/indian-express-malayalam/media/media_files/2025/11/11/anumol-bigg-boss-winner-payout-tax-2025-11-11-12-29-43.jpg)
ബോസ് മലയാളം സീസൺ 7-ന്റെ വിജയിയായി മാറിയിരിക്കുകയാണ് മിനിസ്ക്രീൻ താരം അനുമോൾ. പിആർ വിവാദങ്ങളും ശക്തമായ മത്സരവും നിറഞ്ഞ സീസണിൽ, അതിന്റെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ വിജയകിരീടം ചൂടിയത്. 'കോമണർ' എന്ന ടാഗോടെ ഹൗസിൽ എത്തിയ അനീഷ് രണ്ടാം സ്ഥാനവും (ഫസ്റ്റ് റണ്ണറപ്പ്), ഷാനവാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നെവിൻ നാലാമതും അക്ബർ അഞ്ചാം സ്ഥാനത്തും എത്തി.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
ബിഗ് ബോസ് വിജയിക്കുള്ള ക്യാഷ് പ്രൈസായി അനുമോൾക്ക് ലഭിച്ചത് 42.55 ലക്ഷം രൂപയാണ്. വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയിൽ നിന്ന്, 'ബിഗ് ബാങ്ക് വീക്ക്' ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക കുറച്ചതിനു ശേഷം ബാക്കിയുള്ള തുകയാണ് അനുമോൾക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്.
അനുമോളുടെ വിജയത്തോട് ഒപ്പം തന്നെ അനുമോൾക്ക് ലഭിച്ച സമ്മാനത്തുകയും മറ്റ് നേട്ടങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ബിഗ് ബോസ് വിന്നറായ അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും? എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. അനുമോൾക്ക് ലഭിച്ച മൊത്തം സമ്മാനത്തുകയും വരുമാനവും കൂട്ടിച്ചേർക്കുമ്പോൾ അതിൽ നിന്നും നികുതിയായി ഒരു വലിയ തുക സർക്കാരിന് നൽകേണ്ടി വരും.
Also Read: ചവിട്ടിയരച്ചപ്പോൾ അവസാന വിധി കനലിൽ എരിഞ്ഞെത്തിയ അവൾക്ക്'; അനുമോൾക്ക് കയ്യടിച്ച് ഉമാ നായർ
അനുമോൾക്ക് ലഭിച്ച സമ്മാനങ്ങളുടെ ഏകദേശ മൂല്യം 131.55 ലക്ഷം രൂപയാണ് (ഏകദേശം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തി അൻപത്തി അയ്യായിരം രൂപ).
- സമ്മാനത്തുക: 42.55 ലക്ഷം രൂപ
- കാർ: ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ കാർ
- ശമ്പളം: ഷോയിൽ പങ്കെടുത്തതിന് പ്രതിഫലമായി ലഭിച്ച 65 ലക്ഷം രൂപ
ഇവയെല്ലാം ചേരുമ്പോൾ അനുമോൾ നേടിയ ആകെ തുക ഒരു കോടി 131 ലക്ഷം രൂപയോളം വരും.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ഈ തുക മുഴുവനായും അനുമോൾക്ക് സ്വന്തമാക്കാൻ കഴിയില്ല. കാരണം, ഇന്ത്യൻ നികുതി നിയമങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള സമ്മാനങ്ങൾക്കും വരുമാനത്തിനും നിശ്ചിത ശതമാനം നികുതി നൽകേണ്ടതുണ്ട്. ഇൻകം ടാക്സ് സെക്ഷൻ 115BB അനുസരിച്ച് ലോട്ടറി, ഗെയിം ഷോ, റിയാലിറ്റി ഷോ എന്നിവയിൽ നിന്നും കിട്ടുന്ന പ്രൈസ് മണിയ്ക്ക് നിലവിലെ നിയമമനുസരിച്ച് 30 ശതമാനമാണ് ടാക്സ് വരിക. സെക്ഷൻ 115BB പ്രകാരമുള്ള നികുതിക്ക് പുറമെ സർചാർജ് (surcharge) കൂടി ബാധകമാവുകയും ചെയ്യും.
അതായത് നികുതി ഇനത്തിൽ അനുമോൾ സർക്കാരിന് നൽകേണ്ടി വരുന്ന തുക ഏകദേശം 39 ലക്ഷത്തിന് അടുത്താണ്. നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുമ്പോൾ, ഏകദേശം 92.08 ലക്ഷം രൂപ (പ്രൈസ് മണിയും കാറും ശമ്പളവും ഉൾപ്പെടെ) ആണ് നികുതി കിഴിച്ച ശേഷം അനുമോളിന്റെ കൈയ്യിൽ എത്തുക.
Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Boss Malayalam 7 First Runner-Up
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us