാർ അഭിനയിച്ച സിനിമ റിലീസ് ആയതിന് പിന്നാലെ അഖിലിനേയും മാധവിനേയും ചേർത്ത് ട്രോളുകൾ വന്നിരുന്നു. അഖിൽ മാരാരുടേയും മാധവിന്റേയും അഭിനയത്തെ ചൂണ്ടിയായിരുന്നു സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നത്.

മിഡ് നൈറ്റ് ഇൻ മുള്ളൻക്കൊല്ലി എന്ന സിനിമയിലാണ് അഖിൽ മാരാർ അഭിനയിച്ചത്. കുമ്മാട്ടിക്കളി എന്ന സിനിമയിലെ മാധവിന്റെ ചില ഡയലോഗുകൾ ട്രോൾ മെറ്റീരിയലായി മാറിയിരുന്നു. 

Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: