/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-winner-anumol-2025-11-09-22-58-12.jpg)
Bigg Boss malayalam 7 Grand Finale Live Updates: മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെ സമാപിച്ചു. ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ വിജയകിരീടം ചൂടിയിരിക്കുകയാണ് അനുമോൾ. ഫസ്റ്റ് റണ്ണറപ്പ് ആയത് അനീഷാണ്.മൂന്നാം സ്ഥാനം ഷാനവാസും നാലാം സ്ഥാനും നെവിനും അഞ്ചാം സ്ഥാനം അക്ബറും പങ്കിട്ടു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-live-updates-1-2025-11-09-14-31-08.jpg)
Also Read:
- സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
- അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7
- പോരുന്നോ അനീഷിന്റെ കോടന്നൂർക്ക്? അനുമോളോട് ചോദിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
- ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale
- Nov 09, 2025 22:52 IST
ബിഗ് ബോസ് സീസൺ 7 വിന്നർ അനുമോൾ
ബിഗ് ബോസ് മലയാളം സീസൺ 7 വിന്നർ അനുമോൾ. കോമണർ മത്സരാർഥിയായ അനീഷ് ആണ് രണ്ടാം സ്ഥാനത്ത്. അനുമോൾ വിന്നറാവും എന്ന് ഏറെ കുറെ ഉറപ്പായിരുന്നു. പിആർ വിവാദം അനുമോൾക്ക് നേരെ ഉയർന്ന് നിൽക്കുന്ന സമയമാണ് ട്രോഫി താരത്തിന്റെ കൈകളിലേക്ക് വരുന്നത്.
- Nov 09, 2025 22:48 IST
ആര്യൻ, ദ് ടാസ്ക് മാൻ! ഡയമണ്ട് നെക്ലസ് സമ്മാനം
സീസണിന്റെ തുടക്കം മുതൽ ടാസ്കുകളിൽ ആര്യൻ മികച്ച് നിന്നിരുന്നു. ഏറ്റവും കൂടുതൽ ടാസ്കുകൾ ജയിച്ച് മത്സരാർഥിക്കുള്ള റീഗൽ ജുവല്ലേഴ്സിന്റെ നെക്ലസ് ആര്യൻ സ്വന്തമാക്കി.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-aryan-2025-11-09-22-48-26.png)
- Nov 09, 2025 22:40 IST
അനീഷിന്റെ വീട്ടിലേക്ക് എല്ലാ ഗൃഹോപകരണങ്ങളും മൈജി നൽകും
മൈജി കോണ്ടസ്റ്റിലൂടെയാണ് അനീഷ് ബിഗ് ബോസിലേക്ക് സെലക്ട് ആയത്. കോമണർ ഷോയുടെ ചരിത്രത്തിൽ ആദ്യമായി ടോപ് 2ൽ എത്തുകയും ചെയ്തു. ഇതോടെ അനീഷിന്റെ വീട്ടിലേക്ക് എല്ലാ ഗൃഹോപകരണങ്ങളും നൽകുമെന്ന് പ്രഖ്യാപിക്കുകയാണ് ഫിനാലേ വേദിയിൽ മൈജി.
- Nov 09, 2025 22:36 IST
ലാലേട്ടന്റെ കൈപിടിച്ച് ഇറങ്ങി അനുമോളും അനീഷും
ലാലേട്ടന്റെ കൈപിടിച്ച് നൂറാം ദിവസം ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങി അനീഷും അനുമോളും. ഇനി ഈ വീട്ടിലേക്കൊരു മടങ്ങി വരവില്ല എന്ന വൈകാരികമായ വാക്കുകളോടെയാണ് ബിഗ് ബോസിന്റെ ശബ്ദം അവസാനമായി ഹൗസിൽ മുഴങ്ങിയത്. എന്നും അനീഷിന്റെ സുപ്രഭാതം കേട്ടായിരുന്നു ബിഗ് ബോസ് വീട് ഉണർന്നിരുന്നത്. ഇന്ന് ഹൗസിലെ ലൈറ്റുകൾ അണഞ്ഞത് അനീഷിന്റെ ശുഭരാത്രി കേട്ടും...
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-aneesh-anumol-2025-11-09-22-35-07.png)
- Nov 09, 2025 22:22 IST
ആദ്യം ഹൗസിലെത്തിയ അനീഷ്, രണ്ടാമത് അനുമോൾ; തിരിച്ചിറക്കം ഒരുമിച്ച്
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ആദ്യം ഹൗസിലേക്ക് എത്തിയത് അനീഷ് ആയിരുന്നു. രണ്ടാമത് അനുമോളും. നൂറാം ദിവസം അനീഷും അനുമോളും ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നത് ലാലേട്ടന്റെ കയ്യും പിടിച്ച്. ഏഴാം സീസണിലെ ടോപ് 2 അനീഷും അനുമോളും. ഇതിനിടയിൽ അനുമോളോട് അനീഷ് പ്രണയം പറഞ്ഞതും സീസണിൽ പ്രേക്ഷകർ എന്നും ഓർക്കുന്ന നിമിഷമാണ്.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-aneesh-and-anumol-2025-11-09-22-21-28.png)
- Nov 09, 2025 22:13 IST
ചാരത്തൊരു മഴവില്ലുണ്ടേ...പാടി തകർത്ത് ജോബ് കുര്യൻ
അനീഷോ അതോ അനുമോളോ? ഇവരിൽ ആരാവും ബിഗ് ബോസ് സീസൺ 7 വിജയി എന്നറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പാട്ടുമായി നിറഞ്ഞ് ജോബ് കുര്യൻ. ഞാനെന്ന ഭാവം മാഞ്ഞേ പാട്ടുമായാണ് ജോബ് പ്രേക്ഷകരെ കയ്യിലെടുത്തത്.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-job-2025-11-09-22-12-48.png)
- Nov 09, 2025 21:59 IST
ഷാനവാസ് മൂന്നാമത്; എവിക്ഷൻ അനീഷിനെ കൊണ്ട് വായിപ്പിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഷാനവാസ് മൂന്നാമത്. ടോപ് 3യിൽ എത്തിയെങ്കിലും പുറത്തായതിന്റെ നിരാശ ഷാനവാസ് മറച്ചുവെച്ചില്ല. എന്റേയും അനീഷിന്റേയും കൈ പിടിച്ച് ലാലേട്ടൻ ഫിനാലെ വേദിയിലേക്ക് വരും എന്നാണ് താൻ കരുതിയത് എന്ന് ഷാനവാസ് പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഹൗസിനുള്ളിൽ നടന്ന അവസാന എവിക്ഷനായിരുന്നു ഇത്. അനീഷിന്റെ കൈകളിൽ ആണ് ഷാനവാസ് എവിക്ടട് എന്ന കാർഡ് എത്തിയത്. ഹൗസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴും ഷാനവാസും അനീഷും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം പ്രകടമായിരുന്നു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-shanavas-and-mohanlal-finale-2025-11-09-21-59-34.png)
- Nov 09, 2025 21:56 IST
പ്രണയം തുളുമ്പുന്ന ചുവടുകളുമായി ആര്യനും ജിസേലും
സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൗഹൃദങ്ങളിൽ ഒന്നായിരുന്നു ജിസേലിന്റേയും ആര്യന്റേയും. ഇരുവരും ഫിനാലെ വേദിയിൽ പ്രണയം തുളുമ്പുന്ന ചുവടുകളുമായി ബോളിവുഡ് സ്റ്റൈലിൽ നിറഞ്ഞു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/aryan-and-gizele-2025-11-09-21-56-38.jpeg)
- Nov 09, 2025 21:38 IST
ലഭിച്ചത് 1.8 കോടി വോട്ടുകൾ; ഞെട്ടിക്കുന്ന കണക്ക്
13ാം ആഴ്ചയിൽ മാത്രം എല്ലാ കണ്ടസ്റ്റൻസിനുമായി ലഭിച്ചത് 38 ലക്ഷത്തിന് മുകളിൽ വോട്ടുകളാണ് എന്ന് മോഹൻലാൽ. ആദ്യ ആഴ്ച മുതൽ എല്ലാ മത്സരാർഥികൾക്കും ലഭിച്ച വോട്ട് ശതമാനം ഗ്രാൻഡ് ഫിനാലെ വേദിയിൽ കാണിച്ചു. കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ വേട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 1.8 കോടി വോട്ടുകളാണ് സീസണിൽ ആകെ ലഭിച്ചതെന്നും ലാലേട്ടൻ പറഞ്ഞു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-vote-2025-11-09-21-41-29.png)
- Nov 09, 2025 21:34 IST
ബിഗ് ബോസിലൂടെ സിനിമയിലേക്ക് ശൈത്യ
ബിഗ് ബോസിൽ വന്നതിന് പിന്നാലെ സിനിമയിലേക്ക് ഓഫർ വന്നതായി ശൈത്യ. സിനിമാ ലോകത്തേക്ക് ശൈത്യയെ ലാലേട്ടൻ സ്വാഗതം ചെയ്തു.
- Nov 09, 2025 21:25 IST
ഏത് മൂഡ്! തകർപ്പൻ ചുവടുകളുമായി അഭിലാഷും അപ്പാനിയും
ഗ്രാൻഡ് ഫിനാലെ വേദിയിൽ തകർപ്പൻ ഡാൻസുമായി അഭിലാഷും അപ്പാനി ശരത്തും. പവർപാക്ട് പെർഫോമൻസുമായാണ് ഇരുവരും എത്തിയത്.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-abhilash-and-appani-sharath-2025-11-09-21-25-32.png)
- Nov 09, 2025 21:10 IST
നെവിൻ നാലാമത്
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നാലാം സ്ഥാനത്ത് എത്തി പുറത്തായി നെവിൻ. സീസണിലെ എന്റർടെയ്നർ എന്ന ടാഗും സ്വന്തമാക്കിയാണ് നെവിൻ നൂറാം ദിവസം ബിഗ് ബോസിന്റെ വീടിന്റെ പടിയിറങ്ങുന്നത്.
ടോപ് 5 ആയിരുന്നു തന്റെ ലക്ഷ്യം എന്നും ബിഗ് ബോസിൽ വന്നപ്പോഴുണ്ടായ എല്ലാ ലക്ഷ്യങ്ങളും താൻ നിറവേറ്റിയതായും പറഞ്ഞാണ് നെവിൻ ഹൗസ് വിട്ടത്.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-nevin-finale-2025-11-09-21-18-32.png)
- Nov 09, 2025 21:08 IST
ആരാണ് സ്റ്റാർ സിംഗർ തുടങ്ങിയത്? ലാലേട്ടന്റെ ചോദ്യം
സ്റ്റാർ സിംഗർ റീലോഞ്ചിന്റെ ഫ്ളാഗ് ഓഫ് ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് നടന്നു. ഈ സമയം ചിത്രയോട് ലാലേട്ടന്റെ ഒരു ചോദ്യം വന്നു. ആരാണ് സ്റ്റാർ സിംഗർ തുടങ്ങിയ് എന്നായിരുന്നു അത്. ചിത്ര ചേച്ചിക്ക് അതിന് ഉത്തരം നൽകാനായില്ല. അതോടെ ലാലേട്ടൻ അയാളുടെ പേര് പറഞ്ഞു, മോഹൻലാൽ!
സ്റ്റാർ സിംഗർ ആരംഭിച്ച കഥയും ലാലേട്ടൻ പറഞ്ഞു. ലക്ഷ്മി തീയറ്റർ വട്ടിയൂർക്കാവിൽ പോയി ഞാനാണ് വിളക്ക് കൊളുത്തി ഇത് തുടങ്ങിയത്, ലാലേട്ടൻ പറഞ്ഞു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/mohanlal-and-chitra-2025-11-09-21-08-11.png)
- Nov 09, 2025 20:56 IST
ബിഗ് ബോസ് വേദിയിൽ സ്റ്റാർ സിങ്ങർ റീലോഞ്ച്
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയി ആരാവും എന്ന ആകാംക്ഷയുടെ ചൂടിൽ എല്ലാവരും നിൽക്കെ സംഗീതത്തിന്റെ മധുരം നിറച്ച് പ്രിയപ്പെട്ട ഗായിക ചിത്ര ചേച്ചി. ഒപ്പം സ്റ്റാർ സിങ്ങറിലെ മത്സരാർഥികളും. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ സ്റ്റാർ സിങ്ങർ റീലോഞ്ച് നടന്നു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-mohanlal-chitra-2025-11-09-20-59-53.png)
- Nov 09, 2025 20:32 IST
അക്ബർ അഞ്ചാം സ്ഥാനത്ത്
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-akbar-evicted-2025-11-09-20-34-47.png)
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ അഞ്ചാം സ്ഥാനത്ത് അക്ബർ. സീസണിലെ കരുത്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ. സീസണിന്റെ തുടക്കം മുതൽ അവസാന ദിവസം വരെ തന്റെ സാന്നിധ്യം ശക്തമായി അറിയിക്കാൻ അക്ബറിന് സാധിച്ചു.
- Nov 09, 2025 20:18 IST
അനുമോളുടെ പുതിയ പാവ അനീഷ്!
ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ സീസണിലെ എല്ലാ കണ്ടസ്റ്റൻസുകളേയും ജഗദീഷും അഖിലും ജോബിയും അലീനയും അസീസ് നെടുമങ്ങാടും സുമേഷ് ചന്ദ്രനും ചേർന്ന് തകർത്തിട്ടു. അതിൽ അനുമോളുടെ പ്ലാച്ചി പലവട്ടം ഇവരുടെ ആക്ഷേപ ഹാസ്യത്തിന് ഇരയായി. പ്ലാച്ചി പോയപ്പോൾ അനുമോൾക്ക് പുതിയ പാവയെ കിട്ടിയത്രേ...അനീഷ്!
- Nov 09, 2025 20:11 IST
കണ്ടസ്റ്റൻസിനെ പൊളിച്ചടക്കി ജഗദീഷും കൂട്ടരും
ഗ്രാൻഡ് ഫിനാലെയിൽ ജഗദീഷിന്റെ നേതൃത്വത്തിൽ ബിഗ് ബോസ് മലയാളം മുൻ സീസണിലെ കണ്ടസ്റ്റന്റായ അഖിലും ജോബിയും അലീനയും അസീസ് നെടുമങ്ങാടും സുമേഷ് ചന്ദ്രനും ചേർന്ന് നടത്തിയ സ്കിറ്റ് ചിരി നിറച്ചു. ഷാനവാസിന്റെ ദേഹത്ത് പാല് വീണതും അനുമോളുടെ പ്ലാച്ചിയും അപ്പാനി ഔട്ട് ആയപ്പോഴുള്ള മസ്താനിയുടെ ആഘോഷവും തുടങ്ങി എല്ലാ സംഭവവികാസങ്ങളും വീണ്ടും ഇവർ എല്ലാവരുടേയും ഓർമയിലേക്ക് കൊണ്ടുവന്നു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-jagadeesh-skit-2025-11-09-20-22-01.png)
- Nov 09, 2025 20:04 IST
പ്രേക്ഷകർ കാണുന്നതിനേക്കാൾ കൂടുതൽ ഞാൻ നിങ്ങളെ കണ്ടിരുന്നു
100 ദിവസം ഞാനും നിങ്ങളെ കണ്ടുകൊണ്ടാണ് ജീവിച്ചതെന്ന് ലാലേട്ടൻ. അതുകൊണ്ട് ഈ നിമിഷം എനിക്കും വൈകാരികമാണ്. പ്രേക്ഷകർ കാണുന്നതിനേക്കാൾ കൂടുതൽ ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്. നിങ്ങൾ അവിടെ ഒറ്റയ്ക്കായിരുന്നില്ലെന്നും കണ്ടെസ്റ്റൻസിനോട് ലാലേട്ടൻ.
- Nov 09, 2025 19:57 IST
ലാലേട്ടന് മുൻപിൽ 'വസീഗര' പാടി രേണു സുധി
ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിലും വസീഗര പാട്ടുമായി നിറഞ്ഞ് രേണു സുധി. എവിക്ട് ആയ മത്സരാർഥികളുമായി സംസാരിക്കുമ്പോഴാണ് വസീഗര പാടിയത് രേണു സുധിയെ ലാലേട്ടൻ ഓർമിപ്പിച്ചത്. ഇതോടെ ഇവിടെ എനിക്കത് പാടണം എന്നായി രേണു. ലാലേട്ടൻ അനുവാദവും കൊടുത്തു. രേണുസുധി ആസ്വദിച്ച് വസീഗര പാടുമ്പോൾ ഹൗസിനുള്ളിൽ നിന്ന് നെവിന്റെ ഡാൻസും വന്നു.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/screenshot-2025-11-09-200045-2025-11-09-20-02-13.png)
- Nov 09, 2025 19:53 IST
എന്റെ പിള്ളേരാണ്! വീണ്ടും കണ്ടസ്റ്റൻസിനെ ആവേശത്തിലാക്കി ലാലേട്ടൻ
ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ കണ്ടസ്റ്റൻസിനേയും പ്രേക്ഷകരേയും ഒരേപോലെ കോരിത്തരിപ്പിച്ച ലാലേട്ടന്റെ ഡയലോഗായിരുന്നു ഇനി ഞാൻ എന്റെ പിള്ളേരെ കാണട്ടെ എന്നത്. അത് ഫിനാലെ വേദിയിലും ആവർത്തിച്ച് ലാലേട്ടൻ
- Nov 09, 2025 19:49 IST
ഇതാണ് ആ ട്രോഫി; ലാലേട്ടനിൽ നിന്ന് അത് ഏറ്റുവാങ്ങുന്നത് ആരാവും?
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാൻഡ് ഫിനാലെ ആരംഭിച്ചത് വിജയിക്ക് ലഭിക്കാൻ പോകുന്ന ട്രോഫി അഞ്ച് മത്സരാർഥികളുടേയും മുൻപിലേക്ക് വെച്ചായിരുന്നു. അഞ്ച് പേരിൽ ആരുടെ കൈകളിലേക്ക് ഈ ട്രോഫി?
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-trophy-2025-11-09-19-48-55.png)
- Nov 09, 2025 19:28 IST
നിങ്ങളെ ഞാൻ വീട്ടിലേക്ക് ക്ഷണിക്കുന്നു; ആദില-നൂറമാരോട് മോഹൻലാൽ
"ഞാൻ അവരെ എന്റെ വീട്ടിൽ കയറ്റുമല്ലോ?" ലക്ഷ്മി- ആദില- നൂറ പ്രശ്നത്തിനിടെ മോഹൻലാൽ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അതൊരു വെറും വാക്കല്ലെന്ന് അടിവരയിടുകയാണ് മോഹൻലാൽ. തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, 'നിങ്ങളെ ഞാൻ വീട്ടിലേക്കു ക്ഷണിക്കുന്നു. രണ്ടുകൂട്ടർക്കും സൗകര്യമുള്ള ഒരു ദിവസം നോക്കി വീട്ടിലേക്ക് വരൂ," എന്നാണ് ഫിനാലെ വേദിയിൽ വച്ച് മോഹൻലാൽ ആദിലയോടും നൂറയോടും പറഞ്ഞത്.
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-mohanlal-noora-adhila-2025-11-09-19-36-22.jpg)
- Nov 09, 2025 19:16 IST
എന്നെ എവിടെ കൊണ്ടിട്ടാലും ഞാൻ ജീവിക്കും: നൂറ
കഴിഞ്ഞ വാരം ബിഗ് ബോസ് വീട്ടിൽ നിന്നും എവിക്റ്റായി പോയ ആദിലയേയും നൂറയേയും വേദിയിലേക്ക് ക്ഷണിച്ച് മോഹൻലാൽ. പൂമ്പാറ്റകളായി വന്നവർ പുലിക്കുട്ടികളായി മാറി എന്നാണ് മോഹൻലാൽ ഇരുവരെയും വിശേഷിപ്പിച്ചത്.
ബിഗ് ബോസ് യാത്രയിൽ നിന്നും കിട്ടിയത് എന്തെന്ന ചോദ്യത്തിന്, "എന്നെ എവിടെ കൊണ്ടിട്ടാലും ഞാൻ ഇനി ജീവിക്കും," എന്നായിരുന്നു നൂറയുടെ മറുപടി.
- Nov 09, 2025 19:14 IST
എവിക്റ്റായ മത്സരാർത്ഥികളെ സ്വാഗതം ചെയ്ത് മോഹൻലാൽ
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് സാക്ഷിയാവാൻ ചെന്നൈയിൽ എത്തിയ എക്സ് മത്സരാർത്ഥികളെല്ലാം വേദിയിലെത്തി.
- Nov 09, 2025 19:02 IST
മോണിംഗ് സോങ്ങുമായി ജോബ് കുര്യൻ ഹൗസിൽ
ഫൈനൽ ദിവസത്തെ വേക്കപ്പ് സോംഗമായി ഗായകൻ ജോബ് കുര്യൻ ബിഗ് ബോസ് വീട്ടിലെത്തി. അക്ബറിൻ്റെ അഭ്യർത്ഥന പ്രകാരം, ജോബ് കുര്യൻ തൻ്റെ ഹിറ്റ് ഗാനമായ 'മാണിക്യച്ചിറകുള്ള' എന്ന ഗാനവും എല്ലാവർക്കുമായി ആലപിച്ചു. മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നതിനു ശേഷമാണ് ജോബ് വീടിനോട് യാത്ര പറഞ്ഞിറങ്ങിയത്.
- Nov 09, 2025 18:53 IST
അന്തിമപോരാട്ടം അനുമോളും അനീഷും തമ്മിൽ
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/anumol-vs-aneesh-2025-11-09-18-52-31.jpg)
ബിഗ് ബോസ് സീസൺ ഏഴിന്റെ വിജയിക്കുള്ള അന്തിമപ്പോരാട്ടം നടക്കുന്നത് അനീഷും അനുമോളും തമ്മിലാണ്. ആര് വിജയിയാവും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
- Nov 09, 2025 18:37 IST
ഷാനവാസിനേയും പിന്നിലാക്കി നെവിൻ?
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നെവിൻ നാലാം സ്ഥാനത്ത് എത്തിയതായാണ് അഭ്യൂഹങ്ങൾ. സീസണിൽ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്ന ഷാനവാസിനേയും മറികടന്ന് നെവിന് നാലാം സ്ഥാനം പിടിക്കാനായെങ്കിൽ അത് വലിയ മുന്നേറ്റമാണ്.
- Nov 09, 2025 18:01 IST
ഷോ കഴിഞ്ഞാലും ജിസേലിന്റെ മേക്കപ്പ് കഴിയില്ല!
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാൻഡ് ഫിനാലെയിൽ തകർപ്പൻ ഡാൻസുമായി വരികയാണ് ആര്യനും ജിസേലും. പെർഫോമൻസിന് മുൻപ് ഇവരുടെ രസകരമായ വിഡിയോയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് വരുന്നത്.
- Nov 09, 2025 17:35 IST
അക്ബർ മൂന്നാം സ്ഥാനത്ത്?
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ കരുത്തനായ മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ. മൂന്നാം സ്ഥാനത്ത് അക്ബറും നാലാമത് നെവിനും എത്തിയതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ.
- Nov 09, 2025 17:18 IST
ടിക്കറ്റ് ടു ഫിനാലെ ജയിച്ചയാൾ ഇല്ലാതെ ഫൈനൽ 5
ടിക്കറ്റ് ടു ഫിനാലെ ജയിച്ച കണ്ടസ്റ്റന്റ് ടോപ് ഫൈവിൽ ഇടം നേടാനാവാതെ പുറത്താവുന്ന സീസണായും ഇത് മാറി. ആര്യനോടൊപ്പം കട്ടയ്ക്ക് നിന്ന് മത്സരിച്ചായിരുന്നു നൂറ ഫിനാലെ വീക്കിലേക്ക് ടിക്കറ്റ് നേടിയത്. പക്ഷേ ആദിലയുടേയും നൂറയുടേയും വോട്ട് സ്പ്ലിറ്റ് ആയത് ഇവർക്ക് തിരിച്ചടിയായി
- Nov 09, 2025 16:59 IST
പബ്ലിക് പ്ലാറ്റ്‌ഫോമുകളുടെ പോളിൽ വിന്നർ അനുമോൾ
ജിയോഹോട്സ്റ്റാറിലെ പോളിൽ കൂടുതൽ വോട്ട് നേടി വിന്നറായത് അനുമോളാണോ എന്ന് ഔദ്യോഗികമായി അറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പ് മതി. മറ്റ് പബ്ലിക് പ്ലാറ്റ്ഫോമുകൾ നടത്തിയ പോളിൽ അനുമോളാണ് ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്.
- Nov 09, 2025 15:31 IST
അനുമോളുടെ പി ആർ ടീമിനെ വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്
/fit-in/580x348/filters:format(webp)/indian-express-malayalam/media/media_files/2025/11/09/akhil-marar-and-thoppi-2025-11-09-12-19-00.jpg)
വോട്ടിംഗ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാരും സോഷ്യൽ മീഡിയ താരമായ തൊപ്പിയും തമ്മിൽ അപ്രതീക്ഷിതമായൊരു പരസ്യ ഏറ്റുമുട്ടലുണ്ടായി. അനുമോളുടെ പിആർ ടീമിനും മാരാർക്കുമെതിരെയുള്ള തൊപ്പിയുടെ 'സർജിക്കൽ സ്ട്രൈക്ക്' ആയിരുന്നു ഇത്. വോട്ടിംഗിൽ തൊട്ടു പിന്നിലുള്ള അനീഷിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു തൊപ്പി. തന്റെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ അനീഷിന് വോട്ട് ചെയ്യാൻ തൊപ്പി തന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. അവസാന നിമിഷത്തിലെ തൊപ്പിയുടെ ഈ നീക്കം വൻ മാർജിനിൽ വിജയം ഉറപ്പിച്ച അനുമോളുടെ പിആർ ടീമിന്റെ ആത്മവിശ്വാസം ഒന്നു ഉലച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
- Nov 09, 2025 15:27 IST
വിജയിയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്ര?
വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയിൽ നിന്ന്, 'ബിഗ് ബാങ്ക് വീക്ക്' ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക കുറയ്ക്കുന്നതിനാൽ, ടൈറ്റിൽ വിന്നർക്ക് ലഭിക്കുക 45.25 ലക്ഷം രൂപയായിരിക്കും. ഒന്നാം സമ്മാനമായി ലഭിക്കുന്ന 45.25 ലക്ഷം രൂപയ്ക്ക് 30% വരെ നികുതി ബാധകമാകും. ഇതിനുപുറമെ, സ്പോൺസർമാർ പ്രഖ്യാപിക്കുന്ന കാറുകളും സർപ്രൈസ് സമ്മാനങ്ങളും വിജയിയെ കാത്തിരിക്കുന്നുണ്ടാവും
- Nov 09, 2025 15:08 IST
പി ആർ ബലത്തിൽ അനുമോൾ, കപ്പ് തൂക്കുമോ?
ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഏറ്റവും അധികം PR കളികൾ പരസ്യമായി വെളിപ്പെട്ട സീസൺ എന്ന ഖ്യാതി ഏഴാം സീസണിനു സ്വന്തം. മത്സരത്തേക്കാൾ ഉപരി, പുറത്തുനടന്ന പിആർ തന്ത്രങ്ങളാണ് ഈ സീസണിന്റെ ഫലത്തെക്കുറിച്ച് പ്രേക്ഷകരെ ആശങ്കപ്പെടുത്തുന്നത്. ഫൈനലിസ്റ്റ് അനുമോൾ തന്റെ പിആർ ക്യാമ്പെയ്‌നിനായി 16 ലക്ഷം രൂപ ചെലവഴിച്ചതായി തന്നോട് വെളിപ്പെടുത്തിയ കാര്യം സഹമത്സരാർത്ഥി ബിന്നി ഷോയ്‌ക്കകത്ത് വെച്ച് തന്നെ തുറന്നു പറഞ്ഞതോടെയാണ് ഇക്കാര്യം പരസ്യമായത്. കഴിഞ്ഞ സീസണിൽ ജനകീയ തരംഗമുണ്ടാക്കിയ ജിന്റോയുടെ പിആർ ക്യാമ്പെയ്ൻ കൈകാര്യം ചെയ്ത അതേ ടീം തന്നെയാണ് ഇത്തവണയും ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ പോലെ ശക്തമായ PR തന്ത്രങ്ങളിലൂടെ, പ്രേക്ഷകരുടെ വോട്ടുകൾ അപ്രസക്തമാക്കി വിജയിയെ പിആർ ഏജൻസികൾ നിശ്ചയിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകർ. ജനങ്ങളുടെ പിന്തുണയോടെ മുന്നേറുന്ന മത്സരാർത്ഥികളുടെ സാധ്യതകൾ ഇല്ലാതാക്കി, പണം മുടക്കി നടത്തുന്ന ഇത്തരം ക്യാമ്പെയ്നുകൾ ഒരു വിനോദ പരിപാടിയുടെ വിശ്വാസ്യതയെയും സ്വാഭാവികതയെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. ഇതിലൂടെ, മത്സരം അനാരോഗ്യകരമായ വഴികളിലേക്ക് വഴിതിരിയുകയാണോ എന്നും ബിഗ് ബോസ് മലയാളം വീണ്ടും ഒരു 'പിആർ അട്ടിമറിക്ക്' സാക്ഷ്യം വഹിക്കുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us