scorecardresearch
Latest News

ഞാനും എന്റെ ബിഗ് ബ്രദേഴ്സും; ചിത്രങ്ങളുമായി റോൺസൺ വിൻസെന്റ്

ബിഗ് ബോസ് വീട്ടിൽ നിന്നും തനിക്ക് ലഭിച്ച കൂട്ടുകാരെ ചേർത്തുനിർത്തി റോൺസൺ

ഞാനും എന്റെ ബിഗ് ബ്രദേഴ്സും; ചിത്രങ്ങളുമായി റോൺസൺ വിൻസെന്റ്

ബിഗ് ബോസ് മലയാളം സീസൺ 4 മനോഹരമായ ചില സൗഹൃദങ്ങളുടെയും ആത്മബന്ധങ്ങളുടെയും പേരിൽ കൂടിയാണ് രേഖപ്പെടുത്തപ്പെടുന്നത്. അതിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് റോൺസൺ വിൻസെന്റ്, റിയാസ്, വിനയ്, നവീൻ എന്നിവരുടെ ചങ്ങാത്തം. നവീനുമായി കൂട്ടത്തിൽ റോൺസണു മാത്രമാണ് ബിഗ് ബോസ് വീടിനകത്തുവച്ച് സൗഹൃദം പങ്കിടാൻ അവസരം കിട്ടിയത്. 35-ാം ദിവസം ഷോയിൽ നിന്നും നവീൻ പുറത്തുപോയതിനു ശേഷമാണ് ഷോയിലേക്ക് വിനയും റിയാസും എത്തിയത്. എന്നാൽ ഷോയ്ക്ക് പുറത്ത് ജീവിതത്തിലേക്ക് പരസ്പരം ചേർന്നിരിക്കുകയാണ് ഈ നാലു സുഹൃത്തുക്കളും.

ചങ്ങാതികൂട്ടത്തിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് റോൺസൺ ഇപ്പോൾ. ‘ബിഗ് ബോസ്- ബിഗ് ബ്രദേഴ്സ്- ഫ്രണ്ട്സ് ഫോറെവർ’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് റോൺസൺ കുറിച്ചത്.

കഴിഞ്ഞ ദിവസം ഈ ചങ്ങാതികൂട്ടത്തിനായി റോൺസൺ നൽകിയ മനോഹരമായ ബ്രേസ്‌ലെറ്റും ശ്രദ്ധ കവർന്നിരുന്നു.

ബിഗ് ബോസ് ഫൈനലിൽ റിയാസ് മത്സരിച്ചപ്പോൾ പിന്തുണയുമായി കട്ടയ്ക്ക് നിന്നവരാണ് ഈ ചങ്ങാതിമാർ. തങ്ങളുടെ വിജയി റിയാസ് ആണെന്ന് മൂവരും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam 4 ronson vincent with riyas salim naveen and vinay latest photo