scorecardresearch

അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7

തന്റെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ അനീഷിന് വോട്ട് ചെയ്യാൻ തൊപ്പി തന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. അവസാന നിമിഷത്തിലെ തൊപ്പിയുടെ ഈ നീക്കം വൻ മാർജിനിൽ വിജയം ഉറപ്പിച്ച അനുമോളുടെ പിആർ ടീമിന്റെ ആത്മവിശ്വാസം ഒന്നു ഉലച്ചിട്ടുണ്ട്

തന്റെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ അനീഷിന് വോട്ട് ചെയ്യാൻ തൊപ്പി തന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. അവസാന നിമിഷത്തിലെ തൊപ്പിയുടെ ഈ നീക്കം വൻ മാർജിനിൽ വിജയം ഉറപ്പിച്ച അനുമോളുടെ പിആർ ടീമിന്റെ ആത്മവിശ്വാസം ഒന്നു ഉലച്ചിട്ടുണ്ട്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol Thoppi Akhil Marar

Bigg Boss malayalam 7 Grand Finale:   ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ഗ്രാൻഡ് ഫിനാലെക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബിഗ് ബോസ് വീടിന് പുറത്തെ പോരാട്ടം കനക്കുന്നു. 100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ കിരീടം ആർക്കെന്ന് അറിയാൻ ഇനി കുറഞ്ഞ സമയം മാത്രം. അനീഷ്, അക്ബർ, അനുമോൾ, ഷാനവാസ്, നെവിൻ എന്നിവരാണ് ഫൈനലിസ്റ്റുകൾ.

Advertisment

ഫൈനൽ റൗണ്ടിൽ അനുമോളുടെ പിആർ ടീമിന്റെ പ്രവർത്തനങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. വിജയം അനുമോൾക്ക് തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയിലാണ് പിആർ ടീം മുന്നോട്ട് പോകുന്നത്. ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാർ, സ്റ്റാർ മാജിക് മത്സരാർത്ഥികൾ, സീരിയൽ താരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ അനുമോൾക്ക് പരസ്യ പിന്തുണയുമായി രംഗത്തുണ്ട്.

Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale

ഇതിനിടയിൽ, വോട്ടിംഗിൽ കടുത്ത മത്സരം നേരിടുന്നത് അനുമോളും അനീഷും തമ്മിലാണ്. വോട്ടിംഗ് അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ആരാകും കപ്പ് നേടുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

Advertisment

അഖിൽ മാരാരും തൊപ്പിയും തമ്മിലുള്ള പരസ്യ പോര്

വോട്ടിംഗ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാരും സോഷ്യൽ മീഡിയ താരമായ തൊപ്പിയും തമ്മിൽ അപ്രതീക്ഷിതമായൊരു പരസ്യ ഏറ്റുമുട്ടലുണ്ടായി. അനുമോളുടെ പിആർ  ടീമിനും മാരാർക്കുമെതിരെയുള്ള തൊപ്പിയുടെ 'സർജിക്കൽ സ്ട്രൈക്ക്' ആയിരുന്നു ഇത്.

Also Read: അനുമോളേ, ആ കപ്പ് വാങ്ങി പിആറിനു കൊടൂക്കൂ; സർകാസം പോസ്റ്റുമായി ദിയ സന; Bigg Boss Malayalam 7

കഴിഞ്ഞ വർഷം ജിന്റോയുടെ പിആർ ടീമിൽ നിന്ന് പണം വാങ്ങി തൊപ്പി ജിന്റോയ്ക്ക് വേണ്ടി വോട്ട് ക്യാൻവാസ് ചെയ്തു എന്ന മാരാരുടെ ആരോപണമാണ് പോരിന് കാരണമായത്.

തന്റെ ലൈവ് സ്ട്രീമിനിടെ മാരാരെ ഫോണിൽ വിളിച്ച് തൊപ്പി ഈ ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ടു. അനുമോളുടെ പിആർ ചെയ്യുന്ന വിനു വിജയ് ആണ് ഈ വിവരം തന്നോട് പറഞ്ഞതെന്ന് മാരാർ പറയുന്നു.

Also Read: അനുമോൾക്ക് 65 ലക്ഷം; മറ്റു ഫൈനലിസ്റ്റുകൾക്ക് എത്ര കിട്ടി? പ്രതിഫലകണക്കുകൾ ഇങ്ങനെ: Bigg Boss Malayalam 7

എങ്കിൽ വിനുവിനെ  കൂടി ലൈവ് കോളിൽ ഉൾപ്പെടുത്തി കാര്യങ്ങൾ വ്യക്തമാക്കാമെന്ന് തൊപ്പി ആവശ്യപ്പെട്ടപ്പോൾ മാരാർ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സംഭാഷണം രൂക്ഷമായ വാഗ്വാദത്തിലേക്ക് വഴിമാറുന്നതും ലൈവിൽ കാണാമായിരുന്നു.

അനീഷിന് വോട്ട് ചെയ്യാൻ തൊപ്പിയുടെ ആഹ്വാനം

തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച മാരാരോടും അനുമോളുടെ പിആർ  ടീമിനോടുമുള്ള ദേഷ്യത്തിൽ, വോട്ടിംഗിൽ തൊട്ടു പിന്നിലുള്ള അനീഷിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു തൊപ്പി. തന്റെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ അനീഷിന് വോട്ട് ചെയ്യാൻ തൊപ്പി തന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു.

Thoppi bigg boss

അവസാന നിമിഷത്തിലെ തൊപ്പിയുടെ ഈ നീക്കം വൻ മാർജിനിൽ വിജയം ഉറപ്പിച്ച അനുമോളുടെ പിആർ ടീമിന്റെ ആത്മവിശ്വാസം ഒന്നു ഉലച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിആർ ഇടപെടലുകൾ: കളിയുടെ താളം തെറ്റിക്കുന്നുവോ?

ഈ സംഭവങ്ങളെല്ലാം പുറത്ത് വൻതോതിലുള്ള വോട്ടിംഗ് അട്ടിമറികൾ നടന്നിട്ടുണ്ട് എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. അർഹരായ  മത്സരാർത്ഥികളുടെ സാധ്യതകൾ ഇല്ലാതാക്കി, ഒരു വിനോദ പരിപാടിയുടെ സ്വാഭാവികമായ താളം തകർത്ത്, മത്സരം അനാരോഗ്യകരമായ വഴികളിലേക്ക് തിരിച്ചുവിടുന്നതിൽ പിആർ ഏജൻസികൾക്ക് വലിയ പങ്കുണ്ട് എന്നത് വ്യക്തമാണ്.

Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: