/indian-express-malayalam/media/media_files/2025/12/07/bigg-boss-adhila-noora-viral-video-2025-12-07-15-59-48.jpg)
Source: Screengrab
ഒരുമിച്ച് ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന് കേരള ഹൈക്കോടതിയുടെ ചരിത്ര വിധിയുടെ ബലം കൂടി നേടിയെടുത്ത രണ്ട് പെൺകുട്ടികൾ ബിഗ് ബോസ് ഹൗസിലേക്ക് എത്തുമ്പോൾ എങ്ങനെയാവും പ്രേക്ഷകരുടെ പ്രതികരണം എന്ന വലിയ ചോദ്യം ഉയർന്നിരുന്നു. എന്നാൽ ബിഗ് ബോസ് കഴിയുമ്പോൾ ഇരുവരേയും സ്നേഹം കൊണ്ട് മൂടാൻ ഒരുപാട് പേരാണ് വരുന്നത്. മലയാളികളുടെ ആലിയാ ഭട്ടായി നൂറ മാറി കഴിഞ്ഞു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൂറയോട് ക്രഷ് ഉള്ളവർ, ആദിലയോട് ക്രഷ് ഉള്ളവർ എന്നിങ്ങനെ ആരാധകർ ചേരി തിരിഞ്ഞിരിക്കുന്നു എന്നതാണ് രസകരമായ കാര്യം.
നൂറയോട് ക്രഷ് ഉണ്ട്. പക്ഷേ ആദിലയെ ഓർക്കുമ്പോ ചെറിയൊരു പേടിയുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ ഇവരുടെ ആരാധകരുടെ കമന്റുകൾ. ഇങ്ങനെ പറയുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആദിലയോട് ക്രഷ് ഉള്ളവർക്ക് നൂറയെയാണ് പേടി. മറ്റൊരു കാര്യം, പെൺകുട്ടികൾക്ക് ആദിലയോടാണ് ക്രഷ്, പെർഫെക്ട് പാർട്ണർ മെറ്റീരിയൽ എന്നും ഇവരുടെ വിഡിയോയ്ക്കടിയിൽ കമന്റ് വരുന്നുണ്ട്.
Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ
നൂറയുടെ ആരാധകരെ ആദില വെട്ടിയിടും എന്ന് കാണിച്ചുള്ള ട്രോൾ വിഡിയോ വൈറലായിരുന്നു. ആദില ഈ വിഡിയോ കണ്ടാൽ എഡിറ്റർ വെട്ടി ഇട്ട വാഴ തണ്ട് ആകും എന്നാണ് പോസ്റ്റുമാനെ പലരും ഓർമപ്പെടുത്തുന്നത്. നൂറയ്ക്കാണോ ആദിലയ്ക്കാണോ ആരാധകർ കൂടുതൽ എന്നാണ് ഇനി അറിയേണ്ടത്.
Also Read; മഞ്ചേരിയിൽ മാസായി ഷാനവാസ്; മമ്മൂട്ടിയേയും മോഹൻലാലിനേയും പോലൊരു നടനാവട്ടെ എന്ന് എംഎൽഎ
സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടെന്ന് നൂറ പറഞ്ഞിരുന്നു. അത് യാഥാർഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് ഇവരുടെ ആരാധകർ. ബിഗ് ബോസ് ഹൗസിന് പുറത്തിറങ്ങിയതിന് ശേഷവുമുള്ള നൂറയുടേയും ആദിലയുടേയും ഫോട്ടോകളും വിഡിയോകളുമെല്ലാം വൈറലായിരുന്നു.
Also Read: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
സ്റ്റാർ സിംഗർ ലോഞ്ചിന് നൂറ സാരിയണിഞ്ഞ് എത്തിയതോടെ ഒരു രക്ഷയുമില്ല എന്നാണ് കമന്റുകൾ ഉയർന്നത്. പിന്നാലെ ആദിലയും സ്റ്റാർ സിംഗർ വേദിയിൽ എത്തി. കഴിഞ്ഞ ദിവസം നടൻ അപ്പാനി ശരത്തിന്റെ ഭാര്യയുടെ വളകാപ്പ് ചടങ്ങിന് ആദിലയും നൂറയും വന്നിരുന്നു. സെറ്റ് സാരിയണിഞ്ഞാണ് ഇരുവരും വന്നത്.
Read More: തെറ്റ് സമ്മതിച്ച് ആദില; അനുമോൾ ഇത് കേൾക്കണമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us