scorecardresearch

"കേരളത്തിൽ വേറെ ആണുങ്ങളില്ലേ?" അനീഷുമായുള്ള വിവാഹ വാർത്തകളോട് പൊട്ടിത്തെറിച്ച് അനുമോൾ

Bigg Boss Star Anumol and Aneesh: "സ്റ്റാർ മാജിക്കിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരി സഹോദര ബന്ധം ആണ്"

Bigg Boss Star Anumol and Aneesh: "സ്റ്റാർ മാജിക്കിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരി സഹോദര ബന്ധം ആണ്"

author-image
Television Desk
New Update
Anumol about Aneesh Bigg Boss Reaction Video

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത സംഭവം ആയിരുന്നു അനുമോളോടുള്ള അനീഷിന്റെ വിവാഹാഭ്യർഥന. അനീഷിനെ അങ്ങനെയൊരു വിധത്തിൽ കണ്ടിട്ടില്ല എന്ന് ബിബി ഹൗസിനുള്ളിൽ വെച്ച് തന്നെ അനുമോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിഗ് ബോസ് കഴിഞ്ഞിട്ടും അനീഷിനെ ചൂണ്ടിയുള്ള ചോദ്യങ്ങൾ അനുമോൾക്ക് നേരെ വരുന്നു. കല്യാണ ചെക്കൻ അനീഷ് ആണോ എന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് അനുമോൾ തക്കതായ മറുപടി നൽകുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെത്തുന്നത്. 

Advertisment

നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമോൾ എത്തിയപ്പോഴാണ് അനുമോളുടെ വിവാഹത്തെ പറ്റി ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യം വന്നത്. എന്റെ വിവാഹ വിവരം എന്തായാലും നിങ്ങളോട് പറയില്ല. നിങ്ങളാരും അറിഞ്ഞ് വരാനും പോകുന്നില്ല എന്നായിരുന്നു അനുമോളുടെ വാക്കുകൾ. പിന്നാലെയാണ് വരൻ അനീഷ് ആണോ എന്ന ചോദ്യം വന്നത്. 

Also Read: കൈനിറയെ മുളകുപൊടി; കണ്ണുതള്ളി നൂറ; വൈറലായി മസാല മുന്തിരി പരീക്ഷണം

അത് എന്താണ് അങ്ങനെ ചോദിക്കാൻ കാരണം? കേരളത്തിൽ വേറെ ആണുങ്ങളില്ലേ എന്നാണ് രോഷത്തോടെ അനുമോൾ ഓൺലൈൻ മാധ്യമങ്ങളോട് തിരികെ ചോദിച്ചത്. ബിബി ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അനീഷുമായുള്ള വിഷയം പലവട്ടം അനുമോൾ വ്യക്തമാക്കിയിരുന്നു. താൻ അനീഷേട്ടനെ തേച്ചിട്ടില്ലെന്നും സ്റ്റാർ മാജിക്കിലേത് പോലൊരു കോമ്പോയാണ് താൻ ഉദ്ധേശിച്ചത് എന്നും അനുമോൾ നേരത്തെ ഒരു പരിപാടിയിൽ വെച്ച് പറഞ്ഞിരുന്നു. 

അനുമോളുടെ വാക്കുകൾ ഇങ്ങന, "അനീഷേട്ടനെ ഞാൻ തേച്ചിട്ടൊന്നും ഇല്ല. സ്റ്റാർ മാജിക്കിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരി സഹോദര ബന്ധം ആണ്. അനീഷേട്ടൻ തന്നെ പല എപ്പിസോഡിലും പറഞ്ഞിട്ടുണ്ട് അനിഷേട്ടന്റെ അനിയത്തിക്കുട്ടിയാണ് അനുമോൾ എന്ന്."

Also Read: ആര്യൻ അങ്ങനെ ചെയ്തത് മോശം; ബിബി ഹൗസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി അനുമോളും മസ്താനിയും

"അനീഷേട്ടനാണ് എന്നോട് വന്ന് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്നത്. അവിടെ ഇഷ്ടം ഇല്ല എന്ന് ഞാൻ അനിഷേട്ടന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാൻ അനിഷേട്ടനോട് പറഞ്ഞത് രണ്ട് വർഷം കഴിഞ്ഞിട്ടേ എന്റെ കല്യാണം ഉള്ളു, എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്നാണ്."

Also Read: 'പിആർ കൊടുത്ത് കിട്ടിയ സ്നേഹമല്ല ഇത്'; സഹമത്സരാർഥികൾക്കെതിരെ ആദില

"ഒരു എപ്പിസോഡിലും അനിഷേട്ടനോട് ഇഷ്ടം ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് സെറ്റിൽ ആവാൻ രണ്ടര വർഷം വേണ്ടി വരും എന്ന് പറഞ്ഞു. അത് കേൾക്കുന്നതിന് മുൻപേ പുള്ളി എഴുന്നേറ്റ് പോയി. അത് എന്റെ തെറ്റാണോ?" ഇങ്ങനെയായിരുന്നു അനുമോളുടെ ചോദ്യം.

Read More: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: