scorecardresearch

നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

Bigg Boss Malayalam Season 7; "ബിഗ് ബോസിലെ ക്യാമറകൾ ഇടയ്ക്കിടെ ആദിലയേയും നൂറയേയും സൂം ചെയ്യുന്നുണ്ടായിരുന്നു, എന്തോ നമ്മുടെ മനസറിഞ്ഞ് ചെയ്യുന്നത് പോലെ"

Bigg Boss Malayalam Season 7; "ബിഗ് ബോസിലെ ക്യാമറകൾ ഇടയ്ക്കിടെ ആദിലയേയും നൂറയേയും സൂം ചെയ്യുന്നുണ്ടായിരുന്നു, എന്തോ നമ്മുടെ മനസറിഞ്ഞ് ചെയ്യുന്നത് പോലെ"

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Adhila and Noora

ക്യാമറ ഫോക്കസ് ചെയ്തത് കണ്ടിരുന്നോ എന്നാണ് ലൈവിൽ ചോദ്യം വന്നത്

Bigg Boss malayalam; ഒരുപാട് പേരെ തങ്ങളുടെ ആരാധകരാക്കി മാറ്റിയാണ് നൂറയും ആദിലയും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നത്. ഫാൻ പവറിന്റെ കാര്യത്തിൽ രണ്ട് പേരും കട്ടയ്ക്ക് നിൽക്കുന്നു. ഇരുവരും ലൈവിൽ വന്ന സമയം ആരാധകരിലൊരാൾ ചോദിച്ച ചോദ്യവും അതിന് ഉത്തരമായുള്ള ബിഗ് ബോസിലെ നിമിഷവും കൂട്ടിച്ചേർത്ത വിഡിയോ വൈറലായിരുന്നു. 

Advertisment

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഡാൻസ് മാരത്തോൺ ടാസ്കിലെ നൂറയുടെ ഡാൻസിനെ ചൂണ്ടിയായിരുന്നു ചോദ്യം. ബിഗ് ബോസിന്റെ പത്താമത്തെ ആഴ്ചയിലായിരുന്നു ഇത്. ലൈവിൽ വന്ന ചോദ്യം വായിക്കുന്നത് നൂറയാണ്. കയ്യിൽ ഗിറ്റാറും പിടിച്ചിരിക്കുകയാണ് ആദില. 

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

നൂറയുടെ ഡാൻസ് പെർഫോമൻസിന് ഇടയിൽ 'നീ എന്നെ എങ്ങനെ സ്വന്തമാക്കി' എന്ന പാട്ടിലെ വരി വന്നപ്പോൾ ക്യാമറ ഫോക്കസ് ചെയ്തത് കണ്ടിരുന്നോ എന്നാണ് ലൈവിൽ ചോദ്യം വന്നത്. ഇല്ല എന്നാണ് ആദിലയുടേയും നൂറയുടേയും മറുപടി. കാർത്തുമ്പിയും പാർഥസാരതിയും എന്ന് പറഞ്ഞ് ഷെയർ ചെയ്തിരിക്കുന്ന വിഡിയോയിൽ ആ ക്യാമറ ഫോക്കസും കാണാം. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

കാർത്തുമ്പിയായി നൂറ തകർത്ത് കളിക്കുമ്പോൾ നിറഞ്ഞ ചിരിയുമായി കയ്യിലെ ഓടക്കുഴലും കൊണ്ട് താളം പിടിച്ച് നിൽക്കുന്ന ആദിലയിലേക്കാണ് 'നീ എന്നെ എങ്ങനെ സ്വന്തമാക്കി' എന്ന വരി വന്നപ്പോൾ ക്യാമറ ഫോക്കസ് ചെയ്തത്. യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും അല്ലെങ്കിലും ഇരുവരുടേയും ആരാധകർക്ക് ആ കാഴ്ച കൗതുകമാകുന്നു. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

ബിഗ് ബോസിലെ ക്യാമറകൾ ഇടയ്ക്കിടെ ആദിലയേയും നൂറയേയും സൂം ചെയ്യുന്നുണ്ടായിരുന്നു, എന്തോ നമ്മുടെ മനസറിഞ്ഞ് ചെയ്യുന്നത് പോലെ, ഇങ്ങനെയാണ് ഈ വിഡിയോയ്ക്കടിയിൽ വന്ന ഒരു 'നൂദില' ആരാധകന്റെ കമന്റ്. ഇത് മാത്രമല്ല, ക്യാമറാമാൻ കൂടുതൽ സമയവും ആദിലയുടെ പിറകെ ആയിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. 

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: