scorecardresearch

"ഭാര്യയാണ് ബിഗ് ബോസ് മെറ്റീരിയൽ; എനിക്ക് പകരം ശ്രീക്കുട്ടി പോയിരുന്നെങ്കിൽ നല്ലതായിരുന്നേനെ"

Bigg Boss Malayalam; അഭിലാഷും ഒനീലും പല ഗെയിം സ്ട്രാറ്റജികൾ ചർച്ച ചെയ്ത് മുൻപോട്ട് പോയെങ്കിലും ടോപ് 10ൽ ഇടം നേടാൻ രണ്ട് പേർക്കും സാധിച്ചില്ല

Bigg Boss Malayalam; അഭിലാഷും ഒനീലും പല ഗെയിം സ്ട്രാറ്റജികൾ ചർച്ച ചെയ്ത് മുൻപോട്ട് പോയെങ്കിലും ടോപ് 10ൽ ഇടം നേടാൻ രണ്ട് പേർക്കും സാധിച്ചില്ല

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Abhilash and Oneal Bigg Boss

Bigg Boss malayalam; ടെലിവിഷൻ പരമ്പരയിലൂടെയും സമൂഹമാധ്യമങ്ങളിലൂടേയും ശ്രദ്ധേയനായ അഭിലാഷ് ബിഗ് ബോസിലും പ്രേക്ഷകരുടെ പിന്തുണ നേടിയെടുത്തിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെയുള്ള ഒരു വിഡിയോയിൽ അഭിലാഷ് പറയുന്നത് തന്റെ ഭാര്യ ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് തോന്നുന്നു എന്നാണ്. 

Advertisment

ബിഗ് ബോസിന്റെ അടുത്ത സീസണുകളിലേക്ക് വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് പോകും എന്ന മറുപടി അഭിലാഷിന്റെ ഭാര്യയിൽ നിന്ന് ഉടൻ വന്നു. ഇത്തവണ എനിക്ക് പകരം ഇവൾ പോയിരുന്നു എങ്കിൽ കുറച്ച് കൂടി നന്നാകുമായിരുന്നു എന്നാണ് അഭിലാഷ് പ്രതികരിച്ചത്. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

അഭിശ്രീ എന്ന പേരിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഇരുവരേയും പ്രേക്ഷകർക്ക് പരിചയം. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് കിച്ചണിന്റെ ഭാഗത്തേക്ക് വരാതിരുന്ന അഭിലാഷിനെ ഇപ്പോൾ ആ ഭാഗത്തൊക്കെ കാണാം എന്ന് അഭിലാഷിന്റെ ഭാര്യ പറഞ്ഞു. അത് തന്റെ സ്വാധീനം കൊണ്ടാണ് എന്നാണ് ഒനീൽ പ്രതികരിച്ചത്. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

ബിഗ് ബോസിൽ അഭിലാഷും ഒനീലും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും പല ഗെയിം സ്ട്രാറ്റജികൾ ചർച്ച ചെയ്ത് മുൻപോട്ട് പോയെങ്കിലും ടോപ് 10ൽ ഇടം നേടാൻ രണ്ട് പേർക്കും സാധിച്ചില്ല. 56ാം ദിവസം അഭിലാഷ് എവിക്ട് ആയി. തൊട്ടടുത്ത ആഴ്ച ഒനീലിനും ബിഗ് ബോസ് ഹൗസ് വിടേണ്ടി വന്നു. 

ടിക് ടോക് വീഡിയോകളിലൂടെയാണ് അഭിയും ഭാര്യ ശ്രീയും ശ്രദ്ധ പിടിക്കുന്നത്. ഡി 4 ഡാൻസ് പരിപാടിയിൽ എത്തിയും അഭി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. വലിയ ഫോളോവേഴ്സ് ആണ് ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

Read More: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനു

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: