/indian-express-malayalam/media/media_files/2025/12/08/adhila-and-noora-2025-12-08-21-24-06.jpg)
ബിഗ് ബോസ് മലയാളം ഏഴാം സീസണിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ നൂറയ്ക്കും ആദിലയ്ക്കും കഴിഞ്ഞു. ഇവരുടെ വ്ളോഗുകളും മറ്റ് വിഡിയോകളുമെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജന്മദിനത്തിന് ലഭിച്ച ഗിഫ്റ്റുകളുടെ അൺബോക്സിങ് വ്ളോഗ് ഇവർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോൾ പരസ്പരം അടിപിടി കൂടുന്ന രസകരമായ വിഡിയോയും പിന്നെ ഫോട്ടോ ഷൂട്ടിന് ഇടയിലെ നിമിഷങ്ങളുമാണ് ആദിലയും നൂറയും ഷെയർ ചെയ്യുന്നത്.
നെറ്റി അടിച്ചു പൊട്ടിച്ചു എന്ന ക്യാപ്ഷനോടെയാണ് ഇവരുടെ പുതിയ വ്ളോഗ്. സ്പ്രേയും അത്തറും ആണ് എല്ലാവരും ഗിഫ്റ്റായി നൽകുന്നത് എന്നാണ് നൂറ പറയുന്നത്. ഗിഫ്റ്റുകൾ ഇങ്ങനെ ലഭിക്കുന്നതോടെ നൂറ തന്നെ മറന്നു എന്നാണ് ആദിലയുടെ വാക്കുകൾ. ഇതോടെ രണ്ട് പേരും നെറ്റിയിൽ അടിക്കാൻ തുടങ്ങിയത്.
Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ
ഇപ്പോൾ ക്യാമറ ഓൺ ആയത് കൊണ്ടാണ് ഞാൻ ഉയിരോടെ ഇരിക്കുന്നത് എന്നാണ് നൂറ പറയുന്നത്. പ്രേക്ഷകരെ, നിങ്ങൾ ഇത് കാണുന്നില്ലേ...ഇത് അടിക്കൽ ചാലഞ്ച് ആണ് എന്ന് പറഞ്ഞ് ഇടിപിടി തുടരുകയാണ് നൂറയും ആദിലയും.
Also Read; മഞ്ചേരിയിൽ മാസായി ഷാനവാസ്; മമ്മൂട്ടിയേയും മോഹൻലാലിനേയും പോലൊരു നടനാവട്ടെ എന്ന് എംഎൽഎ
ആദിലയുടേയും നൂറയുടേയും ആരാധകർ ഇവരുടെ രസകരമായ വിഡിയോയ്ക്ക് കമന്റുകളുമായി വരുന്നു. ഇങ്ങനെ തല്ലല്ലേ നൂറ എന്നാണ് ആദില ഫാൻസിന്റെ വാക്കുകൾ. ബിന്നിയുടെ ഫോട്ടോ ഷൂട്ടും പിന്നാലെ മേക്കപ്പ് കഴിഞ്ഞതിന് ശേഷം ഒരുങ്ങുന്ന നൂറയേയും ആദിലയേയും വീഡിയോയിൽ കാണാം. ഇത് ആദില തന്നെയാണോ എന്നാണ് ഫോട്ടോഷൂട്ടിനായി ഒരുങ്ങിയത് കണ്ട് പല ആരാധകരും ചോദിക്കുന്നത്.
Read More: തെറ്റ് സമ്മതിച്ച് ആദില; അനുമോൾ ഇത് കേൾക്കണമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us