/indian-express-malayalam/media/media_files/2025/11/11/bigg-boss-malayalam-season-7-aneesh-gift-dubai-luxury-villa-2025-11-11-13-17-11.jpg)
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ ട്രോഫി അനുമോൾക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അധ്യായമാണ് അനീഷിന്റെ യാത്ര. ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത 'കോമണർ' എന്ന റെക്കോർഡ് കൂടിയാണ് അനീഷ് സ്വന്തമാക്കിയത്. ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അനീഷ് ബിഗ് ബോസിൽ നിന്നും മടങ്ങുന്നത്.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
ഇപ്പോഴിതാ, അനീഷിനോടുള്ള പ്രേക്ഷകരുടെ സ്നേഹം അവസാനിക്കുന്നില്ല. അനീഷിന് സർപ്രൈസ് സമ്മാനമായി ദുബായിൽ ഒരു ആഢംബര വില്ല സമ്മാനിക്കാൻ ഒരുങ്ങുകയാണ് ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ.
"ജനങ്ങളുടെ മനസ്സിൽ വിന്നർ അനീഷ് ഏട്ടാണ്. 10 വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസ കിട്ടുന്ന ഈ വീട് അനീഷേട്ടന് ഗിഫ്റ്റായി നൽകുകയാണ്. ഐലന്റ് തീമിലുള്ള ഈ വീട് വേണമെങ്കിൽ അനീഷേട്ടനു റെന്റിനു നൽകുകയും ആവാം. അതുവഴി 60 മുതൽ 70 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാനും പറ്റും," വീഡിയോയിൽ മുഹമ്മദ് അസ്റുദ്ദീൻ പറയുന്നു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ബിഗ് ബോസിലെ അനീഷിന്റെ ശ്രദ്ധേയമായ പ്രകടനവും ജനപിന്തുണയും കണക്കിലെടുത്ത്, ഷോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ മൈജി ഫിനാലെ വേദിയിൽ വച്ച് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും അനീഷിന് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, സർപ്രൈസ് സമ്മാനമായി, ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 (Galaxy Z fold 7 ) മൊബൈൽ ഫോണും അനീഷിന് സമ്മാനിച്ചു.
Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Boss Malayalam 7 First Runner-Up
മറ്റെല്ലാ മത്സരാർത്ഥികളെയും പോലെ, ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച നൂറ് ദിവസത്തെ പ്രതിഫലവും അനീഷിന് ലഭിക്കും. ഓരോ ആഴ്ചയും നിശ്ചയിച്ചിട്ടുള്ള ഈ പ്രതിഫലം, 100 ദിവസത്തേക്ക് കണക്കാക്കുമ്പോൾ ലക്ഷങ്ങൾ വരും.
Also Read: ബിഗ് ബോസ് വിന്നറായ അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us