/indian-express-malayalam/media/media_files/2026/02/02/bigg-boss-winner-anumol-and-mastani-vlog-2026-02-02-13-14-40.jpg)
Bigg Boss Winner Anumol: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾക്കൊപ്പമുള്ള വ്ളോഗ് പങ്കുവെച്ചും ബിബി ഹൗസിനുള്ളിലെ വിവാദമായ സംഭവങ്ങളെ കുറിച്ച് പ്രതികരിച്ചും മസ്താനി. ബിഗ് ബോസിൽ നിന്ന് മസ്താനി എവിക്ട് ആയ സമയം ആര്യൻ ഡാൻസ് കളിച്ച് ആഘോഷിച്ചത് തനിക്ക് നെഗറ്റീവായിട്ടാണ് തോന്നിയത് എന്നും മസ്താനിക്ക് നേരെയുണ്ടായ സൈബർ ബുള്ളിയിങ് ഇൻഡസ്ട്രിയിലെ എല്ലാവരും നേരിടുന്നതാണെന്നും അനുമോൾ വ്ളോഗിൽ പറയുന്നു.
വ്ളോഗിൽ അനുമോളുടെ വാക്കുകൾ ഇങ്ങനെ, "മസ്താനി എവിക്ട് ആയി പോയപ്പോൾ എനിക്ക് ഒരുപാട് വിഷമം ഉണ്ടായി. അതിന് എന്നെ ഒത്തിരിപേർ കളിയാക്കി. പുറമേ നിന്ന് നോക്കുന്നവർക്ക് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. അപ്പാനി ശരത് പോയപ്പോൾ നീ കൈകൊട്ടി ചിരിച്ചു. അത് തെറ്റാണ്. "
Also Read: 'പിആർ കൊടുത്ത് കിട്ടിയ സ്നേഹമല്ല ഇത്'; സഹമത്സരാർഥികൾക്കെതിരെ ആദില
"പക്ഷേ നീ പോയപ്പോൾ വേറെ ഒരാൾ അതുപോലെ കാണിച്ചത് മോശമായിട്ടാണ് എനിക്ക് തോന്നിയത്. അത് ഞാൻ അവിടെ പറയുകയും ചെയ്തു. അതിന്റെ പേരിൽ ഹൗസിൽ ഇഷ്യു ഉണ്ടായി. ഞാൻ മസ്താനിയെ പിന്തുണയ്ക്കുകയാണോ എന്ന് പലരും ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് ഗെയിം കളിക്കാനാണ് ബിഗ് ബോസിൽ വന്നത്. അതുകൊണ്ട് ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഉറച്ച് നിന്നു," വ്ളോഗിൽ അനുമോൾ വ്യക്തമാക്കി.
Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ
"റീഎൻട്രി സമയത്ത് മസ്താനി കരഞ്ഞുവരുന്നതാണ് കണ്ടത്. അപ്പോഴാണ് മസ്താനിക്ക് സൈബർ ആക്രമണം നേരിട്ടിരുന്നു എന്നറിയുന്നത്. മസ്താനിക്ക് മാത്രമല്ല, ഈ ഇൻഡസ്ട്രിയിലും ഫീൽഡിലുമുള്ള എല്ലാവർക്കും നേരിടേണ്ടി വരുന്നതാണ് ഇതൊക്കെ. എനിക്ക് ഇതുവരെ അങ്ങനെയൊന്ന് നേരിടേണ്ടി വന്നിട്ടില്ല. പിന്നെ കമന്റൊക്കെ വരുന്നുണ്ട്. അത് ഞാൻ മൈൻഡ് ചെയ്യാറില്ല."
Also Read: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം
"ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് ആയി വന്ന സമയം ഇവിടെ നിന്ന് പോകണം എന്ന് പറഞ്ഞ് എപ്പോഴും കരച്ചിലായിരുന്നു മസ്താനി. മസ്താനിയെ ഓക്കെയാക്കി എടുക്കാൻ കുറേ സമയം വേണ്ടി വന്നു. മസ്താനിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും. കാരണം ഞാൻ അത്രയും സെൻസിറ്റീവ് ആയിട്ടുള്ള ഒരാളാണ്," അനുമോൾ പറഞ്ഞു.
Read More: Bigg Boss: "ഇടത്തെ സൈഡ് കാലന്റേതാണ്; അതിലൂടെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും"; നെവിന്റെ ചിന്തകൾ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us