/indian-express-malayalam/media/media_files/2025/12/04/adhila-noora-and-anumol-bigg-boss-malayalam-2025-12-04-19-48-12.jpg)
Source: Screengrab
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിച്ചതിന് ശേഷം പട്ടായ ഗേൾസിനെ ഒരുമിച്ച് കാണാൻ കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ. ബിബി ഹൗസിൽ കളി ചിരികളുമായി നിറഞ്ഞത് പോലെ ഹൗസിന് പുറത്തെത്തിയതിന് ശേഷം അനുമോളേയും ആദിലയേയും നൂറയേയും ഇതുപോലെ കാണാൻ പ്രേക്ഷകർക്കായിട്ടില്ല. സോഷ്യൽ മീഡിയയിൽ ലൈവിലെത്തിയപ്പോൾ ആദിലയും നൂറയും പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്.
ബിഗ് ബോസിന്റെ അവസാന ആഴ്ചയിലെ പെരുമാറ്റങ്ങളിലൂടെ നിങ്ങൾ പ്രേക്ഷകരേയും നിരാശപ്പെടുത്തി എന്നാണ് ഇവർ ലൈവിലെത്തിയപ്പോൾ വന്ന ഒരു കമന്റ്. ആരുടേയും തെറ്റല്ല. അതെല്ലാം അപ്പോഴത്തെ സാഹചര്യത്തിൽ സംഭവിച്ച് പോയതാണ് എന്നാണ് നൂറയുടെ പ്രതികരണം. എന്നാൽ തെറ്റ് സംഭവിച്ചിട്ടില്ല എന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞ് നൂറയെ ആദില തിരുത്തുന്നു.
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
ആർക്കും തെറ്റ് പറ്റിയിട്ടില്ല എന്നത് എന്റെ അഭിപ്രായം ആണ് എന്ന് നൂറ പറഞ്ഞു. അവസാന ആഴ്ചയിൽ ആർക്കും തെറ്റ് പറ്റിയിട്ടില്ലേ എന്ന് ആദില തിരിച്ച് ചോദിക്കുന്നു. ദയവ് ചെയ്ത് തെറ്റ് പറ്റിയിട്ടില്ല എന്ന് പറയല്ലേ എന്നും ആദില പറയുന്നു.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
തെറ്റ് പറ്റിയിട്ടുണ്ട്. പക്ഷേ നമ്മൾ ബിഗ് ബോസ് ഹൗസിനുള്ളിലാണ്. ആരുടേയും മിസ്റ്റേക്ക് അല്ല. ആ സാഹചര്യത്തിൽ സംഭവിച്ച് പോയതാണ് എല്ലാം എന്നാണ് നൂറ പറയുന്നത്. ആ സാഹചര്യത്തിൽ ഉണ്ടാവുന്ന കാര്യങ്ങളാണ് എന്ന് നൂറ ആവർത്തിക്കുന്നു. എന്നാൽ ദയവ് ചെയ്ത് തെറ്റ് ചെയ്തിട്ടില്ല എന്ന് പറയല്ലേ എന്നാണ് ആദിലയുടെ വാക്കുകൾ.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
നൂറ കഴിഞ്ഞാൽ ബിഗ് ബോസിനുള്ളിൽ അനുമോളെയാണ് തനിക്ക് ഇഷ്ടം എന്നും ആദില ലൈവിൽ പറഞ്ഞു. ആദില തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് സമ്മതിക്കുകയാണ്, ഇത് അനുമോൾ കേൾക്കണം എന്നും മൂന്ന് പേരും ഒന്നിക്കണം എന്നുമാണ് ആരാധകരുടെ കമന്റുകൾ.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us