/indian-express-malayalam/media/media_files/2026/02/02/trending-masala-munthiri-adhila-noora-video-2026-02-02-15-10-23.jpg)
Adhila and Noora Viral Video: മസാല മുന്തിരി പരീക്ഷിച്ചോ നിങ്ങൾ? സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആണ് മസാല മുന്തിരി. ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും മസാല മുന്തിരി ട്രെൻഡിനൊപ്പം ചേർന്ന റീൽ വൈറലായി. ഒരു ദിവസം കൊണ്ട് തന്നെ 20 ലക്ഷത്തിന് മുകളിൽ ആളുകൾ ആണ് ഇവരുടെ ഈ വിഡിയോ കണ്ടത്.
ഒറു ചട്ടിയിൽ മുന്തിരിയും അതിന് മുകളിലേക്ക് ഉപ്പും മുളകും എണ്ണയുമെല്ലാമിട്ടാണ് മസാല മുന്തിരി തയ്യാറാക്കുന്നത്. മസാല മുന്തിരി സൂപ്പർ എന്നാണ് ആദിലയുടേയും നൂറയുടേയും പ്രതികരണം. മസാല മുന്തിരിക്ക് 10ൽ എത്ര മാർക്ക് കൊടുക്കും എന്ന ചോദ്യത്തിന് 11 എന്നാണ് ആദിലയുടെ മറുപടി.
Also Read: ആര്യൻ അങ്ങനെ ചെയ്തത് മോശം; ബിബി ഹൗസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി അനുമോളും മസ്താനിയും
വായിൽ വെള്ളം വരുന്നു എന്നാണ് ഇവരുടെ വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകൾ. നൂറയുടെ മുഖത്ത് നവരസങ്ങൾ ആണെന്നും ആദില വീണ്ടും വികാരമില്ലാതെ നിൽക്കുന്നു എന്നാണ് മറ്റൊരു കമന്റ്. നൂറയുടെ കൈയിൽ ഫുൾ മുളക് പൊടി. ഇതിനു എരിവ് ഒന്നും അറിയുന്നില്ലേ എന്നാണ് ഒരാളുടെ ചോദ്യം.
Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ
ആദിലയുടേയും നൂറയുടേയും കൂടുതൽ കുക്കിങ് വിഡിയോ പങ്കുവെയ്ക്കാൻ ആവശ്യപ്പെട്ടും കമന്റുകൾ വരുന്നുണ്ട്. "ഈ വീഡിയോയ്ക്ക് ആയിരുന്നു കുറെ കാലം ആയി എന്റെ കാത്തിരിപ്പ്.. നിങ്ങളുടെ പഴയ ഫുഡ് വീഡിയോ എനിക്ക് വളരെ ഇഷ്ടം ആയിരുന്നു. ഇനിയും ഫുഡ് കുക്കിങ് വ്ളോഗ് പങ്കുവയ്ക്കണം," മസാല മുന്തിരി വിഡിയോയ്ക്ക് ലഭിച്ച മറ്റൊരു കമന്റ് ഇങ്ങനെ.
Read More: Bigg Boss: "ഇടത്തെ സൈഡ് കാലന്റേതാണ്; അതിലൂടെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും"; നെവിന്റെ ചിന്തകൾ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us