scorecardresearch

ഈ കുലസ്ത്രീയുമായി ഞാൻ പ്രണയത്തിലാണ്: അനുമോൾക്കൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുമായ മസ്താനി

ഗ്രാൻഡ് ഫിനാലെയുടെ വേദിയിലും അനുമോൾക്ക് വേണ്ടി നിലയുറപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത മത്സരാർത്ഥികളിൽ ഒരാളായിരുന്നു മസ്താനി.

ഗ്രാൻഡ് ഫിനാലെയുടെ വേദിയിലും അനുമോൾക്ക് വേണ്ടി നിലയുറപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത മത്സരാർത്ഥികളിൽ ഒരാളായിരുന്നു മസ്താനി.

author-image
Television Desk
New Update
Mastani Anumol fi

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ താരങ്ങളായ അനുമോളും മസ്താനിയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹൗസിലെത്തിയ മസ്താനി അധികം താമസിയാതെ പുറത്തുപോയെങ്കിലും, ഷോയുടെ ടൈറ്റിൽ വിന്നറായി മാറിയ അനുമോളുമായി താരം നിലനിർത്തുന്ന അടുപ്പം ശ്രദ്ധേയമാണ്.

Advertisment

Also Read: "പോസ്റ്റ് പിൻവലിച്ച് പേടിച്ചോടി; ഞങ്ങളൊരുപാട് സ്നേഹിക്കുന്ന പിള്ളേരാണ്"

ബിഗ് ബോസ് വീടിനകത്ത് അനുമോൾക്ക് ശക്തമായ സൗഹൃദം സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, എവിക്റ്റഡ് മത്സരാർത്ഥികൾ തിരിച്ചെത്തിയപ്പോഴും, ഗ്രാൻഡ് ഫിനാലെയുടെ വേദിയിലും അനുമോൾക്ക് വേണ്ടി നിലയുറപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത മത്സരാർത്ഥികളിൽ ഒരാളായിരുന്നു മസ്താനി. ഈ പിന്തുണയിലൂടെ, വീടിനകത്തെ ചില അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഇരുവരും തമ്മിൽ ഊഷ്മളമായൊരു ബന്ധം പുറത്ത് സ്ഥാപിച്ചു എന്ന് വ്യക്തമാകുന്നു.

Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ

Advertisment

ഇപ്പോഴിതാ, ഒരു കഫേയുടെ പശ്ചാത്തലത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മസ്താനി നൽകിയ ക്യാപ്ഷനാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "ഞാൻ ഈ കുലസ്ത്രീയുമായി പ്രണയത്തിലാണ്"  എന്ന രസകരമായ വാചകമാണ് മസ്താനി കുറിച്ചത്.

ബിഗ് ബോസ് വീട്ടിലെ മത്സരം കഴിഞ്ഞ് പുറത്തുവന്ന ശേഷവും ഇരുവരും കാത്തുസൂക്ഷിക്കുന്ന ഈ സൗഹൃദം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നു.

Also Read: പണമില്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ അറിയുമോ? ബിഗ് ബോസിൽ നിന്നുള്ള പണം അവർക്കെന്ന് പ്രവീൺ

വീടിനകത്ത് ആഘോഷിക്കപ്പെട്ടത് അനുമോൾ- ആദിലൃ- നൂറ സൗഹൃദമായിരുന്നു. പട്ട ഗേൾസ് എന്ന രീതിയിൽ ആഘോഷിക്കപ്പെട്ട സൗഹൃദം പക്ഷേ ബിഗ് ബോസിനു ശേഷം ആരാധകർക്ക് മിസ്സ് ചെയ്യുകയാണ്.

Also Read: ആദിലയുടെ അഭിനയം മോശമാണെന്ന് അനുമോളുടെ പിആർ; വായടപ്പിച്ച് ആദിലയുടെ മറുപടി

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: