/indian-express-malayalam/media/media_files/2025/11/08/bigg-boss-malayalam-7-anumol-aneesh-2025-11-08-19-44-07.jpg)
Bigg Boss Malayalam 7 Grand Finale
Bigg Boss malayalam 7 Grand Finale: ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ഗ്രാൻഡ് ഫിനാലെക്ക് വേണ്ടിയുള്ള ആവേശപൂർവ്വമായ കാത്തിരിപ്പ് നാളെ അവസാനിക്കുകയാണ്. 100 ദിവസം നീണ്ട ഈ യാത്രയിൽ ആരു നേടും? ആരു വീഴും? ആര് വിജയ കിരീടം ചൂടും? അതറിയാനാണ് ഇനി കാത്തിരിപ്പ്. അപ്രതീക്ഷിതമായ എവിക്ഷനുകളും നാടകീയതയും വികാരവിക്ഷോഭങ്ങളും നിറഞ്ഞ ഗ്രാൻഡ് ഫിനാലെ എന്ന അന്തിമപോരാട്ടം ലൈവായി കാണാനാണ് ബിഗ് ബോസ് പ്രേക്ഷകർ ഒന്നടക്കം കാത്തിരിക്കുന്നത്.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
Bigg Boss Malayalam 7 Finalists: ഫൈനലിസ്റ്റുകൾ ആരൊക്കെ?
ഫിനാലെയ്ക്ക് തൊട്ടു മുൻപായി ആദിലയും നൂറയും ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത് അഞ്ച് മത്സരാർത്ഥികളാണ്: അനീഷ്, അക്ബർ, അനുമോൾ, ഷാനവാസ്, നെവിൻ എന്നിവരാണ് ഫൈനൽ ഫൈവിലെത്തിയ മത്സരാർത്ഥികൾ. ഫൈനലിസ്റ്റുകൾ എല്ലാവരും ലക്ഷ്യം വയ്ക്കുന്നത് ബിഗ് ബോസ് ടൈറ്റിൽ പട്ടം തന്നെയാണ്. പക്ഷേ എന്താവും അന്തിമവിധി എന്ന് നാളെ അറിയാം.
Also Read: നൂറ ബിഗ് ബോസിൽ നിന്ന് പുറത്ത്; ഫൈനൽ 5 കണ്ടസ്റ്റൻസ് ഇവർ; Bigg Boss Malayalam Season 7
Bigg Boss Malayalam 7 Streaming Details: ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ എവിടെ കാണാം?
മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളം സീസൺ ഏഴിന്, നവംബർ 9 ഞായറാഴ്ച തിരശ്ശീല വീഴും. വൈകുന്നേരം 7 മണി മുതലാണ് ഗ്രാൻഡ് ഫിനാലെ ആരംഭിക്കുന്നത്. ഏഷ്യാനെറ്റിലും ജിയോഹോട്ട്‌സ്റ്റാറിലും ഫിനാലെ ലൈവായി കാണാം.
Bigg Boss Malayalam 7 Prize Money: സമ്മാനത്തുകയിൽ ഇത്തവണ ട്വിസ്റ്റുണ്ട്!
ബിഗ് ബോസ് മലയാളം ആറാം സീസണിൽ, ഫിറ്റ്നസ് പരിശീലകനായ ജിന്റോ ബോഡിക്രാഫ്റ്റ് ആയിരുന്നു വിജയിയായത്. 50 ലക്ഷം രൂപയാണ് ജിന്റോ സമ്മാനത്തുകയായി നേടിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലും വിജയിക്ക് ലഭിച്ചത് 50 ലക്ഷം രൂപയുടെ സമ്മാനത്തുകയായിരുന്നു.
ഇത്തവണയും ബിഗ് ബോസ് വിജയിക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാനത്തുക 50 ലക്ഷം രൂപയാണ്. എന്നാൽ, ഈ സീസണിലെ ചില ടാസ്‌കുകളും നിയമങ്ങളും സമ്മാനത്തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്. 'മണിബോക്സ്' ടാസ്കിന് പകരം ഇത്തവണ അവതരിപ്പിച്ച ബിഗ് ബാങ്ക് വീക്ക് ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക അത്രയും ഗ്രാൻഡ് പ്രൈസിൽ നിന്നാണ് കുറയുന്നത്. ഈ കുറവുകൾക്ക് ശേഷം ഒന്നാം സമ്മാനം നേടുന്ന മത്സരാർത്ഥിക്ക് ലഭിക്കുക 45.25 ലക്ഷം രൂപയാണ്. കൂടാതെ, സമ്മാനത്തുകയ്ക്ക് നികുതിയും (30% വരെ) ബാധകമാകും. ഇതിനുപുറമെ, സ്പോൺസർമാർ പ്രഖ്യാപിക്കുന്ന കാറുകളും മറ്റ് സർപ്രൈസ് സമ്മാനങ്ങളും വിജയിയെ കാത്തിരിക്കുന്നുണ്ടാവും.
Also Read: അനീഷേട്ടനെ വേദനിപ്പിച്ചിട്ട് ആരും ഇവിടെ നിന്ന് പോകണ്ട; നെവിൻ ; Bigg Boss Malayalam Season 7
Bigg Boss Malayalam 7 Winner Prediction: ആരാവും വിജയി? പ്രവചനങ്ങളിങ്ങനെ
സോഷ്യൽ മീഡിയയിലെ ചർച്ചകൾ അനുസരിച്ച് നടിയും അവതാരകയുമായ അനുമോളാണ് ബിഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയാവാൻ ഏറെ സാധ്യത. അനുമോളിനു ശക്തമായി വെല്ലുവിളി ഉയർത്തി അനീഷും മത്സരരംഗത്തുണ്ട്. അനീഷോ അനുമോളോ ആരു നേടും വിജയകിരീടം എന്നറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us