scorecardresearch

പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

ബിഗ് ബോസ് വീട്ടിൽ നിന്നും  പുറത്തിറങ്ങിയതിനു ശേഷം നൽകിയ​ അഭിമുഖത്തിൽ അനീഷിന്റെ പ്രൊപ്പോസലിനെ കുറിച്ച് അനുമോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

ബിഗ് ബോസ് വീട്ടിൽ നിന്നും  പുറത്തിറങ്ങിയതിനു ശേഷം നൽകിയ​ അഭിമുഖത്തിൽ അനീഷിന്റെ പ്രൊപ്പോസലിനെ കുറിച്ച് അനുമോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh Anumol Bigg Boss Malayalam 7

ബിഗ് ബോസ് ഷോയ്ക്കിടയിൽ വച്ച് സഹ മത്സരാർത്ഥിയായ അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തതും ആ വിവാഹ അഭ്യർത്ഥന അനുമോൾ നിരസിച്ചതുമെല്ലാം വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും  പുറത്തിറങ്ങിയതിനു ശേഷം നൽകിയ​ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് അനുമോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

Advertisment

Also Read: ബിഗ് ബോസ് വിന്നറായ അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?

"വിവാഹാഭ്യർത്ഥന അനീഷേട്ടന്റെ ഗെയിം ആണോന്ന് എനിക്ക് അറിയത്തില്ല. പെട്ടൊന്നൊരാളോട് ഇഷ്ടം തോന്നുക, അതിന് വേണ്ടി ഞാൻ ഒന്നും ചെയ്തില്ലല്ലോന്ന് തോന്നി. തമാശയ്ക്ക് കാണിച്ച കാര്യങ്ങൾ പുള്ളി എൻജോയ് ചെയ്യുന്നുണ്ട്. അതിനിടയ്ക്ക് ആങ്ങള, പെങ്ങൾ എന്ന് പറയുന്നുണ്ട്. അനീഷേട്ടൻ ഇനി സീരിയസ് ആയിട്ടാണ് പ്രപ്പോസ് ചെയ്തതെങ്കിലും ഞാൻ നോ എന്നേ പറയൂ. ഞാൻ ചേട്ടനെ അങ്ങനെ കണ്ടിട്ടില്ല. നല്ലതെന്ന് പറഞ്ഞ് നല്ല എല്ലാവരേയും കല്യാണം കഴിക്കാൻ പറ്റോ. എന്തൊക്കെ പറഞ്ഞാലും, പുള്ളി ഇനി വീട്ടിൽ വന്ന് ചോദിച്ചാലും എനിക്ക് പറ്റില്ല. അനീഷേട്ടൻ നല്ലൊരു ക്യാരക്ടറാണ്. പക്ഷേ അഡ്ജസ്റ്റ് ചെയ്ത് പോകാൻ പാടാണ്. എനിക്കും ആഗ്രഹങ്ങളില്ലേ," അനുമോളുടെ വാക്കുകളിങ്ങനെ.

Also Read: അനീഷിനെ കാത്ത് സർപ്രൈസ് ഗിഫ്റ്റ്; ദുബായിൽ ആഢംബര വില്ല

അനുമോളോട് ക്രഷ് ഉണ്ടെന്ന് നേരത്തെ അനീഷ് പറഞ്ഞിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ അനുമോളോട് അനീഷ് കാണിച്ച കരുതലിനെ കുറിച്ച് മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ്, "എന്നെ കുറിച്ച് എന്താണ് അഭിപ്രായം?" എന്ന് അനീഷ് അനുമോളോട് ചോദിച്ചത്. നല്ല വ്യക്തിയാണ് അനിഷേട്ടൻ എന്ന് അനുമോൾ പറഞ്ഞതിന് പിന്നാലെയായിരുന്നു, എന്നെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് അനീഷ് ചോദിച്ചത്. 

Advertisment

Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Bossmalayalam 7 First Runner-Up

അതേസമയം, ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായിട്ടൊന്നുമല്ല തന്റെ ഇഷ്ടം ജെനുവിൻ ആയിരുന്നു എന്നാണ് അനീഷ് ബിഗ് ബോസിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്. തനിക്ക് ഇഷ്ടം തോന്നിയതിന്റെ പുറത്താണ് വിവാഹാഭ്യർത്ഥന നടത്തിയത്, അനുമോൾക്കും ഇഷ്ടമാണെന്ന വൈബാണ് തനിക്ക് കിട്ടിയിരുന്നത്, അതുകൊണ്ടാണ് അന്നതങ്ങനെ സംസാരിച്ചതെന്നും അനീഷ് വ്യക്തമാക്കി. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Boss Malayalam 7 Winner Anumol

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: